ഒന്നും ശരിയായ രീതിയില്‍ പോയില്ലെങ്കില്‍ ചുവപ്പിന്റെ വഴിയെ പോവൂ…ഗീതു മോഹന്‍ദാസിന്റെ കിടിലൻ മേക്കോവര്‍! പിന്തുണയുമായി കുഞ്ചാക്കോ ബോബനും പാര്‍വ്വതിയും റിമയും!

ബാലതാരമായി സിനിമയിലേക്കെത്തിയ നടി ഗീതു മോഹന്‍ദാസ് ഇന്ന് സംവിധായികയായി മാറിയിരിക്കുകയാണ്. ശക്തമായ നിലപാടുകളില്‍ ഉറച്ച് നില്ക്കുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് ഗീതു. ഇപ്പോഴിതാ ഗംഭീര മേക്കോവര്‍ നടത്തിയിരിക്കുകയാണ് നടിയിപ്പോള്‍. മുടിയുടെ നീളം കുറച്ചും അത് ചുവപ്പ് കളര്‍ ചെയ്തും നില്ക്കുന്ന ചിത്രമായിരുന്നു പുറത്ത് വന്നത്. ഒന്നും ശരിയായ രീതിയില്‍ പോയില്ലെങ്കില്‍ ചുവപ്പിന്റെ വഴിയെ പോവൂ എന്നും പറഞ്ഞ് ഇന്‍സ്റ്റാഗ്രാം പേജിലൂടെ നടി തന്നെയാണ് ചിത്രം പുറത്ത് വിട്ടത്. നടിയുടെ മേക്കോവര്‍ ചിത്രത്തിന് താഴെ കുഞ്ചാക്കോ ബോബന്, പാര്‍വ്വതി, റിമ കല്ലിങ്കല്‍, വിജയ് യേശുദാസ്, നിമിഷ സജയന് തുടങ്ങി നിരവധി സിനിമാ താരങ്ങളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
ഗീതു സംവിധാനം ചെയ്ത മൂത്തോന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നിവിന്‍ പോളിയെ നായകനാക്കി നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോന്. പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹന്‍ദാസും ചേര്‍ന്നാണ് മൂത്തോന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാഹസിക ചലച്ചിത്രമായി ഒരുക്കുന്ന ചിത്രത്തില്‍ നിവിന്‍ പോളിയ്ക്കൊപ്പം ശോഭിത, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, അലന്‍സിയര്‍, ദിലീഷ് പോത്തന്, സുജിത് ശങ്കര്‍, സൗബിന് ഷാഹിര്‍, റോഷന് മാത്യു തുടങ്ങി വമ്ബന്‍ താരങ്ങളാണ് അണിനിരക്കുന്നത്. ലക്ഷദ്വീപില്‍ നിന്നുമായിരുന്നു മൂത്തോന്റെ ചിത്രീകരണം നടന്നത്.
നടൻ വിഷ്ണു പ്രസാദ് അന്തരിച്ചു. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു...