Connect with us

കുരുന്നു കൈകൾ നെഞ്ചിൽ പതിഞ്ഞപ്പോൾ മാസങ്ങളോളം അനക്കമില്ലാതിരുന്ന കണ്ണുകൾ ചലിച്ചു ,കൈകൾ പിടഞ്ഞു ,മകനെ നെഞ്ചോട് ചേർത്ത് ആ ‘അമ്മ ജീവിതത്തിലേക്ക് തിരികെ എത്തി ; കോട്ടയത്ത് നിന്നൊരു അത്ഭുത നിമിഷം !!!

Malayalam Articles

കുരുന്നു കൈകൾ നെഞ്ചിൽ പതിഞ്ഞപ്പോൾ മാസങ്ങളോളം അനക്കമില്ലാതിരുന്ന കണ്ണുകൾ ചലിച്ചു ,കൈകൾ പിടഞ്ഞു ,മകനെ നെഞ്ചോട് ചേർത്ത് ആ ‘അമ്മ ജീവിതത്തിലേക്ക് തിരികെ എത്തി ; കോട്ടയത്ത് നിന്നൊരു അത്ഭുത നിമിഷം !!!

കുരുന്നു കൈകൾ നെഞ്ചിൽ പതിഞ്ഞപ്പോൾ മാസങ്ങളോളം അനക്കമില്ലാതിരുന്ന കണ്ണുകൾ ചലിച്ചു ,കൈകൾ പിടഞ്ഞു ,മകനെ നെഞ്ചോട് ചേർത്ത് ആ ‘അമ്മ ജീവിതത്തിലേക്ക് തിരികെ എത്തി ; കോട്ടയത്ത് നിന്നൊരു അത്ഭുത നിമിഷം !!!

കുരുന്നു കൈകൾ നെഞ്ചിൽ പതിഞ്ഞപ്പോൾ മാസങ്ങളോളം അനക്കമില്ലാതിരുന്ന കണ്ണുകൾ ചലിച്ചു ,കൈകൾ പിടഞ്ഞു ,മകനെ നെഞ്ചോട് ചേർത്ത് ആ ‘അമ്മ ജീവിതത്തിലേക്ക് തിരികെ എത്തി ; കോട്ടയത്ത് നിന്നൊരു അത്ഭുത നിമിഷം !!!

ചില സമയങ്ങളിൽ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ സംഭവങ്ങൾക്ക് നമ്മൾ സാക്ഷ്യം വഹിക്കാറുണ്ട്. അങ്ങനൊരു അത്യപൂർവ നിമിഷത്തിനാണ് കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ വേദിയായത്. അമ്മയുടെ ജീവനെ തിരിച്ചു പിടിച്ച കുരുന്നിന്റെ അത്ഭുതകരമായ സംഭവം.ജ​​നു​​വ​​രി ര​​ണ്ടി​​നാ​​യി​​രു​​ന്നു കോ​ട്ട​യം പേ​​രൂ​​ർ പെ​​രു​​മ​​ണ്ണി​​ക്കാ​​ലാ​​യി​​ൽ അ​​നൂ​​പ് മാ​​ത്യു​​വി​​ന്‍റെ ഭാ​​ര്യ ബെ​​റ്റി​​ന​​യെ കോ​ട്ട​യം കാ​രി​ത്താ​സ് ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച​​ത്. ത​​ല​​ച്ചോ​​റി​​നേ​​റ്റ ക്ഷ​​തം മൂ​​ലം അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ലാ​​യ യു​​വ​​തി​​യു​​ടെ ശ്വാ​​സോഛ്വാ​​സം​​പോ​​ലും നി​​ല​​ച്ച​​മ​​ട്ടി​​ലാ​​യി​​രു​​ന്നു. അ​​ന്ന​​വ​​ൾ മൂ​​ന്നു മാ​​സം ഗ​​ർ​​ഭി​​ണി​​യാ​​യി​​രു​​ന്നു. അ​​തി​​വേ​​ഗം വെ​ന്‍റി​​ലേ​​റ്റ​​റി​​ലേ​​ക്ക്. പി​​ന്നെ ഒ​​ന്ന​​ര മാ​​സം അ​​തി​​നു​​ള്ളി​​ൽ കി​​ട​​ത്തി.

