Connect with us

ദൈവം സഹായിച്ച് ദുരനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല, തുല്യവേതനം വേണമെന്നെനിക്ക് പറയാൻ പറ്റില്ല; എന്റെ കഴിവ് തെളിയിച്ചതിന് ശേഷമാണ് ന്യായമായ ഒരു പ്രതിഫലം ചോദിക്കാൻ കഴിഞ്ഞത്; ​ഗ്രേസ് ആന്റണി

Actress

ദൈവം സഹായിച്ച് ദുരനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല, തുല്യവേതനം വേണമെന്നെനിക്ക് പറയാൻ പറ്റില്ല; എന്റെ കഴിവ് തെളിയിച്ചതിന് ശേഷമാണ് ന്യായമായ ഒരു പ്രതിഫലം ചോദിക്കാൻ കഴിഞ്ഞത്; ​ഗ്രേസ് ആന്റണി

ദൈവം സഹായിച്ച് ദുരനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല, തുല്യവേതനം വേണമെന്നെനിക്ക് പറയാൻ പറ്റില്ല; എന്റെ കഴിവ് തെളിയിച്ചതിന് ശേഷമാണ് ന്യായമായ ഒരു പ്രതിഫലം ചോദിക്കാൻ കഴിഞ്ഞത്; ​ഗ്രേസ് ആന്റണി

ഹാപ്പി വെഡിങ് എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് നടി ഗ്രേസ് ആന്റണി. ഇപ്പോഴിതാ സിനിമയിൽ നിന്ന് തനിക്ക് ദുരനുഭവങ്ങൾ ഒന്നും നേരിടേണ്ടി വന്നിട്ടില്ലെന്നും എന്നാൽ ചില സുഹൃത്തുക്കൾ തങ്ങൾ നേരിട്ട ​ദുരനുഭവത്തെ കുറിച്ച് തന്നോട് പറഞ്ഞിട്ടുണ്ടെന്നും പറയുകയാണ് ​ഗ്രേസ്.

ഞാൻ ഓഡിഷൻ വഴിയാണ് സിനിമയിലേക്ക് വന്നത്. ഹാപ്പി വെഡിങ്ങായിരുന്നു എന്റെ ആദ്യ സിനിമ. അതിലെ അഭിനയം കണ്ടിട്ടാണ് മറ്റു സിനിമകളിലേയ്ക്ക് എന്നെ വിളിക്കുന്നത്. ഇതുവരെയും സിനിമയിൽ നിന്നും കാസ്റ്റിങ് കൗച്ചോ മറ്റു ദുരനുഭവങ്ങളോ എനിക്ക് ഉണ്ടായിട്ടില്ല.

എന്നാൽ സിനിമാ മേഖലയിൽ നിന്ന് നേരിട്ട ദു രനുഭവങ്ങളെക്കുറിച്ച് ചില സുഹൃത്തുക്കൾ എന്നോട് പറഞ്ഞിട്ടുണ്ട്. അതുകേട്ടപ്പോൾ വേദന തോന്നി. ദൈവം സഹായിച്ച് സിനിമാ മേഖലയിൽ നിന്ന് എനിക്ക് ദുരനുഭവങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതായി അറിഞ്ഞു. പക്ഷെ അതിൽ എന്താണുള്ളതെന്ന് ഞാൻ വായിച്ചിട്ടില്ല. ഇതിൽ ദുരനുഭവങ്ങൾ നേരിട്ടത് ആരാണെന്ന് അറിയില്ല. അത്തരത്തിൽ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം.

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ എല്ലാവരെയും ഒരുപോലെ അടച്ച് ആക്ഷേപിക്കുന്ന അവസ്ഥയാണ്. അതിൽ ദുഃഖമുണ്ട്. നമ്മളോട് നല്ല രീതിയിൽ പെരുമാറുന്നവരുടെ മുഖത്ത് കൂടി കരിവാരി തേക്കുന്ന അവസ്ഥയാണ് ഉള്ളത്. സിനിമാ മേഖലയിൽ ദുരനുഭവം നേരിട്ടിട്ടുള്ളവർ ഉണ്ടാകാം പക്ഷെ എല്ലാവരെയും ഒരുപോലെ കാണരുത്.

തുല്യവേതനം വേണം എന്ന് എനിക്ക് പറയാൻ പറ്റില്ല. ഒരു സിനിമ വിറ്റു പോകുന്നത് അത് ആരെ മുൻനിർത്തി എടുക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ഒരു താരത്തെ മുൻ നിർത്തി സിനിമ എടുത്താൽ അയാൾക്ക് കൊടുക്കുന്ന പ്രതിഫലം എനിക്ക് ചോദിക്കാൻ കഴിയില്ല. പക്ഷെ മാന്യമായ പ്രതിഫലം കിട്ടണം.

തുടക്ക സമയത്ത് എനിക്ക് വലിയ പ്രതിഫലം കിട്ടിയിട്ടില്ല. അത് ചോദിക്കാനുള്ള അവകാശം പോലും ഇല്ലായിരുന്നു. അന്നൊക്കെ നമ്മുടെ യാത്രാച്ചെലവും താമസസൗകര്യവും മാത്രമൊക്കെയേ കിട്ടിയിട്ടുള്ളൂ. അതൊക്കെ ഒരു പരാതിയും പറയാൻ കഴിയാത്ത രീതിയിലാണ് എനിക്ക് കിട്ടിയിട്ടുള്ളത്. എന്റെ കഴിവ് തെളിയിച്ചതിന് ശേഷമാണ് ന്യായമായ ഒരു പ്രതിഫലം ചോദിക്കാൻ എനിക്ക് കഴിഞ്ഞത്എന്നും ഗ്രേസ് ആന്റണി പറഞ്ഞു.

Continue Reading
You may also like...

More in Actress

Trending