Connect with us

റിട്ട.പോലീസ് കോണ്‍സ്റ്റബിള്‍ ” ജോസഫ് ” മോഹൻലാലിൽ നിന്ന് ജോജുവിൽ എത്തിയ കഥ ! വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ട സ്വന്തം ഭാര്യയുടെ മരണത്തിലുണ്ടാവുന്ന സംശയവും……

Malayalam Breaking News

റിട്ട.പോലീസ് കോണ്‍സ്റ്റബിള്‍ ” ജോസഫ് ” മോഹൻലാലിൽ നിന്ന് ജോജുവിൽ എത്തിയ കഥ ! വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ട സ്വന്തം ഭാര്യയുടെ മരണത്തിലുണ്ടാവുന്ന സംശയവും……

റിട്ട.പോലീസ് കോണ്‍സ്റ്റബിള്‍ ” ജോസഫ് ” മോഹൻലാലിൽ നിന്ന് ജോജുവിൽ എത്തിയ കഥ ! വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ട സ്വന്തം ഭാര്യയുടെ മരണത്തിലുണ്ടാവുന്ന സംശയവും……

റിട്ട.പോലീസ് കോണ്‍സ്റ്റബിള്‍ ” ജോസഫ് ” മോഹൻലാലിൽ നിന്ന് ജോജുവിൽ എത്തിയ കഥ !
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ട സ്വന്തം ഭാര്യയുടെ മരണത്തിലുണ്ടാവുന്ന സംശയവും……

90കളിലെ ലോബ്ദ്ജറ്റ് ചിത്രങ്ങളുടെ സംവിധായകനായ ഹരിദാസിന്‍റെ നിര്‍മ്മാണത്തില്‍ ജോജുജോര്‍ജിനെ നായകനാക്കി എം .പത്മകുമാര്‍ ഒരുക്കുന്ന ചിത്രമാണ് ‘ജോസഫ്’.സര്‍വ്വീസിലിരിക്കുമ്പോള്‍ കുറ്റാന്വേഷണങ്ങളില്‍ ഏറെ മികവ് പുലര്‍ത്തിയിരുന്ന റിട്ട.പോലീസ് കോണ്‍സ്റ്റബിള്‍ ജോസഫിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരണപ്പെട്ട സ്വന്തം ഭാര്യയുടെ മരണത്തിലുണ്ടാവുന്ന സംശയവും അതിന്‍റെ സത്യാന്വേഷണവുമാണ് ജോസഫ് എന്ന പത്മകുമാര്‍ ചിത്രം പറയുന്നത്.

എന്നാല്‍ , ജോജുജോര്‍ജിന്‍റെ കരിയറില്‍ വഴിത്തിരിവായേക്കാവുന്ന ജോസഫ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ മോഹന്‍ലാലിനെ
മനസ്സില്‍ കണ്ടാണ്‌ വാര്‍ത്തെടുത്തത് എന്നാണ് സിനിമയുടെ പിന്നാംമ്പുറങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്ത .’ശിക്കാര്‍ ,കനല്‍’ തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളുടെ സംവിധായകനായ പത്മകുമാറിന് വളരെ മുന്‍പ് തന്നെ മോഹന്‍ലാല്‍ ഡേറ്റ് കൊടുത്തിട്ടുണ്ട്.മോഹന്‍ ലാലിന്‍റെ പ്രത്യേകനിര്‍ദ്ദേശ പ്രകാരമായിരുന്നു ഒടിയനിലേക്ക് അസോസിയയേറ്റായി പത്മകുമാറിനെ വിളിച്ചത്.

ഒടിയന്‍ കഴിഞ്ഞ് പത്മകുമാര്‍ മോഹന്‍ലാല്‍ ചിത്രം അനൌണ്സ് ചെയ്യുമെന്ന് സിനിമാമാധ്യമങ്ങള്‍ റിപ്പോര്‍ട്ടും ചെയ്തിരുന്നു. എന്നാല്‍, അപ്രതീക്ഷിതമായി പ്രിയദര്‍ശന്‍ ചിത്രമായ ‘അറബികടലിന്‍റെ സിംഹം’കയറിവന്നതോടെയാണ് പത്മകുമാറിന് മോഹന്‍ലാലിന് പകരക്കാരെ തേടേണ്ടിവന്നത് .പിന്നീട്. മമ്മൂട്ടി ,ബിജുമേനോന്‍ എന്നിങ്ങനെചര്‍ച്ച പോയെങ്കിലും ഏറെ ബിസിയായ മമ്മൂട്ടിയുടെയും ബിജുമേനോന്‍റെയും പുറകെപോയാല്‍ ചിത്രം ഇനിയും വൈകും എന്ന് മനസ്സിലാക്കിയാണ് പത്മകുമാര്‍ ജോസഫിനെ ജോജുജോര്‍ജ്ജിനെ ഏല്‍പ്പിച്ചിരിക്കുന്നത് എന്നാണ് കേള്‍ക്കുന്നത് .

written by AshiqShiju

joju george in padmakaumars movie

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top