Connect with us

സായ് പല്ലവി ആ നടനുമായി പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ; വാർത്തകളോട് പ്രതികരിക്കാതെ നടി

Actress

സായ് പല്ലവി ആ നടനുമായി പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ; വാർത്തകളോട് പ്രതികരിക്കാതെ നടി

സായ് പല്ലവി ആ നടനുമായി പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ; വാർത്തകളോട് പ്രതികരിക്കാതെ നടി

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് സായ് പല്ലവി. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത 2015ൽ പുറത്തിറങ്ങിയ ‘പ്രേമ’ത്തിലെ ‘മലർ’ എന്ന കഥാപാത്രം ഇന്നും ആരാധക ഹൃദയങ്ങിൽ നിറഞ്ഞു നിൽക്കുകയാണ്. മലയാളത്തിലൂടെ സിനിമാ രംഗത്തെത്തിയ സായ് പല്ലവി തമിഴിലും തെലുങ്കിലുമൊക്കെയായി ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു.

ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ താരങ്ങളിലൊരാളാണ് സായ് പല്ലവി. സോഷ്യൽ മീഡിയയിൽ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അതെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നത്. നിരവധി പേരാണ് ഇൻസ്റ്റാഗ്രാമിലൂടെയും മറ്റും താരത്തെ പിന്തുടരുന്നത്. കൈ നിറയെ അവസരങ്ങളുമായി തിളങ്ങി നിൽക്കുകയാണ് സായ് പല്ലവി.

പലപ്പോഴും താരത്തിന്റെ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചുമൊക്കെ ഗോസിപ്പുകൾ പ്രചരിക്കാറുണ്ട്. ഇപ്പോഴിതാ സായ് പല്ലവിയുടെ പ്രണയത്തെക്കുറിച്ചുള്ളൊരു ഗോസിപ്പ് ആണ്ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. സായ് പല്ലവി പ്രണയത്തിലാണെന്നാണ് സോഷ്യൽ മീഡിയയിലെ റിപ്പോർട്ടുകൾ പറയുന്നത്.

സായ് പല്ലവി ഒരു സൂപ്പർ നടനുമായി പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സായ് പല്ലവിയുടെ കാമുകനായ നടൻ വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. എന്നാൽ ഈ നടൻ ആരെന്ന് ഇതുവരേയും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. ഇരുവരും ഡേറ്റിംങിലാണെന്നും ഉടൻ വിവാഹം കഴിക്കുമെന്നും പറയപ്പെടുന്നുണ്ട്.

പക്ഷെ ഈ ഗോസിപ്പുകൾ ഭാവനകൾ മാത്രമാണെന്നാണ് സായ് പല്ലവിയുടെ ആരാധകർ പറയുന്നത്. എന്നാൽ ഇത്തരം വാർത്തകളോട് സായ് പല്ലവി ഇതുവരേയും പ്രതികരിച്ചിട്ടില്ല. ഉടനെ തന്നെ വാർത്തകൾക്ക് പിന്നിലെ വസ്തുത എന്തെന്ന് സായ് പല്ലവി പ്രതികരിക്കുമെന്നാണ് കരുതപ്പെടുന്നത്.

മെഡിക്കൽ പഠനത്തിനിടയിലെ ഇടവേളയിലായിരുന്നു സായ് പല്ലവി അഭിനയത്തിലേയ്ക്ക് എത്തിയത്. അഭിനയത്തിന് പുറമെ നല്ലൊരു നർത്തകി കൂടിയാണ് സായി പല്ലവി. നടിയുടെ നൃത്തത്തിനും ആരാധകർ ഏറെയാണ്. ഡാൻസ് റിയാലിറ്റി ഷോയിലും മുൻപ് താരം പങ്കെടുത്തിരുന്നു. ആദ്യ സിനിമ റിലീസ് ചെയ്തതിന് പിന്നാലെ അന്യഭാഷയിൽ നിന്നുള്ള അവസരങ്ങളും താരത്തിന് ലഭിച്ചിരുന്നു.

മുൻനിര സംവിധായകരുടേയും താരങ്ങളുടേയുമെല്ലാം ചിത്രത്തിൽ പ്രവർത്തിക്കാനുള്ള അവസരവും സായ് പല്ലവിക്ക് ലഭിച്ചിരുന്നു. സിനിമയിലെത്തി അധികം വൈകുന്നതിന് മുൻപ് തന്നെ തന്റെ നിലപാടുകളെക്കുറിച്ചും തുറന്നുപറഞ്ഞിരുന്നു താരം. ഒരു സിനിമയിൽ അഭിനയിക്കണമെങ്കിൽ കർശന നിർദേശങ്ങളാണ് നടി മുന്നോട്ടുവയ്ക്കാറുള്ളത് എന്നതാണ് പലപ്പോഴും കേൾക്കുന്ന ഒരു കാര്യം.

അതേസമയം, അമരാൻ ആണ് സായ് പല്ലവിയുടെ പുതിയ തമിഴ് സിനിമ. ശിവകാർത്തികേയൻ ആണ് ചിത്രത്തിലെ നായകൻ. രാജ്കുമാർ പെരിയസാമിയാണ് സിനിമയുടെ സംവിധായകൻ. ഒക്ടോബറിലാണ് സിനിമ തീയേറ്ററുകളിലേക്ക് എത്തുക. പിന്നാലെ നാഗ ചൈതന്യയ്‌ക്കൊപ്പം വീണ്ടും അഭിനയിക്കുന്ന തണ്ടേൽ എന്ന ചിത്രവും അണിയറയിലുണ്ട്. മലയാളത്തിലും തമിഴിലും തെലുങ്കിലും കയ്യടി നേടിയ സായ് പല്ലവി അധികം വൈകാതെ ബോളിവുഡിലും അരങ്ങേറും.

നിതേഷ് തിവാരിയുടെ രാമായണിത്തിലൂടെയായിരിക്കും സായ് പല്ലവിയുടെ ബോളിവുഡ് എൻട്രി. രൺബീർ കപൂറാണ് ചിത്രത്തിലെ നായകൻ. ഈ സിനിമയുടെ ലൊക്ഷേൻ ചിത്രങ്ങൾ നേരത്തെ പുറത്തായിരുന്നു. എന്നാൽ ഈ സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചെന്നും സിനിമ തന്നെ ഉപേക്ഷിച്ചുവെന്നുമൊക്കെ റിപ്പോർട്ടുകളുണ്ട്.

More in Actress

Trending