Connect with us

‘ഞാന്‍ മുസ്ലീം അല്ല, വര്‍ഷങ്ങളായി ഹിന്ദു ആചാരം ഫോളോ ചെയ്ത് ജീവിക്കുന്ന ആളാണ്, എന്റെ അച്ഛന്‍ ബ്രാഹ്മണന്‍ ആയിരുന്നു’; തന്റെ ജീവിതത്തെ കുറിച്ച് ഹനാന്‍

News

‘ഞാന്‍ മുസ്ലീം അല്ല, വര്‍ഷങ്ങളായി ഹിന്ദു ആചാരം ഫോളോ ചെയ്ത് ജീവിക്കുന്ന ആളാണ്, എന്റെ അച്ഛന്‍ ബ്രാഹ്മണന്‍ ആയിരുന്നു’; തന്റെ ജീവിതത്തെ കുറിച്ച് ഹനാന്‍

‘ഞാന്‍ മുസ്ലീം അല്ല, വര്‍ഷങ്ങളായി ഹിന്ദു ആചാരം ഫോളോ ചെയ്ത് ജീവിക്കുന്ന ആളാണ്, എന്റെ അച്ഛന്‍ ബ്രാഹ്മണന്‍ ആയിരുന്നു’; തന്റെ ജീവിതത്തെ കുറിച്ച് ഹനാന്‍

ഏറെ ജനപ്രീതിയുള്ള ടെലിവിഷന്‍ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. സീസണ്‍ അഞ്ചിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഈ സീസണിലെ മത്സാരാഥികളെ കുറിച്ച് വന്ന പ്രഡിക്ഷന്‍ ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ വന്ന പേരാണ് ഹനാന്റേത്. നടിയായും മോഡലായും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവെന്‍സറായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരത്തിന്റെ ഏറ്റവും പുതിയ സോഷ്യല്‍മീഡിയ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ശിവരാത്രി ദിനം മനോഹരമായ ശിവ സ്തുതിയോടെ താരം പങ്കിട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഒരു ശിവ രാത്രിയിലാണ് എന്റെ ജനനമെന്ന് പറഞ്ഞാണ് ഹനാന്‍ സംസാരിച്ച് തുടങ്ങുന്നത്.

‘ഒരു ശിവ രാത്രിയിലാണ് എന്റെ ജനനം. അതൊരു പുണ്യമായി ഞാന്‍ കരുതുന്നു. പതിവ് പോലെ രാവിലെ ഒരുങ്ങി അമ്പലത്തില്‍ പോയി തൊഴുതു. അറിയുന്ന രീതിയില്‍ നാല് വരികളും ഒന്ന് പാടി നോക്കി. എല്ലാവരും കേള്‍ക്കണം. തെറ്റുകള്‍ ക്ഷമിക്കണം. അടുത്ത വര്‍ഷം ഈ സമയത്ത് കുറച്ച് കൂടെ സ്വരം നന്നാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന്’ പറഞ്ഞുകൊണ്ടാണ് ഹനാന്‍ പോസ്റ്റ് പങ്കിട്ടത്. പോസ്റ്റ് വൈറലായതോടെ കമന്റിന്റെ കുത്തൊഴുക്കായി.

അമ്പലത്തില്‍ എല്ലാവര്‍ക്കും കയറാന്‍ പറ്റുമോ അവിടെ അശുദ്ധി ആവില്ലേ.. അറിയാഞ്ഞിട്ട് ചോദിച്ചതാണുട്ടോ എന്നുള്ള തരത്തില്‍ നിറയെ കമന്റുകളാണ് ഹനാന്റെ ഈ വീഡിയോയ്ക്ക് വന്നത്. എല്ലാവര്‍ക്കും ഹനാന്‍ മറുപടിയും വൈകാതെ നല്‍കി. ഇതിനിടയിലാണ് അമ്പലത്തില്‍ തോന്നുന്നവര്‍ക്ക് കയറി ഇറങ്ങാനൊന്നും പറ്റില്ല എന്ന ഒരു കമന്റിന് താരം ഒരു തുറന്നുപറച്ചില്‍ കൂടി നടത്തിയത്.

‘ഞാന്‍ മുസ്ലീം അല്ല. വര്‍ഷങ്ങളായി ഹിന്ദു ആചാരം ഫോളോ ചെയ്ത് ജീവിക്കുന്ന ആളാണ്. എന്റെ ഫാദര്‍ മുസ്ലീം ആയിരുന്നില്ല. ബ്രാഹ്മണന്‍ ആയിരുന്നു’ എന്നാണ് ഹനാന്‍ പറയുന്നത്. അമ്മ ബ്രാഹ്മിണ്‍ ആയിരുന്നോ എന്ന ചോദ്യത്തിന് അല്ല മുസ്ലീം ആയിരുന്നു എന്നും താരം മറുപടി നല്‍കി. ഹനാന്‍ എന്ന പേര് ആര് ഇട്ടതാണ് അമ്മയോ അതോ അച്ഛനോ എന്ന ചോദ്യത്തിന് അമ്മ എന്നാണ് ഹനാന്‍ മറുപടി നല്‍കിയത്.

ഇലക്ട്രീഷ്യനായ ഹമീദിന്റെയും വീട്ടമ്മയായ സൈറാബിയുടെയും രണ്ട് മക്കളില്‍ മൂത്തവളായി ആയിരുന്നു ഹനാന്റെ ജനനം. തൃശ്ശൂരിലെ സമ്പന്നമായ കൂട്ടുകുടുംബത്തില്‍ ബന്ധുക്കളായ ഒരുപാട് കുട്ടികള്‍ക്കൊപ്പം കളിച്ച് വളര്‍ന്ന ഹനാന് പെട്ടന്നൊരു ദിവസം അവയെല്ലാം നഷ്ടമായി. ബന്ധുക്കള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കത്തെത്തുടര്‍ന്ന് അന്നോളം സ്വന്തമായവരെല്ലാം പെട്ടന്നൊരു ദിവസം കൊണ്ട് അന്യരായി.

അന്നുമുതല്‍ വാപ്പച്ചിക്കും ഉമ്മച്ചിക്കും അനിയനുമൊപ്പം വാടകവീട്ടിലേക്ക് ഹനാന്റെ ജീവിതം പറിച്ച് നടപ്പെട്ടു. പിന്നീട് യൂണിഫോമില്‍ കുടുംബം പുലര്‍ത്താനായി മത്സ്യ കച്ചവടത്തിലേക്ക് കടന്നുവന്ന കുട്ടിയെ കേരളക്കര മറക്കാനിടയില്ല. നട്ടെല്ല് തകര്‍ന്ന് കിടപ്പിലായ ഹനാന്റെ ചികിത്സാചെലവുകളും സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഒറ്റയ്ക്കുള്ള ജീവിതത്തിനിടെ തന്റെ ഇഷ്ടങ്ങള്‍ യുട്യൂബിലൂടെ പ്രേക്ഷകരുമായി പങ്കിട്ടും ഹനാന്‍ എത്താറുണ്ട്.

Continue Reading
You may also like...

More in News

Trending