Fitness Challenge by Devi Chandana
By
Fitness Challenge by Devi Chandana
സിനിമയിലും സീരിയിലിലൂടെയുമൊക്കെയായി പ്രേക്ഷകർക്ക് സുപരിചിതയായ അഭിനേത്രിയാണ് ദേവി ചന്ദന. കോമഡി പരിപാടികളുടെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച നടി നല്ലൊരു നർത്തകിയുമാണ്.ഇടയ്ക്ക് ക്യമാറകളിൽ പെടാതെ നടന്ന ദേവി തിരിച്ചെത്തിയൻ വൻ മേക്കോവറിലായിരുന്നു. തടിച്ചുരുണ്ട ശരീര പ്രകൃതമൊക്കെ മാറ്റി മെലിഞ്ഞ ദേവി ചന്ദനയെ കണ്ട് ആരാധകർ ശരിക്കും അമ്പരന്നിരുന്നു.
തന്റെ തടി കാരണം ഭർത്താവുമൊത്ത് പുറത്തു പോകുമ്പോൾ അദ്ദേഹത്തിന്റെ അമ്മയാണോ എന്ന് വരെ ആളുകൾ ചോദിച്ച അനുഭവം ദേവി ചന്ദന മുൻപ് അഭിമുഖങ്ങളിൽ പങ്കുവച്ചിരുന്നു. ആ അനുഭവമാണ് തന്നെ തടി കുറയ്ക്കാൻ പ്രേരിപ്പിച്ചതെന്നും ദേവി വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ പട്ടിണികിടക്കാതെ 90 കിലോയിൽ നിന്ന് 60 കിലോയിലേക്ക് തന്റെ ശരീരഭാരം മാറ്റിയതെങ്ങനെയെന്ന് വീഡിയോയിലൂടെ പങ്ക് വച്ചിരിക്കുകയാണ് താരം.
രാജ്യമെങ്ങും തരംഗമായ ഫിറ്റ്നസ് ചലഞ്ചിന്റെ ഭാഗമായാണ് തന്റെ ഫിറ്റ്നസ് വീഡിയോ ദേവി പങ്കുവച്ചിരിക്കുന്നത്. നടൻ രാജേഷ് ഹെബ്ബാറാണ് ദേവി ചന്ദനയെ ഫിറ്റ്നസ് ചല്ലഞ്ചിനായി വെല്ലുവിളിച്ചത്. അതി കഠിനമായ വ്യായാമ മുറകൾ ചെയ്യുന്ന വീഡിയോയ്ക്കൊടുവിൽ തന്റെ സഹപ്രവർത്തകരായ സുബി സുരേഷ്, പാരീസ് ലക്ഷ്മി എലീന, കൃഷ്ണപ്രഭ എന്നിവരെയും ചല്ലഞ്ചിനായി വെല്ലുവിളിക്കുന്നുണ്ട്.
