Malayalam Breaking News
ഹനാൻ ഒരു കള്ളിയല്ല !! പെൺകുട്ടിയുടെ കൂടെ പഠിക്കുന്നവർ പറയുന്നത് കേൾക്കൂ..
ഹനാൻ ഒരു കള്ളിയല്ല !! പെൺകുട്ടിയുടെ കൂടെ പഠിക്കുന്നവർ പറയുന്നത് കേൾക്കൂ..
ഹനാൻ ഒരു കള്ളിയല്ല !! പെൺകുട്ടിയുടെ കൂടെ പഠിക്കുന്നവർ പറയുന്നത് കേൾക്കൂ..
എറണാകുളം തമ്മനത്ത് യൂണിഫോമിട്ട് മീന്‍ വിറ്റ ഹനാന്‍ എന്ന പെൺകുട്ടിയുടെ വാർത്ത കെട്ടിച്ചമച്ചതാണെന്ന സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്കെതിരെ പെണ്‍കുട്ടിയുടെ സഹപാഠികള്‍ രംഗത്തെത്തി. തൊടുപുഴയിലെ അല്‍ അസര്‍ കോളജിലെ ഡിഗ്രി വിദ്യാര്‍ത്ഥികളും, ഹനാന്റെ സഹപാഠികളുമായ അന്‍സലും അബുവുമാണ് ഹനാന് പിന്തുണയുമായി എത്തിയിരിക്കുന്നത്.
ആ കുട്ടിയെ ഞങ്ങള്‍ക്ക് കുറേ നാളുകളായി അറിയാവുന്നതാണെന്നും ജീവിക്കാനായി കഷ്ടപ്പെടുന്ന പെണ്‍കുട്ടിയാണ് അവളെന്നും സഹപാഠികള്‍ പറയുന്നു. സത്യം അറിയാതെയാണ് സോഷ്യല്‍ മീഡിയ ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ നടത്തുന്നതെന്നും കുട്ടികള്‍ ലൈവ് വീഡിയോയില്‍ പറയുന്നു.
ഇന്നലെ വൈകിട്ട് ഹനാന്‍ മാധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് ഇത് ഫെയ്ക്കാണെന്നും സിനിമ പ്രചരണത്തിന്‍റെ ഭാഗമായി വാര്‍ത്ത സൃഷ്ടിക്കപ്പെട്ടതാണെന്നുമുള്ള ആരോപണങ്ങൾ ഉയർന്നത്. എന്നാല്‍, ഇത് പ്രമോഷനല്ലെന്ന് സിനിമയുടെ സംവിധായകനായ അരുൺ ഗോപി തന്നെ വെളിപ്പെടുത്തിയിരുന്നു.
Hanan is not a fake; says her classmates