പു​​റ​​ത്തെ വ​​രാ​​ന്ത​​യി​​ൽ ഭ​​ർ​​ത്താ​​വ് അ​​നൂ​പും മൂ​​ന്നു​ വ​​യ​​സു​​കാ​​ര​​നാ​​യ മൂ​​ത്ത കു​​ട്ടി​​യും ഇ​​രു​​വ​​രു​​ടെ​​യും മാ​​താ​​പി​​താ​​ക്ക​​ളും കാ​​ത്തി​​രു​​ന്നു. ആ​ന്‍റി​​ബ​​യോ​​ട്ടി​​ക്കു​​ക​​ളും ക​​ടു​​ത്ത മ​​രു​​ന്നു​​ക​​ളും തു​​ട​​ർ​​ച്ച​​യാ​​യി കൊ​​ടു​​ത്തു​​കൊ​​ണ്ടി​​രു​​ന്നു. ദി​​വ​​സം പ​​തി​​ന​​യ്യാ​​യി​​രം രൂ​​പ​​യു​​ടെ മ​​രു​​ന്നു​​ക​​ൾ​​വ​​രെ ന​​ല്കേ​​ണ്ടി​​വ​​ന്നു. അ​​യ​​ർ​​ക്കു​​ന്ന​​ത്ത് കെ​എ​​സ്ഇ​​ബി ജീ​​വ​​ന​​ക്കാ​​ര​​നാ​​യ അ​​നൂ​​പ് സ്വ​​ർ​​ണം പ​​ണ​​യം വ​​ച്ചും ക​​ടം​​വാ​​ങ്ങി​​യും ചി​​കി​​ത്സ​​യ്ക്ക് ഒ​​രു കു​​റ​​വും വ​​രാ​​തെ നോ​​ക്കി. ബെ​​റ്റി​​ന​​യു​​ടെ മാ​​താ​​പി​​താ​​ക്ക​​ളും ആ​​വു​​ന്ന​​തെ​​ല്ലാം ചെ​​യ്തു. കെ​എ​​സ്ഇ​​ബി​​യി​​ൽ​​നി​​ന്നും സ​​ഹാ​​യ​​മു​​ണ്ടാ​​യി. കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി ബി​​ല്ലി​​ൽ ആ​​വു​​ന്ന​​ത്ര ഇ​​ള​​വു​​ചെ​​യ്തു.

യ​​ന്ത്ര​​സ​​ഹാ​​യ​​മി​​ല്ലാ​​തെ ജീ​​വ​​ൻ നി​​ല​​നി​​ർ​​ത്താ​​മെ​​ന്നാ​​യ​​പ്പോ​​ൾ ഒ​​ന്ന​​ര മാ​​സം​​ക​​ഴി​​ഞ്ഞ് ബെ​​റ്റി​​ന​​യെ വെന്‍റിലേറ്ററിൽനിന്നും മാ​​റ്റി. അ​പ്പോ​ഴേ​ക്കും ച​​ല​​ന​​മ​​റ്റു​​കി​​ട​​ന്ന ബെ​റ്റി​ന​യു​ടെ ഉ​ദ​ര​ത്തി​ലെ കു​​ഞ്ഞു​​ജീ​​വ​​ന്‍റെ ​ച​ല​നം പു​റ​ത്ത​റി​ഞ്ഞു​തു​ട​ങ്ങി. അ​​മ്മ​​യെ ര​​ക്ഷി​​ക്കാ​​നു​​ള്ള ശ്ര​​മ​​ത്തി​​നി​​ടെ ആ​​ന്‍റി​​ബ​​യോ​​ട്ടി​​ക്കു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ ക​​ടു​​ത്ത മ​​രു​​ന്നു​​ക​​ൾ ന​​ല്കു​​ന്ന​​തി​​നാ​​ൽ സ്വാ​​ഭാ​​വി​​ക​​മാ​​യും അ​​ബോ​​ർ​​ഷ​​ൻ സം​​ഭ​​വി​​ക്കാൻ സാധ്യതയുണ്ടെന്നാ​​യി​​രു​​ന്നു ഡോ​​ക്ട​​ർ​​മാ​​രു​​ടെ അ​​ഭി​​പ്രാ​​യം. അ​​മ്മ​​യെ എ​​ങ്ങ​​നെ​​യെ​​ങ്കി​​ലും ര​​ക്ഷി​​ക്ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു വീ​​ട്ടു​​കാ​​ർ​​ക്ക്. അ​​മ്മ അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ൽ​​നി​​ന്ന് എ​​ന്ന് ഉ​​ണ​​രു​​മെ​​ന്നു​​പോ​​ലും ഉ​​റ​​പ്പി​​ല്ലാ​​ത്ത അ​​വ​​സ്ഥ​​യി​​ൽ കു​​ഞ്ഞി​​നെ അ​​ബോ​​ർ​​ഷ​​ൻ ന​​ട​​ത്തി ക​​ള​​യു​​ന്ന​​താ​​ണ് ന​​ല്ല​​തെ​​ന്നും അ​​ഭി​​പ്രാ​​യ​​മു​​യ​​ർ​​ന്നു.

