Social Media
തന്റെ ജീവിതത്തിലെ ദുർഘട സമയത്ത് എടുക്കേണ്ടി വന്ന തീരുമാനത്തിന് എന്തിനാണ് തന്റെ അമ്മയെ കുറ്റം പറയുന്നത്; കമന്റിന് ഗോപി സുന്ദറിന് നൽകിയ മറുപടി ഇങ്ങനെ
തന്റെ ജീവിതത്തിലെ ദുർഘട സമയത്ത് എടുക്കേണ്ടി വന്ന തീരുമാനത്തിന് എന്തിനാണ് തന്റെ അമ്മയെ കുറ്റം പറയുന്നത്; കമന്റിന് ഗോപി സുന്ദറിന് നൽകിയ മറുപടി ഇങ്ങനെ
സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദറിന്റെ വ്യക്തി ജീവിതം പലപ്പോഴും മാധ്യമങ്ങളിൽ വാർത്തയാകാറുണ്ട്. ആദ്യ ഭാര്യയായ പ്രിയയുമായി വിവാഹമോചനം നേടാതെയാണ് ഗോപി സുന്ദർ അഭയ ഹിരണ്മയിയുമായി ഒന്നിച്ച് ജീവിക്കാൻ ആരംഭിച്ചത്. ഗോപി സുന്ദറും അഭയ ഹിരണ്മയുമായുള്ള ബന്ധം ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നതാണ്. ഇത് സംബന്ധിച്ച് ഗോപിസുന്ദറിന്‍റെ മുൻ ഭാര്യ തന്നെ ഫേസ്ബുക്കിലൂടെ തുറന്നുപറഞ്ഞതോടെയാണ് പുറം ലോകം ശ്രദ്ധിച്ചുതുടങ്ങിയത്. അഭയയുമായി വേർപിരിഞ്ഞ ശേഷമാണ് ഗായിക അമൃതയുമായി ഗോപി സുന്ദർ ജീവിതം തുടങ്ങുന്നത്.
സോഷ്യൽ മീഡിയയിലും ഗോപി സുന്ദർ സജീവമാണ്. അമൃതയ്ക്ക് ഒപ്പമുളള ചിത്രങ്ങളെല്ലാം പങ്കിട്ട് ഗോപി സുന്ദർ എത്താറുണ്ട്
പലപ്പോഴും വ്യക്തി ജീവത്തെ വിമർശിക്കാൻ വരുന്നവർക്ക് അദ്ദേഹം മറുപടിയും കൊടുക്കാറുണ്ട്. ഇപ്പോഴിതാ തന്റെ അമ്മയ്ക്കൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചതിന് ഉയർന്ന മോശം കമന്റുകൾക്ക് വായടപ്പിച്ച മറുപടി നൽകുകയാണ് താരം.
മകനെ ഇത്രയും മാന്യമായി വളർത്തിയ അമ്മയ്ക്ക് നമസ്കാരമെന്ന കമന്റാണ് ഒരാൾ നൽകിയത്. എന്നാൽ തന്റെ ജീവിതത്തിലെ ദുർഘട സമയത്ത് എടുക്കേണ്ടി വന്ന തീരുമാനത്തിന് എന്തിനാണ് തന്റെ അമ്മയെ കുറ്റം പറയുന്നതെന്നതായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. ഈ മകനെ മാന്യമായി വളർത്തിയ അമ്മയ്ക്ക് നല്ല നമസ്കാരമെന്നും ഗോപി സുന്ദർ മറുപടി. ലോകം എന്നേ മാറിയെന്നും മലയാളികൾ മാത്രമാണ് മാറാത്തതെന്നും ഗോപി സുന്ദർ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം നിരവധി പേരാണ് ഗോപി സുന്ദറിനെ അനുകൂലിച്ച് കൊണ്ട് രംഗത്തെത്തിയത്.
‘എന്തൊക്കെ പറഞ്ഞാലും അന്യന്റെ ജീവിതത്തിൽ ഒളിഞ്ഞുനോക്കിയില്ലേൽ എന്തേലും പറഞ്ഞില്ലേൽ ശരിയാവില്ല ആൾക്കാർക്ക്.അവനവന്റെ ജീവിതം വരുമ്പോൾ മാത്രം ആയിരിക്കും ഓ ഇങ്ങനെയുമുണ്ടല്ലോ എന്നോർക്കുക… അമ്മയെ ചേർത്തുപിടിച്ചാണ് അദ്ദേഹം നിൽക്കുന്നത് .നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കൂ സർ ‘ എന്നായിരുന്നു ഒരാളുടെ കമന്റ്.
‘ഗോപിസുന്ദർ എന്ന കലാകാരനെ കാണാൻ കണ്ണുകൾ ഇല്ലെ.അദ്ദേഹത്തിന്റെ വ്യക്തി ജീവിതം അദ്ദേഹത്തിന്റെ മാത്രം ബാധിക്കുന്ന കാര്യമാണ്.. എന്തുമാവട്ടെ. മറ്റൊരാളുടെ വ്യക്തിഗത ജീവിതത്തിൽ ഉള്ള വിഷയങ്ങൾ എടുത്തു അലക്കാൻ ഉള്ള വ്യഗ്രത സ്വന്തം കാര്യങ്ങളിൽ കൂടെ കാണിക്കണം..എന്നെയോ ഈ കമന്റ് ഇടുന്ന ആരെയും ബാധിക്കുന്നില്ല. അദ്ദേഹത്തിന്റെ വ്യക്തിഗത ജീവിതം 3 മത് ആരെയും ബാധിക്കുന്നില്ല എന്നത് വസ്തുത അല്ലേ. അദ്ദേഹത്തെ കൊള്ളുകയോ തള്ളുകയോ അല്ല.അദ്ദേഹത്തിന്റെ സംഗീതം അല്ലേ നമ്മൾ ആഗ്രഹിക്കുന്നത്’ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
‘മലയാളിയുടെ മനോഭാവം മാറുന്നതും കാത്ത് ജീവിതം ആസ്വദിക്കാൻ നടന്നാൽ മൂത്ത് നരച്ചു കുഴിയിൽ പോയാലും സ്വപ്നങ്ങൾ ബാക്കിയാവും.ജീവിതം ഒന്നേയുള്ളൂ.കടമകൾക്കും ഉത്തരവാദിത്വങ്ങൾക്കും വേണ്ടി നേർച്ചക്കോഴിയായി മാറ്റിനിർത്തേണ്ടതല്ല ജീവിതം. അത് ആസ്വദിക്കുക ഓരോ നിമിഷവും കുരുജന്യ പീഢയനുഭവിക്കുന്നവരെക്കുറിച്ച് ആലോചിച്ച് സമയം കളയാതിരിക്കുക’.
‘ഗോപി സുന്ദറും മറ്റൊരാളും സംയുക്തമായി എടുത്ത ഒരു തീരുമാനം അതിലേ ശരിയും തെറ്റും എന്തുമാവട്ടെ അതിൽ അവർക്കില്ലാത്ത പ്രശ്നമാണോ മറ്റുള്ളവർക്ക് … അവരുടെ വ്യക്തി ജീവിതത്തിൽ ഇടപെടാൻ നമുക്ക് അവകാശമില്ല എന്നാണ് എന്റെ പക്ഷം’, ഇങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.
