Connect with us

മാമാങ്കത്തിൽ മമ്മൂട്ടിയോടൊപ്പം കനിഹയും അനു സിത്താരയും

Malayalam Breaking News

മാമാങ്കത്തിൽ മമ്മൂട്ടിയോടൊപ്പം കനിഹയും അനു സിത്താരയും

മാമാങ്കത്തിൽ മമ്മൂട്ടിയോടൊപ്പം കനിഹയും അനു സിത്താരയും

മ​മ്മൂ​ട്ടി​യു​ടെ​ ​ബ്ര​ഹ്മാ​ണ്ഡ​ ​ചി​ത്ര​മാ​യ​ ​മാ​മാ​ങ്ക​ത്തി​ലെ​ ​നാ​യി​ക​നി​ര​യി​ൽ​ ​ക​നി​ഹ​യും​ ​അ​നു​സി​താ​ര​യും.​ ​ബോ​ളി​വു​ഡ് ​താ​രം​ ​പ്രാ​ചി​ ​ടെ​ഹ്‌​ലാ​നാ​ണ് ​മാ​മാ​ങ്ക​ത്തി​ലെ​ ​മ​റ്റൊ​രു​ ​നാ​യി​ക. ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.


കാ​വ്യ​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​വേ​ണു​ ​കു​ന്ന​പ്പി​ള്ളി​ ​നി​ർ​മ്മി​ക്കു​ന്ന​ ​ബി​ഗ് ​ബ​ഡ്ജ​റ്റ് ​ചി​ത്ര​മാ​യ​ ​മാ​മാ​ങ്കം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത് ​എം.​ ​പ​ത്മ​കു​മാ​റാ​ണ്.​ ​നേ​ര​ത്തെ​ ​സ​ജീ​വ് ​പി​ള്ള​യാ​ണ് ​ഈ​ ​ചി​ത്രം​ ​സം​വി​ധാ​നം​ ​ചെ​യ്യാ​നി​രു​ന്ന​ത്.​ ​ഇ​ട​യ്ക്ക് ​വ​ച്ച് ​നി​ർ​മ്മാ​താ​വു​മാ​യു​ണ്ടാ​യ​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​ത്തെ​ ​തു​ട​ർ​ന്ന് ​സ​ജീ​വ് ​പി​ള്ള​യെ​ ​സം​വി​ധാ​ന​ചു​മ​ത​ല​യി​ൽ​ ​നി​ന്ന് ​നീ​ക്കി​യി​രു​ന്നു.

പഴശ്ശിരാജയിൽ മമ്മൂട്ടിയുടെ പെയർ ആയി മികച്ച അഭിനയമാണ് കനിഹ കാഴ്ച വെച്ചത്. ചരിത്രപ്രാധാന്യമുള്ള സിനിമയാണ് മാമാങ്കം. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. മമ്മൂട്ടി ചേകവരായെത്തുന്ന ചിത്രത്തില്‍ അദ്ദേഹം ഉള്‍പ്പെടുന്ന നിരവധി പോരാട്ട രംഗങ്ങള്‍ ചിത്രീകരിക്കുന്നുണ്ട്. വടക്കന്‍ വീരഗാഥ, പഴശ്ശിരാജ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം വാള്‍പ്പയറ്റ് നിറഞ്ഞ ഒരു സിനിമയുമായി മമ്മൂട്ടി വീണ്ടും പ്രേക്ഷകരിലേക്ക് എത്തുകയാണ്. മംഗലാപുരവും കാസര്‍കോടുമായിരിക്കും പ്രധാന ലൊക്കേഷനുകൾ‍. ഫെബ്രുവരി അവസാനം ചിത്രീകരണം ആരംഭിക്കുന്ന മാമാങ്കത്തില്‍ മമ്മൂട്ടി മാര്‍ച്ച് ആദ്യം ജോയിന്‍ ചെയ്യും. പല ഷെഡ്യൂളുകളിലായി ചിത്രീകരിക്കുന്ന സിനിമ 2019 റിലീസാണ്.

mamankam movie heroines

More in Malayalam Breaking News

Trending

Recent

To Top