Malayalam Breaking News
പ്രാണയിൽ ഒളിഞ്ഞിരിക്കുന്ന ഒരു വലിയ സർപ്രൈസ് …ദുൽഖർ സൽമാൻ !!!
പ്രാണയിൽ ഒളിഞ്ഞിരിക്കുന്ന ഒരു വലിയ സർപ്രൈസ് …ദുൽഖർ സൽമാൻ !!!
By
പ്രാണയിൽ ഒളിഞ്ഞിരിക്കുന്ന ഒരു വലിയ സർപ്രൈസ് …ദുൽഖർ സൽമാൻ !!!
ഇന്ത്യൻ സിനിമയിൽ വിസ്മയമാകാൻ ഒരുങ്ങുകയാണ് വി കെ പ്രകാശിന്റെ പ്രാണ . ലോകനിലവാരം പുലർത്തുന്ന സിനിമകൾ മലയാള സിനിമയിൽ പിറവിയെടുക്കുമ്പോൾ അതിന്റെ അണിയറയും താര സമ്പന്നമാണ്. ലോകത്താദ്യമായി സിംഗ് സെറൗണ്ട് സൗണ്ട് ഫോർമാറ്റിൽ എത്തുന്ന ചിത്രം കൂടിയാണ് പ്രാണ. ഈ ശബ്ദത്തിനു പിന്നിലാവട്ടെ മലയാളികളുടെ അഭിമാനമായ റസൂൽ പൂക്കുട്ടിയും ..
ഇതിനൊപ്പമാണ് സംഗീത കുലപതി ലൂയിസ് ബാങ്ക്സും പ്രാണയിൽ എത്തുന്നത്. ഒരിടവേളക്ക് ശേഷം പി.സി ശ്രീറാം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് പ്രാണ. ഇതിനൊപ്പം മറ്റൊരു വലിയ സർപ്രൈസ് കൂടി ഉണ്ട് . ദുൽഖർ സൽമാൻ പ്രാണയുടെ ഭാഗമാകുന്നു. ഒരേയൊരു അഭിനേതാവ് മാത്രമാണ് സിനിമയിൽ ഉള്ളത്. അത് നിത്യ മേനോൻ ആണ്. പക്ഷെ താനും വളരെ ചെറുതായ രീതിയിൽ പ്രാണയുടെ ഭാഗമാകുന്നുവെന്നു ദുൽഖർ വ്യക്തമാക്കിയിരുന്നു.
വി കെ പ്രകാശിനും നിത്യ മേനോനും പ്രാണയുടെ ടീമിനും ആശംസകൾ അറിയിക്കുന്നതിനൊപ്പം താനും ഇതിന്റെ ഭാഗമാണ് എന്ന് ദുൽഖർ പറഞ്ഞത് . എന്താണ് തന്റെ റോൾ എന്ന് ദുല്ഖര് വ്യക്തമാക്കിയിട്ടില്ല. സസ്പെൻസ് ത്രില്ലറായ പ്രാണയിൽ ഒരു സർപ്രൈസ് ആയിരിക്കും ദുൽഖർ സൽമാൻ എന്ന് ഉറപ്പാണ്. ജനുവരി 18 നാണു പ്രാണ നാല് ഭാഷകളിൽ റിലീസ് ചെയ്യുന്നത്.
dulquer salmans part in praana
