Malayalam Breaking News
വീഡിയോ പകര്‍ത്തിയതിന് അവരെന്നെ ആക്രമിച്ചു, അവര്‍ക്ക് ഒരു ആരാധികയെ നഷ്ടമായി; രണ്‍വീറിനും ദീപികയ്ക്കും എതിരെ ആരാധിക

രണ്‍വീര്‍ സിംഗിനും ദീപിക പദുകോണിനും എതിരെ ആരാധിക. ഫ്‌ളോറിഡയില്‍ അവധിക്കാല ആഘോഷത്തിനിടെ കൈ കോര്‍ത്ത് നടക്കുന്ന രണ്‍വീര്‍ സിംഗിന്റെയും ദീപിക പദുകോണിന്റെയും വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
രണ്‍വീര്‍ സിംഗിന്റെയും ദീപികയുടെയും കടുത്ത ആരാധികയായ സൈനബ് ഖാന്‍ ആണ് താരങ്ങള്‍ തങ്ങളെ ആക്രമിച്ചെന്ന പരാധിയുമായി രംഗത്തെത്തിയിരിക്കുന്നത്. സൈനബാണ് താരങ്ങളുടെ വീഡിയോ പകര്‍ത്തിയത്. വീഡിയോ പകര്‍ത്തിയ തന്നെ താരങ്ങള്‍ ആക്രമിച്ചെന്നായിരുന്നു ആരോപണം.
A post shared by Deepika Padukone (@magicaldeepikapadukone) on
സൈനബ് പകര്‍ത്തിയ വീഡിയോ ഒരു ഫോട്ടോഗ്രാഫര്‍ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരന്നു. ഇതിന് താഴെയായിരുന്നു സൈനബ കമന്റ് ചെയ്തത്. ഞാനാണ് ഈ വീഡിയോ പകര്‍ത്തിയത്. അതിന് അവരെന്നെ ആക്രമിച്ചു. അപമര്യാദയായി പെരമാറി. അവര്‍ക്ക് ഒരു ആരാധികയെ നഷ്ടമായി. ഇപ്രകാരമായിരുന്നു സൈനബിന്റെ കമന്റ്.
A post shared by Deepika Padukone (@magicaldeepikapadukone) on
എന്നാല്‍ സൈനബിന്റെ കമന്റ് വന്നതോടെ സൈനബിനെ തള്ളി ദിപീക-രണ്‍വീര്‍ ആരാധകര്‍ രംഗത്തെത്തി. താരങ്ങള്‍ക്കും സ്വകാര്യത ഉണ്ടെന്ന് ഓര്‍ക്കണമായിരുന്നുവെന്നും അനുവാദം ചോദിച്ചിട്ട് വീഡിയോ പകര്‍ത്താമായിരുന്നു എന്നുമാണ് പ്രധാന വാദം. സൈനബിനെതിരെ കമന്റുകള്‍ വന്നതോടെ മറുപടിയുമായി സൈനബ് തന്നെ രംഗത്തെത്തി. താനല്ല, മറ്റാരായിരുന്നു എങ്കിലും അവരുടെ വീഡിയോയും ചിത്രങ്ങളും പകര്‍ത്തുമായിരുന്നു. ദീപിക ചിരിച്ചുകൊണ്ട് നടന്നടുത്തപ്പോള്‍ ചിത്രമെടുത്തോട്ടെ എന്ന് ചോദിച്ചിരുന്നു. എന്നാല്‍ രണ്ടുപേരും ചേര്‍ന്ന് തന്നെ ആക്രമിച്ചു എന്നാണ് സൈനബ പറഞ്ഞത്.
Fans against Deepika Ranveer