കാ​​രി​​ത്താ​​സി​​ൽ അ​​ബോ​​ർ​​ഷ​​ൻ ചെ​​യ്യി​​ല്ല. ബെ​​റ്റി​​ന​​യെ ആം​​ബു​​ല​​ൻ​​സി​​ൽ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ​​ത്തി​​ച്ചു. പ​​രി​​ശോ​​ധ​​ന​​യ്ക്കു​ ശേ​​ഷം ഡോ​​ക്ട​​ർ​​മാ​​രും പ​​റ​​ഞ്ഞു. അ​​ബോ​​ർ​​ഷ​​ൻ ത​​നി​​യെ സം​​ഭ​​വി​​ക്കാ​​നി​​ട​​യു​​ണ്ട്. അ​​തി​​നു ​വേ​​ണ്ടി ഒ​​ന്നും ചെ​​യ്യ​​ണ്ട. മാ​ത്ര​മ​ല്ല, ആ ​സ്ഥി​തി​യി​ൽ അ​ബോ​ർ​ഷ​ൻ ന​ട​ത്തി​യാ​ൽ അ​മ്മ​യു​ടെ ആ​രോ​ഗ്യ​ത്തി​നും അ​പ​ക​ട​മാ​ണ് തീ​രു​മാ​ന​മാ​യി. അ​ബോ​ർ​ഷ​ൻ വേ​ണ്ട. നീ​​ട്ടി​​ക്കി​​ട്ടി​​യ ആ​​യു​​സി​ന്‍റെ വി​​ധി​​കേ​​ട്ടു ക​​ൺ​മ​​ണി അ​​മ്മ​​യു​​ടെ ഉ​​ദ​​ര​​ത്തോ​​ട് ഒ​​ന്നു​​കൂ​​ടി ചേ​​ർ​​ന്നു​​കി​​ട​​ന്നു. ആം​​ബു​​ല​​ൻ​​സ് വീ​​ണ്ടും കാ​​രി​​ത്താ​​സി​​ലേ​​ക്ക്. ഐ​​സി​​യു​​വി​​ൽ കി​​ട​​ത്തി​​യ ബെ​​റ്റി​​ന​​യ്ക്കു ഗൈ​​ന​​ക്കോ​​ള​​ജി​​യി​​ലെ ഡോ. ​​റെ​​ജി​​യും എ​​മ​​ർ​​ജ​​ൻ​​സി ക​​ൺ​സ​​ൾ​​ട്ട​​ന്‍റ് ഡോ. ​​വി​​വേ​​കും ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഡോ​​ക്ട​​ർ​​മാ​​ർ കാ​​വ​​ലാ​​യി നി​​ന്നു.

