Connect with us

എനിക്ക് വണ്ണം കൂടുതലാണ് എന്ന് പറഞ്ഞവരുണ്ട്. അവർക്ക് അറിയില്ല കുമ്പളങ്ങിയിലെ കഥാപാത്രത്തിന് വേണ്ടിയാണ് ഞാൻ വണ്ണം വച്ചതെന്ന്; നെഗറ്റീവ് അഭിപ്രായങ്ങൾ എടുത്താൽ അതാലോചിച്ച് വിഷമിക്കാനേ നേരം കാണൂ; ​ഗ്രേസ് ആന്റണി

Actress

എനിക്ക് വണ്ണം കൂടുതലാണ് എന്ന് പറഞ്ഞവരുണ്ട്. അവർക്ക് അറിയില്ല കുമ്പളങ്ങിയിലെ കഥാപാത്രത്തിന് വേണ്ടിയാണ് ഞാൻ വണ്ണം വച്ചതെന്ന്; നെഗറ്റീവ് അഭിപ്രായങ്ങൾ എടുത്താൽ അതാലോചിച്ച് വിഷമിക്കാനേ നേരം കാണൂ; ​ഗ്രേസ് ആന്റണി

എനിക്ക് വണ്ണം കൂടുതലാണ് എന്ന് പറഞ്ഞവരുണ്ട്. അവർക്ക് അറിയില്ല കുമ്പളങ്ങിയിലെ കഥാപാത്രത്തിന് വേണ്ടിയാണ് ഞാൻ വണ്ണം വച്ചതെന്ന്; നെഗറ്റീവ് അഭിപ്രായങ്ങൾ എടുത്താൽ അതാലോചിച്ച് വിഷമിക്കാനേ നേരം കാണൂ; ​ഗ്രേസ് ആന്റണി

ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് നടി ഗ്രേസ് ആന്റണി. ‘രാത്രി ശുഭരാത്രി’ എന്ന ഗാനം മാത്രം മതി ഗ്രേസിനെ മലയാളികൾ തിരിച്ചറിയാൻ. ടീന എന്ന കോളജ് വിദ്യാർഥിനിയുടെ വേഷമായിരുന്നു സിനിമയിൽ ഗ്രേസിന്. വളരെ കുറച്ച് സീനുകളിൽ മാത്രമെ ഗ്രേസ് പ്രത്യക്ഷപ്പെട്ടുള്ളൂവെങ്കിലും ആ ഒറ്റ സിനിമകൊണ്ടാണ് ഗ്രേസിന്റെ തലവര മാറിയത്. ഹാപ്പി വെഡ്ഡിങിലെ പ്രകടനമായിരുന്നു ഗ്രേസിനെ കുമ്പളങി നൈറ്റ്‌സ് സിനിമയിലേക്ക് എത്തിച്ചത്. അതിലും തന്റെ കഴിവ് പ്രകടിപ്പിക്കാൻ താരത്തിനായി.

ഏറ്റവും ഒടുവിലായി നിതിൻ രഞ്ജിപണിക്കർ സംവിധാനം ചെയ്ത നാഗേന്ദ്രൻസ് ഹണിമൂൺ എന്ന വെബ് സീരീസിൽ ലില്ലികുട്ടി എന്ന കഥാപാത്രമായി ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ തന്റെ അഭിനയ ജീവിതത്തെ കുറിച്ചും, കുടുംബത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ഗ്രേസ് ആന്റണി.

ഒരു കുട്ടി അത്‌ലറ്റ് ആകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നീ പിടി ഉഷ ആകാൻ പോവുകയാണോ എന്നായിരിക്കും ആളുകൾ ചോദിക്കുക. പിടി ഉഷ അത്‌ലറ്റ് ആകാൻ ആഗ്രഹിച്ച കുട്ടിയായിരുന്നു എന്ന് ആരും ഓർക്കില്ല. അറിവില്ലായ്മ കൊണ്ടോ ആഗ്രഹിച്ചത് സാധിക്കാതെ പോകുന്നതിന്റെ അസ്വസ്ഥത കൊണ്ടോ ആയിരിക്കാം ആളുകൾ മറ്റുള്ളവരെ കളിയാക്കുന്നതും നിരുത്സാസഹപ്പെടുത്തുന്നതും.

അതിന് ചെവി കൊടുക്കാതിരിക്കുകയാണ് ചെയ്യേണ്ടത്. എനിക്ക് വണ്ണം കൂടുതലാണ് എന്ന് പറഞ്ഞവരുണ്ട്. അവർക്ക് അറിയില്ല കുമ്പളങ്ങിയിലെ കഥാപാത്രത്തിന് വേണ്ടിയാണ് ഞാൻ വണ്ണം വച്ചതെന്ന്. നമ്മൾ വണ്ണം വയ്ക്കുന്നതിനും മെലിയുന്നതിനും പല കാരണങ്ങളുണ്ട്. ഭക്ഷണം ഇഷ്ടമാണെങ്കിൽ നിങ്ങൾ കഴിക്കുക. മറ്റുള്ളവർ പറയുന്നത് കേട്ട് ഇഷ്ടം മാറ്റി വെക്കേണ്ട. ആളുകളുടെ നെഗറ്റീവ് അഭിപ്രായങ്ങൾ മനസിലേക്ക് എടുത്താൽ അതാലോചിച്ച് വിഷമിക്കാനേ നേരം കാണൂ.

ദുരനുഭവങ്ങൾക്ക് സാധ്യത ഏത് മേഖലയിലും ഉണ്ട്. സിനിമ ആഗ്രഹിക്കുന്ന പത്തു പേരിൽ നാല് പേർക്കെ അവസരം ലഭിക്കുകയുള്ളൂ. അതിൽ രണ്ട് പേർക്കെ ശരിയായ ടാലന്റ് ഉണ്ടായി എന്നു വരൂ. കഴിവുണ്ടെങ്കിലും ആഗ്രഹം കൊണ്ട് ആലോചന ഇല്ലാതെ പോകരുത്. വാഗ്ദാനങ്ങളിൽ വീണു പോകരുത്. നന്നായി ആലോചിച്ച് അന്വേഷിച്ച് മാത്രം അവസരങ്ങൾ എടുക്കണം എന്നും ഗ്രേസ് ആന്റണി പറയുന്നു.

അതേസമയം, നടിയെന്നതിന് പുറമെ മോഡലും സംവിധായികയും ഡാൻസറുമായെല്ലാം കഴിവ് തെളിയിച്ച നടി കൂടിയാണ് ഗ്രേസ് ആന്റണി. ചെറുപ്പം മുതൽ നൃത്തം അഭ്യസിച്ചിട്ടുള്ള ഗ്രേസ് സ്‌കൂൾ തലത്തിലെ കലാമേളകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. സോഷ്യൽ മീഡിയയിലും സജീവമാണ് ​ഗ്രേസ്.

Continue Reading
You may also like...

More in Actress

Trending

Recent

To Top