Connect with us

രജിത് സാറിന്റെ ജീവന്‍ നഷ്ടപ്പെടുന്നതിന് മുമ്ബ് എന്തെങ്കിലും ചെയ്തെ പറ്റൂ.. ഇല്ലങ്കില്‍ അദ്ദേഹം നമുക്ക് എന്നെന്നേക്കുമായ് നഷ്ടപ്പെട്ടേക്കാം… ബിഗ് ബോസിലെ ഫുക്രുവിന്റെ വില്ലത്തരതിനെതിരെ തുറന്നടിച്ച് സംവിധായകന്‍ ആലപ്പി അഷറഫ്

Malayalam

രജിത് സാറിന്റെ ജീവന്‍ നഷ്ടപ്പെടുന്നതിന് മുമ്ബ് എന്തെങ്കിലും ചെയ്തെ പറ്റൂ.. ഇല്ലങ്കില്‍ അദ്ദേഹം നമുക്ക് എന്നെന്നേക്കുമായ് നഷ്ടപ്പെട്ടേക്കാം… ബിഗ് ബോസിലെ ഫുക്രുവിന്റെ വില്ലത്തരതിനെതിരെ തുറന്നടിച്ച് സംവിധായകന്‍ ആലപ്പി അഷറഫ്

രജിത് സാറിന്റെ ജീവന്‍ നഷ്ടപ്പെടുന്നതിന് മുമ്ബ് എന്തെങ്കിലും ചെയ്തെ പറ്റൂ.. ഇല്ലങ്കില്‍ അദ്ദേഹം നമുക്ക് എന്നെന്നേക്കുമായ് നഷ്ടപ്പെട്ടേക്കാം… ബിഗ് ബോസിലെ ഫുക്രുവിന്റെ വില്ലത്തരതിനെതിരെ തുറന്നടിച്ച് സംവിധായകന്‍ ആലപ്പി അഷറഫ്

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്‌ബോസ് സീസൺ 2 ഷോ ആരംഭിച്ച് 44 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിനെതിരെ വീണ്ടും സംവിധായകന്‍ ആലപ്പി അഷറഫ്. രജിത് കുമാറിനെ ഗെയിമുകള്‍ക്കിടയില്‍ മനഃപൂര്‍വ്വം ഫുക്രു പരിക്കേല്‍പ്പിക്കുന്നത് നേരത്തെയും വിവാദമായിരുന്നു. ഇന്നലത്തെ ടാസ്കില്‍ ബസാര്‍ അടിക്കുന്നതിനു മുന്നേ രജിത് കുമാറിനെ വയറ്റിലും കാലിലും ചവിട്ടി പരിക്കേല്പിച്ചതും ആരാധകരെ രോഷത്തിലാക്കിയിരുന്നു. ഇപ്പോള്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് അഷറഫ്.

ഫേസ്‌ബുക്ക് പോസ്റ്റിലൂടെ..

ബിഗ് ബോസിലെ ഫുക്രുവിന്റെ പേരില്‍ വധശ്രമത്തിന് പോലീസ് കേസ് എടുക്കുക… വിദ്യാഭ്യാസപരമായും, സാംസ്കാരികപരമായും വളരെ പിന്നില്‍ നില്ക്കുന്ന ഒരു സംഘത്തിലേക്ക് ഉന്നത വിദ്യാഭ്യാസ യോഗ്യതയും, നിരവധി ഡിഗ്രികളും ,ഡോക്ടറേറ്റും എടുത്തിട്ടുള്ള ഒരു കോളേജ് പ്രഫസറെ ഈ ഗ്രൂപ്പിലേക്ക് ഇട്ടു കൊടുക്കുക, അതാണ് ഇപ്പോഴത്തെ BIG BOSS ലെ വേറെ ലെവല്‍ കളി. ചെന്നായ് കൂട്ടത്തില്‍പ്പെട്ട ആട്ടിന്‍കുട്ടിയുടെ സ്ഥിതിയിലാണ് ഡോക്ടര്‍ രജിത് കുമാറിന്റെ ബിഗ് ബോസിലെ അവസ്ഥ. ഈ കളിയില്‍ അദ്ദേഹത്തിന്റെ ജീവന് അപകടം ഉണ്ടാകുമെന്നു കണ്ടാണ് ഞാന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. അപ്പോഴെങ്കിലും അദ്ദേഹത്തിന് സുരക്ഷ കിട്ടുമെന്നു ഞാന്‍ കരുതി. എന്നാല്‍ സംഗതികള്‍ ഇപ്പോള്‍ കൂടുതല്‍ വഷളായികൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ജീവന്‍ അപകടത്തിലാണ്.

