Connect with us

കമന്റിടുന്നവരോട് ഒന്നും പറയാനില്ല… ഫലമുള്ള മാവിലല്ലേ കല്ലെറിയുക എന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ നല്ല രീതിയിൽ ഉള്ള വസ്ത്രധാരണമാണ് ഞാൻ ചെയ്തിട്ടുള്ളത്, വർക്ക്ഔട്ടിൽ മാത്രമാണ് അങ്ങനെയൊരു വസ്ത്രധാരണം നടത്തിയത്; തുറന്ന് പറഞ്ഞ് ഹനാൻ

Malayalam

സ്കൂള്‍ യൂണിഫോമില്‍ മീന്‍ വില്‍പന നടത്തി, വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ഹനാന്‍
സ്വന്തം പഠനത്തിനും മറ്റും വേണ്ട ചെലവുകള്‍ സ്വയം തന്നെ ജോലി ചെയ്ത് കണ്ടെത്താൻ ശ്രമിച്ച മിടുക്കിയായ പെണ്‍കുട്ടി അന്ന് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു.

2018ല്‍ ഒരു വാഹനപകടത്തില്‍ പെട്ട് നട്ടെല്ലിന് ഗുരുതര പരുക്കേറ്റതോടെയാണ് ഹനാന്‍റെ ജീവിതം വീണ്ടും മാറിമറിയുന്നത്. എഴുന്നേറ്റ് നടക്കാന്‍ സാധ്യത കുറവാണെന്നായിരുന്നു അന്ന് ഡോക്ടര്‍മാര്‍ ഹനാന്‍റെ കേസിലെഴുതിയ വിധി. എന്നാല്‍ അവിടെ നിന്നെല്ലാം ഹനാൻ ഇപ്പോൾ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരുകയാണ്

ഹനാന്റെ പുതിയ വർക്ക് ഔട്ട് വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതോടെ വീണ്ടും സൈബർ ആക്രമണം തല പൊക്കാൻ തുടങ്ങി. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സൈബർ ആക്രമണത്തോട് പ്രതികരിക്കുകയാണ് ഹനാൻ.

മോശം അഭിപ്രായം പറയുന്നവരും വിമർശിക്കുന്നവരുമാണ് തന്നെ ഇത്രയും ശക്തയായി നിർത്താൻ കാരണമായതെന്നും, വസ്ത്രത്തിന്റെ പേരിൽ സുഹൃത്തുക്കളോ കുടുംബക്കാരോ ഒന്നും പറയാറില്ലെന്നും ഹനാൻ പറയുന്നു. കമന്റ്സ് കാണുമ്പോൾ വിഷമം ഉണ്ടാകാറില്ലെന്നും, വിമർശനങ്ങളിൽ ചിലതിനെ ഒക്കെ നല്ല രീതിയിൽ ആണ് നോക്കി കാണുന്നത്.

‘കമന്റ്സും ട്രോളുകളും ഒക്കെ കാണുമ്പോൾ പൊട്ടിക്കരഞ്ഞിരുന്ന ഒരു ഹനാൻ ഉണ്ടായിരുന്നു. ഈ വിമർശനങ്ങളൊക്കെയാണ് എന്നെ ശക്തയാക്കിയത്. ഇപ്പോൾ ഹനാൻ എന്ന പേര് കേൾക്കുമ്പോൾ ഒരു സംരംഭക, ബ്രാൻഡ് എന്നൊക്കെ അറിയപ്പെടുന്നതിൽ സന്തോഷമാണുള്ളത്. കമന്റിടുന്നവരോട് ഒന്നും പറയാനില്ല. ഫലമുള്ള മാവിലല്ലേ കല്ലെറിയുക എന്ന് ചിന്തിക്കുന്ന ആളാണ് ഞാൻ. മാർക്കറ്റിൽ ഡിമാൻഡ് ഉള്ള എന്തും നമുക്ക് വിൽക്കാമല്ലോ? അങ്ങനെയാണ് ഞാൻ ഫിഷ് സംരംഭം ആരംഭിച്ചത്. നല്ല രീതിയിൽ ഉള്ള വസ്ത്രധാരണമാണ് ഞാൻ ചെയ്തിട്ടുള്ളത്. വർക്ക്ഔട്ടിൽ മാത്രമാണ് അങ്ങനെയൊരു വസ്ത്രധാരണം നടത്തിയത്’, ഹനാൻ പറയുന്നു.

നട്ടെല്ലിനേറ്റ പരുക്കിനെ തുടര്‍ന്ന് ശരീരത്തിനുണ്ടായ വളവും, ആകാരപ്രശ്നങ്ങളുമെല്ലാം വര്‍ക്കൗട്ടിലൂടെ പരിഹരിച്ചെടുത്തിരിക്കുകയാണ് ഹനാൻ. വെറും രണ്ടര മാസം കൊണ്ടാണ് ഇപ്പോള്‍ കാണുന്ന രീതിയിലേക്ക് ഹനാൻ ശരീരം മാറ്റിയെടുത്തിരിക്കുന്നത്. ജിന്‍റോ ബോഡി ക്രാഫ്റ്റ് എന്ന ജിമ്മാണ്ഹനാന് ട്രെയിനിംഗ് നല്‍കുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top