ഹാപ്പി ബെര്‍ത്ത്ഡേ സൂര്യ അണ്ണാ എന്ന ദുല്‍ഖറിന്റെ ട്വീറ്റിനുള്ള സൂര്യയുടെ മറുപടി ദുല്‍ഖറെയും ആരാധരെയും അത്ഭുതപ്പെടുത്തി!
സൂര്യയുടെ പിറന്നാളിന് ആശംസകള്‍ അറിയിച്ച ദുല്‍ഖറെയും ആരാധകരെയും സൂര്യ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. പിറന്നാള്‍ ദിവസം ബോളിവുഡ്, കോളിവുഡ് താരങ്ങള്‍ സൂര്യയ്ക്ക് ആശംസകളുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇവര്‍ക്കൊപ്പം മലയാളത്തില്‍ നിന്നും ദുല്‍ഖര്‍ സല്‍മാനും താരത്തിന് ആശംസകള്‍ നല്കാന് മറിന്നില്ല. ഹാപ്പി ബെര്‍ത്ത് സൂര്യ അണ്ണാ!! എന്നായിരുന്നു ദുല്‍ഖറിന്റെ ട്വീറ്റ്. ഇതിനുള്ള മറുപടിയുമായി സൂര്യയും രംഗത്തെത്തി. ആശംസകള്‍ക്ക് നന്ദിയുണ്ടെന്നും താങ്കളുടെ കാലിന്റെ പരുക്ക് ഭേദമായെന്ന് വിശ്വസിക്കുന്നു എന്നുമായിരുന്നു സൂര്യ മറുപടി ട്വീറ്റ് ചെയ്തത്. സൂര്യയുടെ ഈ ട്വീറ്റ് ദുല്‍ഖറെയും ആരാധകരെയും അത്ഭുതപ്പെടുത്തി. ഉടന്‍ തന്നെ സൂര്യയ്ക്ക് ദുല്‍ഖര്‍ മറുപടിയും നല്കി. ‘ഭേദമായി അണ്ണാ, തിരക്കിയതില്‍ ഒരുപാട് നന്ദിയുണ്ട്’, എന്നായിരുന്നു ദുല്‍ഖര്‍ ട്വീറ്റ് ചെയതത്.
താര സംഘടനയായ അമ്മ സംഘടിപ്പിച്ച അമ്മ മഴവില്ലിന്റെ റിഹേര്സലിനിടെയാണ് ദുല്‍ഖറിന്റെ കാലിന് പരിക്കേറ്റത്. പരിക്കേറ്റെങ്കിലും ആ കാല് വെച്ച് തന്നെ ദുല്‍ഖര്‍ ഡാന്‍സ് കളിച്ച പരിപാടിയില്‍ സൂര്യ അതിഥിയായി എത്തിയിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നടനും മുന്‍ എം.പിയുമായ ഇന്നസെന്റ്. ഇപ്പോഴിതാ ആശുപത്രിയിൽ നിന്നും നടന്റെ ആരോഗ്യ നില...
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ബാല. തമിഴ് സിനിമയിലൂടെയാണ് ബാല വെള്ളിത്തിരയില്‍ എത്തിയത്. തുടര്‍ന്ന് 2006ല്‍ ആയിരുന്നു...
നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയ്ക്ക് വീണ്ടും തിരിച്ചടി. പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളിയിരിക്കുന്നു. പ്രതിക്ക്...