Malayalam Breaking News
ആദ്യ സിനിമക്ക് പുരസ്കാരം കിട്ടിയെന്ന് കരുതി രണ്ടാമത്തെ ചിത്രത്തിന് സാമ്പത്തികം കിട്ടില്ല – ഗീതു മോഹൻദാസ്
ആദ്യ സിനിമക്ക് പുരസ്കാരം കിട്ടിയെന്ന് കരുതി രണ്ടാമത്തെ ചിത്രത്തിന് സാമ്പത്തികം കിട്ടില്ല – ഗീതു മോഹൻദാസ്
Published on

By
മലയാള സിനിമയിലെ നായിക സാന്നിധ്യമായിരുന്നു ഗീതു മോഹൻദാസ് . പിന്നീട് അവർ തന്റെ പ്രവർത്തന മേഖല സംവിധാനത്തിലേക്ക് മാറ്റി പുരസ്കാരങ്ങൾ വാരിക്കൂട്ടുകയാണ്.
നടിയുടെ രണ്ടാമത്തെ ചിത്രം മൂത്തോന് നവംബറില്‍ തിയേറ്ററില്‍ എത്തും. സിനിമക്ക് വേണ്ടി സാമ്ബത്തികം കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടാണെന്ന് നടി പറയുന്നു. ആദ്യ സിനിമയ്ക്ക് പുരസ്കാരം ലഭിച്ചെന്നുകരുതി അടുത്തതിനു സാമ്ബത്തികം കണ്ടെത്തുന്നത് അത്ര എളുപ്പമാകില്ലെന്നാണ് നടി പറയുന്നത്.
നിങ്ങള്‍ ഒരു സ്വതന്ത്ര സംവിധായകനോ സംവിധായികയോ ആണെങ്കില്‍ സിനിമ ചെയ്യുന്നതിനായി പണം കണ്ടെത്താന്‍ ഏറെ സമയമെടുക്കും. ലയേഴ്സ് ഡൈസ് മികച്ച അഭിപ്രായം നേടുകയും പുരസ്കാരങ്ങള്‍ ലഭിക്കുകയും ചെയ്തപ്പോള്‍ ഞാന്‍ കരുതി എന്റെ രണ്ടാമത്തെ സിനിമയ്ക്ക് പണംകണ്ടെത്തുന്നത് എളുപ്പമാകുമെന്ന്. പക്ഷേ, അങ്ങനെയുണ്ടായില്ല. നല്ല അഭിപ്രായം നേടിയെങ്കിലും ബോക്സ് ഓഫീസില്‍ പിടിച്ചുനില്ക്കാന് സിനിമയ്ക്കായില്ല. അടുത്തതവണ അങ്ങനെയുണ്ടാവില്ലെന്നാണ് പ്രതീക്ഷ പ്രമുഖ വാര്‍ത്ത മാധ്യമത്തിനോട് സംസാരിക്കവെയാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞത്.
geethu mohandas about movies
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...