Tamil
ചിത്രത്തിന്റെ 22ാം വാര്‍ഷികം, സൂപ്പര്‍ഹിറ്റ് ചിത്രം ജെമിനി റീ റിലീസിന്
ചിത്രത്തിന്റെ 22ാം വാര്‍ഷികം, സൂപ്പര്‍ഹിറ്റ് ചിത്രം ജെമിനി റീ റിലീസിന്
തമിഴകത്ത് ഇപ്പോള്‍ റീ റിലീസ് തരംഗമാണ്. രജനികാന്ത്, കമല്‍ഹാസന്‍, വിജയ്, സൂര്യ, അജിത്, കാര്‍ത്തി തുടങ്ങിയവരുടെ ഹിറ്റ് സിനിമകള്‍ അടുത്ത മാസങ്ങളിലായി കോളിവുഡില്‍ റീ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ആ നിരയിലേക്ക് വിക്രമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ജെമിനിയും എത്തുന്നു എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.
2002 ഏപ്രില്‍ 12 ന് തിയേറ്ററുകളിലെത്തി ചിത്രത്തിന്റെ 22ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് റീ റിലീസ് എന്നാണ് റിപ്പോര്‍ട്ട്. ഉടന്‍ തന്നെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ശരണ്‍ സംവിധാനം ചെയ്ത സിനിമയില്‍ കലാഭവന്‍ മണിയായിരുന്നു പ്രധാന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. തേജ എന്ന കഥാപാത്രം നടന് ഏറെ പ്രശംസയും പുരസ്‌കാരങ്ങളും നേടി കൊടുത്തിരുന്നു.
മണിയെക്കൂടാതെ അതുല്യ നടന്‍ മുരളിയും സിനിമയില്‍ സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കിരണ്‍ റാത്തോര്‍ ആയിരുന്നു സിനിമയിലെ നായിക. തിയേറ്ററില്‍ വമ്പന്‍ വിജയമായ സിനിമ പിന്നീട് തെലുങ്കിലേക്ക് അതേപേരില്‍ റീമേക്ക് ചെയ്തിരുന്നു.