അ​​ബോ​​ർ​​ഷ​​ൻ ത​​നി​​യെ ന​​ട​​ക്കു​​മെ​​ന്ന ക​​ണ​​ക്കു​​കൂ​​ട്ട​​ലു​​ക​​ൾ​​ക്കു​​മീ​​തെ സ്കാ​​നിം​​ഗ് റി​​സ​​ൾ​​ട്ടു​​ക​​ൾ മാ​​ലാ​​ഖ​​മാ​​രെ​​പ്പോ​​ലെ പാ​​റി​​പ്പ​​റ​​ന്നു. സ്വാ​ഭാ​വി​ക അ​ബോ​ർ​ഷ​ൻ ന​ട​ന്നി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ഉ​​ദ​​ര​​ത്തി​​ലെ കു​​ഞ്ഞി​നു കു​​ഴ​​പ്പ​​മൊ​​ന്നു​​മി​​ല്ല.
അ​​പ്പോ​​ഴും നി​​ശ്ച​​ലാ​​വ​​സ്ഥ​​യി​​ലാ​​യി​​രു​​ന്ന ബെ​​റ്റി​​ന​​യെ സി​​സേ​​റി​​യ​​ൻ ഓ​​പ്പ​​റേ​​ഷ​​നു ക​​യ​​റ്റി. ഉ​​ത്ക​​ണ്ഠാ​​കു​​ല​​മാ​​യ നി​​മി​​ഷ​​ങ്ങ​​ൾ​​ക്കൊ​​ടു​​വി​​ൽ അ​​വ​​ൻ പി​​റ​​ന്നു. എ​​ല്ലാ പ​​രി​​ശോ​​ധ​​ന​​ക​​ളി​​ലും ജേ​​താ​​വാ​​യി. ശാ​​രീ​രി​​ക​​മോ മാ​​ന​​സി​​ക​​മോ ആ​​യ യാ​​തൊ​​രു പ്ര​​ശ്ന​​ങ്ങ​​ളു​​മി​​ല്ല. പി​​ന്നീ​​ടു ന​​ട​​ന്ന​​ത് അ​​തി​​ശ​​യ​​ങ്ങ​​ളു​​ടെ വേ​​ലി​​യ​​റ്റ​​ങ്ങ​​ൾ. കു​​ഞ്ഞി​​ന്‍റെ ക​​രി​​ച്ചി​​ൽ കേ​​ട്ട് ബെ​​റ്റി​​ന ക​​ണ്ണു​​ക​​ൾ ച​​ലി​​പ്പി​​ച്ചു​​തു​​ട​​ങ്ങി. അ​​വ​​നെ മാ​​റി​​ലേ​​ക്കു ചേ​​ർ​​ത്തു​​കി​​ട​​ത്തി​​യ​​പ്പോ​​ൾ അ​​വ​​ൾ വി​​കാ​​ര​​വി​​ക്ഷോ​​ഭ​​ത്താ​​ൽ വി​​റ​​കൊ​​ണ്ടു. ക​​ര​​ഞ്ഞു. കു​ഞ്ഞി​നെ വാ​രി​യെ​ടു​ക്കാ​നു​ള്ള തൃ​ഷ്ണ​യാ​ൽ കൈ​ക​ൾ​ക്ക് അ​ന​ക്കം​വ​ച്ചു.

ഒ​​ടു​​വി​​ൽ നെ​​ഞ്ചോ​​ടു ചേ​​ർ​​ത്തു​​കി​​ട​​ത്തി​​യ കു​​ഞ്ഞി​ന്‍റെ​ നെ​​റു​​ക​​യി​​ൽ അ​​വ​​ൾ ചും​​ബി​​ച്ചു. അ​​പ്പോ​​ൾ പൊ​​ട്ടി​​ക്ക​​ര​​ഞ്ഞ​​വ​​രി​​ൽ അ​നൂ​പു​മു​​ണ്ടാ​​യി​​രു​​ന്നു. ഇ​​ന്നി​​പ്പോ​​ൾ അ​​മ്മ​​യും കു​​ഞ്ഞും വാ​​ഴൂ​​രി​​ലു​​ള്ള വീ​​ട്ടി​​ൽ സു​​ഖ​​മാ​​യി​​രി​​ക്കു​​ന്നു. വി​റ്റ​മി​ൻ ഗു​ളി​ക​ൾ ഒ​ഴി​ച്ചു​ള്ള മ​രു​ന്നു​ക​ളെ​ല്ലാം നി​ർ​ത്ത​ലാ​ക്കി. ഫി​സി​യോ തെ​റ​പ്പി​യി​ലും പു​രോ​ഗ​തി​യാ​യി. ബെ​റ്റി​ന​യ്ക്കു ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്താ​നു​ള്ള ഏ​റ്റ​വും വ​ലി​യ മ​രു​ന്നാ​യി എ​ൽ​വി​ൻ തൊ​ട്ട​ടു​ത്ത്. മാ​സ​ങ്ങ​ൾ​ക്ക​കം ബെ​റ്റി​ന ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​വ​രു​മെ​ന്നു ഡോ​ക്ട​ർ​മാ​ർ.

golden baby karithas hospital

Continue Reading
You may also like...

More in Malayalam Articles

Trending

Recent

To Top