Connect with us

34 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി; കാതലിന് പാക്കപ്പ്

Movies

34 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി; കാതലിന് പാക്കപ്പ്

34 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കി; കാതലിന് പാക്കപ്പ്

ആദ്യമായി മമ്മൂട്ടിയും ജ്യോതികയും ഒരുമിക്കുന്ന ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്റെ ഷൂട്ടിംഗ് അവസാനിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ മമ്മൂട്ടിയുടേയും ജ്യോതികയുടെയും സീനുകള്‍ പൂര്‍ത്തിയായിരുന്നു. ഇനി ചിത്രം സ്‌ക്രീനിൽ കാണാം

34 ദിവസംകൊണ്ടാണ് സിനിമ പൂർത്തിയാക്കിയത്. മമ്മൂട്ടിക്കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. മമ്മൂട്ടി-ജ്യോതിക കോംമ്പോയില്‍ എത്തുന്ന ചിത്രത്തിന് തുടക്കം മുതല്‍ തന്നെ ഹൈപ്പ് ലഭിച്ചിരുന്നു.

ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. വീട്ടില്‍ ഇരുന്ന് പുറത്തേക്ക് നോക്കി ചിരിക്കുന്ന മമ്മൂട്ടിയും ജ്യോതികയുമാണ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. മാത്യു ദേവസി എന്നാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന കഥാപാത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’, ‘ഫ്രീഡം ഫൈറ്റ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജിയോ ബേബി ചെയ്യുന്ന സിനിമയാണ് കാതല്‍. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ജ്യോതികയുടെ പിറന്നാള്‍ ദിനമായ ഒക്ടോബര്‍ 18ന് ആണ് ഈ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

‘റോഷാക്ക്’ സിനിമയ്ക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍ നേരത്ത് മയക്കം’ ആയിരുന്നു ആദ്യ ചിത്രം. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ വിതരണം നിര്‍വഹിക്കുന്നത്.

More in Movies

Trending

Recent

To Top