Malayalam
ഇന്നസെന്റിനെതിരെ കേസ്
ഇന്നസെന്റിനെതിരെ കേസ്
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഇന്നസെന്റിനെതിരെ ആലുവയില്‍ കേസെടുത്തു. ഇന്നസെന്റിന്റെ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചതിന് എതിരെയാണ് കേസെടുത്തത്. ആലുവ കീഴ്മാട് കീരംകുന്ന് ഭാഗത്താണ്
ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.
ആലുവയില്‍ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് മുന്‍വശത്താണ് ഫ്‌ലക്‌സ് പ്രത്യക്ഷപ്പെട്ടത്. ചാലക്കുടി മണ്ഡലം ഇടത് സ്ഥാനാര്‍ത്ഥിയാണ് ഇന്നസെന്റ്. നിരോധിത ഫ്ലക്സ് കെട്ടിയതിന് പൊലീസ് ഇന്നസെന്റിനെതിരെ കേസെടുത്തിട്ടുണ്ട്.
ഇലക്ഷന്‍ സക്വാഡാണ് റിപ്പോര്‍ട്ട് സഹിതം ആലുവ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഫ്‌ലക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നത് ഹൈക്കോടതി നിരോധിച്ചിരുന്നു. അതിന്ശേഷം ആരും തന്നെ ഫ്‌ലക്‌സ്ഉപയോഗിച്ചിട്ടില്ല .ഇതിനിടെയാണ് ഇന്നസെന്റ് ഫ്ളക്സ് ബോർഡ് അടിച്ചു പ്രചരണം ആരംഭിച്ചത് .
case against innocent for using flex board