Connect with us

അവരും മനുഷ്യര്‍ ആണ്, നിന്നെക്കാളും മാന്യതയും കള്‍ച്ചറും ഉണ്ട് അവര്‍ക്കൊക്കെ! കമന്റിന് വായടപ്പിക്കുന്ന മറുപടിയുമായി സുബി സുരേഷ്

Social Media

തനിക്കെതിരെ മോശം കമന്റ് ചെയ്ത ആള്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി സുബി സുരേഷ്. സുബിയുടെ ചിത്രത്തിന് താഴെ ഇതാണോ മനുഷ്യക്കോലം, ഇപ്പൊ കണ്ടാല്‍ ശരിക്കും ഒരു 9 നെ പോലെയുണ്ട്.എന്നൊരാള്‍ കമന്റ് ചെയ്തു. ആ കമന്റിനോട് പ്രതികരിക്കുകയായിരുന്നു സുബി.

ഒന്‍പതെന്ന് പറയാന്‍ നിനക്കൊക്കെ നാണം ഇല്ലേ. ദൈവത്തിന്റെ നിയോഗം ആണ് അതൊക്കെ. അവരും മനുഷ്യര്‍ ആണ്. നിന്നെക്കാളും മാന്യതയും കള്‍ച്ചറും ഉണ്ട് അവര്‍ക്കൊക്കെ. നീ കാണിച്ചപ്പോ നിന്റെ തന്തയ്ക്കും തള്ളയ്ക്കും അറിയാമായിരുന്നോ നീ എന്ത് ആകുമെന്ന്,.സ്വന്തം തന്തയേയും തള്ളയേയും പറയിക്കാതെ പോയി ചത്തൂടെ- എന്നാണ് സുബി നല്‍കിയ മറുപടി.

രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ സിനിമയിലെത്തിയ സുബി എല്‍സമ്മ എന്ന ആണ്‍കുട്ടി, പഞ്ചവര്‍ണ്ണ തത്ത, ഡ്രാമ തുടങ്ങിയ സിനിമകളുടേയും ഭാഗമായിട്ടുണ്ട്. സിനിമാല എന്ന കോമഡി പരമ്പരയിലൂടെ മിനി സ്‌ക്രീന്‍ പ്രേക്ഷകരെ കൈയ്യിലെടുത്ത സുബി പിന്നീട് നിരവധി ടെലിവിഷന്‍ ചാനലുകളിലും സ്റ്റേജ് ഷോകളിലും കോമഡി സ്‌കിറ്റുകളിലും കോമഡി റോളുകള്‍ മനോഹരമാക്കിയിട്ടുണ്ട്. കൂടാതെ വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളുടെ ഭാഗമായിട്ടുണ്ട്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top