Malayalam Breaking News
ത്യാഗരാജൻ സിനിമ സൂപ്പർ ഡീലക്സിൽ വിജയ് സേതുപതിക്കൊപ്പം ഫഹദ് ഫാസിലും
ത്യാഗരാജൻ സിനിമ സൂപ്പർ ഡീലക്സിൽ വിജയ് സേതുപതിക്കൊപ്പം ഫഹദ് ഫാസിലും
“ത്യാഗരാജന് കുമാരരാജന്‍ സംവിധാനം ചെയ്യുന്ന സൂപ്പര്‍ ഡീലക്സ് എന്ന തമിഴ് ചിത്രത്തില്‍ വിജയ് സേതുപതിക്കൊപ്പം ഫഹദ്ഫാസിലും എത്തുന്നു. ആരണ്യ കാണ്ഡം എന്ന സിനിമ കഴിഞ്ഞ് 9 വർഷത്തിന് ശേഷമാണ് ത്യാഗരാജൻ സംവിധാനം ചെയ്യുന്നത്.
കുമാരരാജന്റെ ആദ്യസംവിധാന ചിത്രമായ ആരണ്യകാണ്ഡത്തെക്കുറിച്ചും അതിന്റെ സംവിധാന മികവിനെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന ഫഹദ് സൂപ്പര്‍ ഡീലക്സില്‍ തന്റെ അഭിനയപ്രകടനത്തിന് വീണ്ടും സാധ്യത തെളിഞ്ഞിരിക്കുകയാണ്.
ഫഹദ് ഫാസിലിനൊപ്പം വിജയ് സേതുപതി, സമന്ത, രമ്യാകൃഷ്ണന്‍, സംവിധായകന് മിഷ്കിന് എന്നിവരും സഹതാരങ്ങളാകുന്നു.കുമാരരാജനൊപ്പം പ്രവര്‍ത്തിക്കുക എന്നത് പ്രത്യേകമായൊരു അനുഭൂതി വിശേഷം തന്നെയാണെന്ന് ഫഹദ് പറഞ്ഞു.
വിജയ് സേതുപതി ശില്പ എന്ന ട്രാൻസ്ജെൻഡർ ആയി എത്തുന്ന സിനിമയാണ് സൂപ്പര്‍ ഡീലക്സ്. സൂപ്പർ താരങ്ങൾ അണി നിരക്കുന്ന ത്യാഗരാജൻ സിനിമയ്ക്കായി കാത്തിരിക്കുകയാണ് എല്ലാവരും.
fahad fazil in super deluxe
