Movies
ദൈവമേ ഇനിയും ട്വിസ്റ്റുകള്‍ തരല്ലേ….കാത്തിരിപ്പിന് വിരാമം! ഗോൾഡിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
ദൈവമേ ഇനിയും ട്വിസ്റ്റുകള്‍ തരല്ലേ….കാത്തിരിപ്പിന് വിരാമം! ഗോൾഡിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു
കാത്തിരിപ്പിന് വിരാമം. അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്യുന്ന ഗോൾഡിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ലിസ്റ്റിൻ സ്റ്റീഫനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്നിന് ചിത്രം തിയറ്ററുകളില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. രസകരമായ ഒരു കുറിപ്പോടെയാണ് ലിസ്റ്റിൻ സ്റ്റീഫൻ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
”സിനിമകളില്‍ മാത്രമാണ് ഒരുപാട് ട്വിസ്റ്റുകള്‍ കണ്ടിട്ടുള്ളത്… ഇപ്പോള്‍ സിനിമ റിലീസ് ചെയ്യാനും ട്വിസ്റ്റുകളാണ്.. കാത്തിരുന്ന പ്രേക്ഷകര്‍ക്കായി ഡിസംബര്‍ ഒന്നാം തിയതി ഗോള്‍ഡ് തിയേറ്ററുകളില്‍ എത്തുന്നു… ദൈവമേ ഇനിയും ട്വിസ്റ്റുകള്‍ തരല്ലേ…. റിലീസ് തിയതി മാറുന്നതിന് ദൈവത്തെയോര്‍ത്ത് എന്നെ പഞ്ഞിക്കിട്ടേക്കല്ലേ പ്ലീസ്” എന്നാണ് ലിസ്റ്റിന്റെ കുറിപ്പ്.
‘പ്രേമ’ത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഗോൾഡ്. ‘ഗോള്‍ഡ്’ ഓണത്തിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും അവസാനനിമിഷം മാറ്റിവയ്‍ക്കുകയായിരുന്നു. എന്തായാലും കാത്തിരിപ്പിന് ഒടുവില്‍ ‘ഗോള്‍ഡി’ന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.
പൃഥ്വിരാജ് ആണ് ‘ഗോള്‍ഡി’ലെ നായകൻ. ചിത്രത്തില്‍ നായികയായി നയൻതാരയും എത്തുന്നു. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം.
