Malayalam
ലോകകപ്പ് ടീമില്‍ സഞ്ജു വേണം;ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് മലയാളി താരമെന്നു ഗംഭീര്‍
ലോകകപ്പ് ടീമില്‍ സഞ്ജു വേണം;ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് മലയാളി താരമെന്നു ഗംഭീര്‍
ലോകകപ്പ് ടീമില്‍ യുവതാരം സഞ്ജു സാംസണ് അവസരം നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. മലയാളി താരം ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ കന്നി സെഞ്ചുറി നേടിയതോടെ ആണ് ഗംഭീർ ഈ നിലപാടുമായി രംഗത്ത് വന്നത്.ഹൈദരാബാദിനെതിരായ മത്സരത്തിലാണ് സെഞ്ചുറി നേടി സഞ്ജു ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയത്.
‘തനിക്ക് പൊതുവെ ക്രിക്കറ്റില്‍ വ്യക്തികളെ സംബന്ധിച്ച് സംസാരിക്കുന്നതിന് താത്പര്യമില്ല. പക്ഷേ സഞ്ജുവിന്റെ പ്രകടനം കാണുമ്ബോള്‍ നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് അവനാണെന്ന് പറയാം. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ നാലാം നമ്ബറില്‍ സഞ്ജുവിന് അവസരം നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്നും’ ഗംഭീര്‍ പറഞ്ഞു.
കേവലം 54 പന്തുകളില്‍ നിന്നുമാണ് സഞ്ജു സെഞ്ചുറി നേടിത്. 102 റണ്‍സാണ് താരത്തിന്റെ സമ്ബാദ്യം. പക്ഷേ മത്സരത്തില്‍ രാജസ്ഥാനെ ഹൈരദാബാദ് പരാജയപ്പെടുത്തി. സഞ്ജു നേടിയ സെഞ്ചുറി അതോടെ ടീമിന് ഉപകാരപ്പെടാതെ പാഴാകുക ആയിരുന്നു .
gambhir about sanju v samson
