Malayalam Breaking News
സമൂഹമാധ്യമങ്ങളിൽ വന്ന വാർത്തകൾ നിഷേധിച്ച് ഹനാൻ രംഗത്ത്
സമൂഹമാധ്യമങ്ങളിൽ വന്ന വാർത്തകൾ നിഷേധിച്ച് ഹനാൻ രംഗത്ത്
By
സമൂഹമാധ്യമങ്ങളിൽ വന്ന വാർത്തകൾ നിഷേധിച്ച് ഹനാൻ രംഗത്ത്
സമൂഹ മാധ്യമങ്ങളിൽ തരംഗമായ വാർത്തയാണ് ഹനാൻ എന്ന പെണ്കുട്ടിയുടേത്. വ്യാജ വാർത്തയെന്ന അഭ്യൂഹങ്ങൾ വന്നപോളേക്കും സമൂഹ മാധ്യമങ്ങളിൽ ശക്തമായ പ്രതിഷേധങ്ങളും ട്രോളുകളും എത്തി. എന്നാൽ അഭ്യൂഹങ്ങൾ നിഷേധിച്ച് ഹനാൻ രംഗത്തെത്തി.
കൊച്ചിയില്‍ മീന്‍ വിറ്റത് ജീവിക്കാന്‍ വേണ്ടിയെന്ന് ഹനാന്‍ ആദ്യ വാർത്ത റിപ്പോർട്ട് ചെയ്ത മാതൃഭൂമി ന്യൂസിനോട് തന്നെ പറഞ്ഞു. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നെങ്കിലും ജീവിക്കാന്‍ വേണ്ടിയാണ് എല്ലാ ജോലിയും ചെയ്യുന്നതെന്നും ഹനാന്‍ പറഞ്ഞു. യൂണിഫോം ഇട്ട് മീന്‍ വിറ്റത് സിനിമയുടെ പ്രചാരണത്തിന് ആണെന്ന ആരോപണം ഉയര്‍ന്നിരുന്നു.
ഇതിനു പിന്നാലെ ഹനാൻ പഠിക്കുന്ന കോളേജിലെ പ്രിൻസിപ്പൽ ഹനാൻ സാമ്പത്തികമായി പിന്നോക്കാവസ്ഥയിലാണെന്നും എല്ലാ വിവരങ്ങളും സത്യമാണെന്നും അസുഖ ബാധിതയാണ് എന്നും വ്യക്തമാക്കി.
hanan about controversy
