Connect with us

മോൺസ്റ്റർ ഒടിടിയിൽ, റിലീസ് തിയ്യതി പ്രഖ്യാപിച്ചു

Movies

മോൺസ്റ്റർ ഒടിടിയിൽ, റിലീസ് തിയ്യതി പ്രഖ്യാപിച്ചു

മോൺസ്റ്റർ ഒടിടിയിൽ, റിലീസ് തിയ്യതി പ്രഖ്യാപിച്ചു

മോഹൻലാൽ ചിത്രം ‘മോൺസ്റ്ററിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഡിസംബർ രണ്ടിന് ചിത്രം ഒടിടിയിൽ സ്ട്രീമിം​ഗ് തുടങ്ങും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് സ്ട്രീമിം​ഗ്. തിയറ്ററിൽ റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോഴാണ് മോൺസ്റ്റർ‌ ഒടിടിയിലേക്ക് എത്തുന്നത്.

മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹൻലാലും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് മോൺസ്റ്റർ. പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ തന്നെയായിരുന്നു മോൺസ്റ്ററിന്റേയും രചയിതാവ്. ആശിർവാദ് സിനിമാസ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

കേരളത്തിൽ മാത്രം 216 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ബംഗളൂരു, ചെന്നൈ, ട്രിച്ചി, സേലം, മുംബൈ, പൂനെ, നാസിക്, നാഗ്‍പൂര്‍, ഗോവ, അഹമ്മദാബാദ്, ന്യൂഡല്‍ഹി, ഭോപാല്‍, ജയ്പൂര്‍, ഭുവനേശ്വര്‍ എന്നിവിടങ്ങളിലായി 141 സ്ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്തിരുന്നു

More in Movies

Trending

Recent

To Top