Actress
ഹെലികോപ്റ്ററിൽ പറന്നിറങ്ങി നാക്ഷണൽ ക്രഷ്; കരുനാഗപ്പള്ളിയെ ഇളക്കി മറിച്ച് രശ്മിക മന്ദാന
ഹെലികോപ്റ്ററിൽ പറന്നിറങ്ങി നാക്ഷണൽ ക്രഷ്; കരുനാഗപ്പള്ളിയെ ഇളക്കി മറിച്ച് രശ്മിക മന്ദാന
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ നിരവധി ആരാധകരെ സൃഷ്ടിച്ച താരമാണ് രശ്മിക മന്ദാന. വിജയ് ദേവരക്കൊണ്ടയ്ക്കൊപ്പം അഭിനയിച്ച ഗീതാഗോവിന്ദവും അല്ലു അർജുൻ നായകനായ ‘പുഷ്പ’യുമെല്ലാം രശ്മികയുടെ കരിയറിൽ വൻ വഴിത്തിരിവാണ് സമ്മാനിച്ചത്. ആരാധകരുടെ പ്രിയങ്കരിയായതിനൊപ്പം നാക്ഷണൽ ക്രഷ് എന്ന പട്ടവും രശ്മിക മന്ദാനയ്ക്ക് സ്വന്തമായിരുന്നു. ഇന്ന് ഇൻഡസ്ട്രിയിൽ താരമൂല്യം ഏറെയുള്ള നടിയാണ് രശ്മിക.
ഇപ്പോഴിതാ കരുനാഗപ്പള്ളിയിയിൽ ഷോപ്പിംഗ് മാൾ ഉദ്ഘാടനത്തിന് എത്തിയ രശ്മിക മന്ദാനയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ജനകൂട്ടം തന്നെയാണ് രശ്മികയെ കാണാനെത്തിയിരുന്നത്. കരുനാഗപ്പള്ളിയിലെ വെഡ്‌സ്ഇന്ത്യ ഷോപ്പിംഗ് മാളിന്റെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു നടി.
ഉദ്ഘാടന ചടങ്ങുകൾക്കിടയിൽ മലയാളത്തിൽ ഓണാശംസകൾ നേർന്ന ശേഷമാണ് രശ്മിക മടങ്ങിയത്. രണ്ട് വർഷത്തിന് ശേഷമാണ് രശ്മിക കേരളത്തിലെത്തുന്നത്. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് താരം രാവിലെ ഒമ്പത് മണിയോടെ എത്തിയത്. സാജ് കൺവെൻഷൻ സെന്ററിലെ ഹെലിപാഡിൽ നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോവാനായിരുന്നു ആദ്യം തീരുമാനിച്ചത്.
എന്നാൽ കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ വിമാനത്താവളത്തിൽ നിന്നും ഹെലികോപ്ടറിൽ വള്ളിക്കാവ് മൈതാനത്ത് വന്നിറങ്ങി. അവിടെ നിന്നും കാർമാർഗം ‘വെഡ്‌സ്ഇന്ത്യ’ ഷോപ്പിംഗ് മാളിലേക്ക് എത്തുകയായിരുന്നു. തിരിച്ച് നെടുമ്പാശേരിയിലെത്തി വൈകുന്നേരത്തെ ഫ്‌ലൈറ്റിൽ മടങ്ങുകയും ചെയ്തു.
അതേസമയം, നിരവധി ചിത്രങ്ങളാണ് രശ്മികയുടേതിയാ അണിയറയിൽ ഒരുങ്ങുന്നത്. പുഷ്പ 2, ദി ഗേൾ ഫ്രണ്ട്, സിക്കന്ദർ, റെയിൻ ബോ എന്നിവയാണ് റിലീസിനൊരുങ്ങുന്ന രശ്മിക മന്ദാന ചിത്രങ്ങൾ. അതിൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലും അർജുൻ നായകനായി എത്തുന്ന പുഷ്പ 2 വാണ്.
എന്നാൽ പുഷ്പ 2 വിന്റെ റിലീസ് അടുത്തിടെ മാറ്റിവെച്ചിരുന്നു. ആഗസ്റ്റ് 15ന് ചിത്രം തിയേറ്ററികളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നുവെങ്കിലും ചിത്രത്തിന്റേ റിലീസ് ഡിസംബർ 6ന് ആയിരിക്കുമെന്നാണ് ഏറ്റവും പുതുതായുള്ള വിവരം. പുഷ്പയുടെ ആദ്യ ഭാഗവും ഡിസംബപ്ഡ 17 ന് ആണ് തിയേറ്ററുകളിലെത്തിയിരുന്നത്.