സംഗീത സംവിധായകൻ ഗോപി സുന്ദർ അമൽ നീരദിനൊപ്പമുള്ള ചിത്രം പങ്കുവെച്ചതോടെ ബിഗ് ബി 2 ഉടൻ വരുമെന്ന് സൂചന നൽകിയിരിക്കുകയാണ്. ബിലാലിനായി തങ്ങൾ ഒന്നിച്ചെന്നും എല്ലാവരുടെയും പ്രാർഥനകൾ വേണമെന്നും ഗോപി സുന്ദർ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടെനെ എത്തുമെന്ന് അആരാധകർക്ക് പ്രതീക്ഷ നൽകിയിരിക്കുകയാണ് ഗോപി സുന്ദരന്റെ ഫേസ്ബുക്ക് പോസ്റ്റ്
എന്നാൽ ഇപ്പോൾ ഇതാ ചിത്രത്തിന് താഴെ ആരാധകന്റെ കമന്റെ വൈറലായിമാറിയിരിക്കുകയാണ്. എവിടെന്ന് എങ്കിലും കോപ്പി അടിച്ചിട്ടാണെങ്കിലും കിടു ആക്കണം’ എന്നായിരുന്നു കമന്റ്. കിടിലൻ മറുപടിയുമായാണ് ഗോപി സുന്ദര്‍ എത്തിയത്
‘കര്‍ത്താവിനുള്ളത് കര്‍ത്താവിനും കൊടുക്കാന്‍ അറിയാമെടാ കുട്ടപ്പായീ’ എന്നായിരുന്നു നൽകിയത്
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...