Malayalam Breaking News
ഐ.സി.യുവിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു !! ആശുപത്രി കമ്പൗണ്ടർ അറസ്റ്റിൽ….
ഐ.സി.യുവിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു !! ആശുപത്രി കമ്പൗണ്ടർ അറസ്റ്റിൽ….
ഐ.സി.യുവിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു !! ആശുപത്രി കമ്പൗണ്ടർ അറസ്റ്റിൽ….
സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടിയ പതിനാറ് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശ് ബറെയ്ലിയിലെ ബദൗന്‍ റോഡിലുള്ള ഒരു ആശുപത്രിയില്‍ വ്യാഴാഴ്ച്ചയാണ് സംഭവം. വാര്‍ത്ത ഏജന്‍സി യായ എഎന്‍ഐയാണ് വാർത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
ആശുപത്രിയിലെ കമ്പോണ്ടറും ഇനിയും തിരിച്ചറിയാത്ത രണ്ട് പേരും ചേര്‍ന്നാണ് ലൈംഗികമായി പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. അര്‍ധബോധാവസ്ഥയില്‍ ആയിരുന്ന പെണ്‍കുട്ടിയെ മൂന്നു പേര് ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.
സുനില്‍കുമാര്‍ എന്ന കമ്പോണ്ടര്‍ക്ക് എതിരെ ഐപിസി 376D (കൂട്ടബലാത്സംഗം), കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള പോക്സോ വകുപ്പുകള്‍ എന്നിവ ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ച്ച വാര്‍ഡിലേക്ക് മാറ്റിയപ്പോഴാണ് പെണ്‍കുട്ടി തനിക്ക് നേരിട്ട അതിക്രമം രക്ഷിതാക്കളോട് വെളിപ്പെടുത്തിയത്.
ഒക്ടോബര്‍ 29ന് ഭക്ഷ്യവിഷബാധയെത്തുടര്‍ന്നാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെണ്‍കുട്ടിയുടെ അച്ഛന് പരാതി നല്‍കിയതായി ബറെയ്ലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സീമ യാദവ് സ്ഥിരീകരിച്ചു.
Girl raped in ICU
