Malayalam Articles
സിനിമയുടെ കഥ തിരുത്തിയ സംവിധായകന് മമ്മൂട്ടിയുടെ താക്കീത് !!!
സിനിമയുടെ കഥ തിരുത്തിയ സംവിധായകന് മമ്മൂട്ടിയുടെ താക്കീത് !!!
By
സിനിമയുടെ കഥ തിരുത്തിയ സംവിധായകന് മമ്മൂട്ടിയുടെ താക്കീത് !!
വേഷം , ബസ് കണ്ടക്ടര്‍ ,എന്നിങ്ങനെ 2 ഫാമിലി ഹിറ്റുകള്‍ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത കൂട്ട് കെട്ടാണ് മമ്മൂട്ടിയും വി എം വിനുവും.4 മമ്മൂട്ടി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട് വി എം വിനു.16 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്ത വി എം വിനു 10ഓളം ചിത്രങ്ങളുടെ സഹസംവിധായകനായിട്ടുണ്ട്.
മമ്മൂട്ടിയും വിനുവും തമ്മില്‍ അടുപ്പം തുടങ്ങുന്നത് ‘സൂര്യമാനസം’ എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വെച്ചാണ് .വിനു അന്ന് വിജിതമ്പിയുടെ അസോസിയേറ്റായി പ്രവര്‍ത്തിക്കുകയാണ്.
ഊട്ടിയിലെ കൂനൂരില്‍ വെച്ച് സൂര്യമാനസത്തിന്‍റെ ഷൂട്ടിംഗ് നടക്കുമ്പോള്‍ സംവിധായകന്‍ വിജി തമ്പിയുടെ നിര്‍ദ്ദേശപ്രകാരം വി എം വിനു സൂര്യമാനസത്തിന്‍റെ സ്ക്രിപ്റ്റില്‍ ചില തിരുത്തലുകള്‍ വരുത്തി.
സാബ് ജോണും മറ്റൊരു ജോണും ചേര്‍ന്ന് തയ്യാറാക്കിയതായിരുന്നു സൂര്യമാനസത്തിന്‍റെ സ്ക്രിപ്റ്റ്. ഇതറിഞ്ഞ മമ്മൂട്ടി ക്ഷോഭത്തോടെ പറഞ്ഞു…”സ്ക്രിപ്റ്റ് റൈറ്റര്‍ എഴുതിയ ഒരക്ഷരം പോലും ആരും മാറ്റരുത് .
കണ്ടവന്‍റെ സ്ക്രിപ്റ്റിലൊക്കെ കൈകടത്തി വലിയ ആളാവാണമെന്ന വിചാരമുണ്ടെങ്കില്‍ ആരായാലും അതു വേണ്ട ”. മമ്മൂട്ടി തന്നെ ഉദ്ദേശിച്ചാണ് കലിതുള്ളിയതെന്ന് മനസ്സിലായപ്പോള്‍ വിനുവിന്‍റെ ഹൃദയം നുറുങ്ങി.
വിനു ഉടനെ മമ്മൂട്ടിയുടെ അടുത്ത് പോയി നടന്ന കാര്യങ്ങള്‍ വിശദീകരിച്ചു. തെറ്റുകാരന്‍ വിനു അല്ലെന്ന് അറിഞ്ഞപ്പോള്‍ മമ്മൂട്ടി വിനുവിനോട് കൂടുതല്‍ അടുത്ത് ഇടപഴകാന്‍ തുടങ്ങി. ഒടുവില്‍ ,സൂര്യമാനസത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചു പോവാന്‍ നേരം അസോസിയേറ്റ് സംവിധായകനായ വിഎം വിനുവിന്
മമ്മൂട്ടി ഒരു സര്‍പ്രൈസ് ഗിഫ്റ്റ് കൊടുത്തു . വിനുവിനെ തനിച്ചു വിളിച്ച് മമ്മൂട്ടി പറഞ്ഞു .. ” വിനു , താന്‍ ഒരു ചിത്രം പ്ലാന്‍ ചെയ്യ് .ഞാന്‍ ഡേറ്റ് തരാം”. ആ ഡേറ്റിലായിരുന്നു ”പല്ലാവൂര്‍ ദേവനാരായണന്‍ ” എന്ന ചിത്രം പിറന്നത്.
കൂടുതൽ വായിക്കുവാൻ >>>
അടിവസ്ത്രത്തെക്കുറിച്ച് കമന്റ് ഇട്ട വ്യക്തിക്ക് കൊടുത്ത പണി’ : തുറന്ന് പറഞ്ഞ് അമൃത സുരേഷ്
friendship story of v m vinu and mammootty
