Social Media
ആരാധകരുടെ മനം കവർന്ന് മലയാളത്തിന്റെ എവർഗ്രീൻ നായികമാർ;!സൗഹൃദ നിമിഷം പങ്കുവെച്ച് കാർത്തികയും നദിയയും!
ആരാധകരുടെ മനം കവർന്ന് മലയാളത്തിന്റെ എവർഗ്രീൻ നായികമാർ;!സൗഹൃദ നിമിഷം പങ്കുവെച്ച് കാർത്തികയും നദിയയും!
മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നായികമാരാണ് കാർത്തികയും നദിയയും,മാത്രമല്ല ഇവർക്ക് അന്നും ഇന്നും ലഭിക്കുന്ന പിന്തുണ വളരെ വലുതാണ്.മറക്കാനാകാത്ത കാലഘട്ടമായ എൺപതുകളിൽ മലയാളികളുടെ സ്നേഹവും വാത്സല്യവും കലർന്ന മാനസപുത്രിമാരാണിവർ,കൂടാതെ സിനിമയിൽ സജീവമല്ലെങ്കിലും ഇന്നും ഇരുവരുടെയും വിശേഷങ്ങൾക്കായി ആരാധകർ കാതോർത്തിരിക്കുന്നു. മാത്രമല്ല നിറച്ചിരിയുമായി ഇരുവരും ഒന്നിച്ചു നിൽക്കുന്ന ചിത്രം ആരാധകരുടെ മനം കവരുകയും ചെയിതിരിക്കുകയാണ്.
ചില പരിപാടികൾക്കിടയിലാണ് പലപ്പോഴും ഇവർ താരങ്ങളായി മാറാറുള്ളത്,ഇപ്പോഴിതാ പ്രശസ്ത് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ രണ്ടാമത്തെ മകൻ സച്ചിന്റെയും അഞ്ജനയുടെയും വിവാഹചടങ്ങുകൾക്ക് സാക്ഷിയാവാൻ എത്തിയിരിക്കുകയാണ് കാർത്തികയും നദിയയും. തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്മണ്യം ഹാളിലാണ് വിവാഹചടങ്ങുകൾ നടന്നത്.മാത്രമല്ല നദിയാ മൊയ്തു, കാർത്തിക എന്നിവർക്ക് നിരവധി ചിത്രങ്ങളിൽ ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മിയായിരുന്നു. അക്കാലത്തുള്ള സൗഹൃദം ഇന്നും ഇവർ കാത്തുസൂക്ഷിക്കുന്നു. അടുത്തിടെ കാർത്തികയുടെ മകന്റെ വിവാഹസത്കാരത്തിൽ നിന്നുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മോഹൻലാൽ, വിനീത്, സുരേഷ് ഗോപി, ഭാര്യ രാധിക, മേനക സുരേഷ്, കാവാലം ശ്രീകുമാര്‍ തുടങ്ങി സിനിമാ ലോകത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തിരുന്നു.
about nadhiya moidu