ഫ്രുക്രൂ എന്ന കേട്ടേഷന്‍ സംഘത്തില്‍ നിന്നും വന്നെന്നു സംശയിക്കുന്ന ഒരു ഗുണ്ടാ അദ്ദേഹത്തിന്റെ വയറ്റില്‍ നിരവധി തവണ ചവിട്ടിയും കാലുകളുടെ എല്ലിന് ക്ഷതം വരുത്തിയും അദ്ദേഹത്തെ അവശനാക്കിയിരിക്കുനത് പൊതുസമൂഹം ഞെട്ടലോടെയാണ് വീക്ഷിച്ചത്.. ഹിന്ദി പടത്തിലെ വില്ലനെ വെല്ലുന്ന രീതിയിലാണ് ഫ്രുക്രൂ എന്ന ഈ ക്രിമിനലിന് കിട്ടുന്ന സൗകര്യങ്ങള്‍ . അത് കണ്ടാല്‍ ലജ്ജിച്ച്‌ തല താഴ്ത്തും ,ഗാഢ ചുബനം നല്കി, ഉമ്മ കൊടുത്ത് താരാട്ട് പാടി ഉറക്കി, അവനൊന്ന് ഇടറിയാല്‍ ഇണക്കാനായി പിന്നാലെ നെട്ടോട്ടമൊടുന്നവര്‍,ഇതെല്ലാം സാംസ്കാരിക കേരളം അമ്ബരപ്പോടെയും അവജ്ഞയോടെയും കാണുന്നു.പല എപ്പിസോഡ് കളിലും അദ്ദേഹത്തിനെതിരെ കൂട്ടം ചേര്‍ന്നു നികൃഷ്ടമായ് സംസാരിക്കുന്നതും ഗൂഢാലോചന നടത്തുന്നതും നാം കണ്ടിട്ടുള്ള സത്യങ്ങളാണ്. ടാസ്ക് കഴിഞ്ഞിട്ടും നീ ചവുട്ടിയതെന്തിനാണന്ന് പാഷാണം ഷാജീയും ആര്യയും ചോദിക്കുമ്ബോള്‍ മനസ്സിലാക്കേണ്ടത് മനപൂര്‍വ്വം അപായപ്പെടുത്തുകയാണ് ലക്ഷ്യം എന്നു തന്നെയാണ് .
രജിത് സാര്‍ തന്നെ നേരത്തെ പറഞ്ഞിട്ടുണ്ടു് ‘ എന്റെ ശരീരം മുഴുവന്‍ അടിയും, ഇടിയും,ചവിട്ടുമേറ്റ് ആകെ തകര്‍ന്നിരിക്കുകയാണ് ‘. കൈ വിരലുകള്‍ക്ക് സാരമായ പരിക്കുകളുണ്ട്.

ഇതെല്ലാം ഈ ഫുക്രു എന്ന ക്രിമിനല്‍ നല്കിയതാണന്നിരിക്കെ വീണ്ടും നടക്കുന്ന ശരീരിക ആക്രമണമുള്ള കളിയില്‍ നിന്നും രജിത് സാറിനെ ഒഴിവാക്കാമായിരുന്നു, അല്ലങ്കില്‍ റഫറി പോസ്റ്റു് നല്‍കാമായിരുന്നു. ഇവിടെ അദ്ദേഹത്തിന്റെ രക്തത്തിന് ദാഹിക്കുന്ന വരാണ് കൂടുതല്‍ പേരും, ഗൂഢാലോചനയുടെ ഫലമായിട്ടാണ് ഈ വധശ്രമം നടന്നിട്ടുള്ളത്. ഇത് വളരെ ഗൗരവമായ് സാംസ്ക്കാരിക കേരളം കാണേണ്ടതാണ്.. അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ മാത്രമല്ല എല്ലാ മനുഷ്യ സ്നേഹികളും ഇതിനെതിരെ ശക്തമായ് പ്രതികരിച്ചേ പറ്റു. ചാനലുകാരുടെ ഭാഗത്തു നിന്നും കാര്യമായ നടപടികളൊന്നും പ്രതീക്ഷിക്കുന്നില്ല, ആയതിനാല്‍ ഫ്രൂക്രുവിന്റെ ഈ ഗൂഢാലോചനയക്കും വധശ്രമത്തിന്റെയും പേരില്‍ നടപടിയെടുക്കാനുംമറ്റും ബഹു.ഹൈക്കോടതിയെ സമീപിക്കാനും നിയമ വിദഗ്ധരുമായ്‌ആലോചിക്കുന്നുണ്ടു്. ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെയും വിദ്യാര്‍ത്ഥികള്‍ക്ക് അറിവു പകര്‍ന്ന് കൊടുത്തും ലളിത ജീവിതം നയിച്ച്‌ , ‘തന്റെ ജീവിതമാണ് തന്റെ സന്ദേശം’ എന്ന ആദര്‍ശത്തില്‍ ഉറച്ചു നില്ക്കുന്ന ,തന്റെ ജീവിതം സമൂഹത്തിനര്‍പ്പിച്ച പച്ചയായ മനുഷ്യനാണ് ,ഞാന്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത, എനിക്ക് പരിചയമില്ലത്ത രജിത് സാര്‍. ഒരു കാര്യം ഗൗരവമായ് നാം കാണണം. രജിത് സാറിന്റെ ജീവന്‍ നഷ്ടപ്പെടുന്നതിന് മുമ്ബ് എന്തെങ്കിലും ചെയ്തെ പറ്റൂ..ഇല്ലങ്കില്‍ അദ്ദേഹം നമുക്ക് എന്നെന്നേക്കുമായ് നഷ്ടപ്പെട്ടേക്കാം… അതിനുള്ള സാധ്യത തള്ളികളയാന്‍ പറ്റില്ല.അങ്ങിനെ സംഭവിക്കാതിരിക്കട്ടെ… ആലപ്പി അഷറഫ്.

facebook post about bigboss

More in Malayalam

Trending

Recent

To Top