രമേശ് പിഷാരടി – മമ്മൂട്ടി ചിത്രം ഗാനഗന്ധർവനിൽ മമ്മുക്ക ആരാധകർക്കൊപ്പം ലാലേട്ടൻ ആരാധകർക്കും ആർമാദിക്കാനുള്ള വകുപ്പുണ്ട് !!
മമ്മൂക്കയെ നായകനാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധർവൻ. പഞ്ചവർണ്ണ തത്ത എന്ന ചിത്രത്തിന് ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിലെ മറ്റു താരങ്ങൾ ആരൊക്കെയാണെന്നുള്ള കാര്യങ്ങളൊന്നും ഇത് വരെ പുറത്തു വന്നിട്ടില്ല. തിരക്കഥ പൂർത്തിയാക്കിയ ശേഷം രമേശ് പിഷാരടി തന്നെയാണ് ചിത്രത്തെ കുറിച്ചുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചത്. ഗാനമേളകളിൽ അടിച്ചുപൊളി പാട്ടുകൾ പാടുന്ന കലാസദൻ ഉല്ലാസായാണ് മമ്മുക്ക ഈ ചിത്രത്തിൽ എത്തുന്നത്.
ചിത്രത്തിൽ മമ്മൂട്ടി ആരാധകർക്കൊപ്പം മോഹൻലാൽ ഫാൻസിനും അർമാദിക്കാനുള്ള വകുപ്പുണ്ടാകുമെന്നാണ് മീഡിയയിലെ ചർച്ചകൾ മുഴുവൻ. ഗാനമേളകളിൽ ഏറ്റവും കൂടുതൽ ഹിറ്റ് ആയിട്ടുള്ള മലയാള അടിച്ചുപൊളി ഗാനങ്ങൾ ലാലേട്ടന്റെ ചിത്രങ്ങളിലേതാണ്. നരനിലെ വേൽമുരുകാ , അഭിമന്യൂവിലെ രാമായനക്കാറ്റേ പോലത്തെ ഗാനങ്ങൾ സ്ക്രീനിൽ മമ്മുക്ക അവതരിപ്പിക്കുമ്പോൾ തിയേറ്റർ പ്രകമ്പനം കൊള്ളുമെന്നുറപ്പ്.
മോഹൻലാലിൻറെ അടിപൊളി പാട്ടുകൾ ഇല്ലാതെ എങ്ങനെ ഒരു ഗാനമേള ഗായകന്റെ ജീവിതം പറയുമെന്നാണ് എല്ലാവരും ചോദിക്കുന്നത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...