സിനിമ ടിക്കറ്റെടുക്കാന്‍ ‘എന്റെ ഷോ’; പുതിയ ആപ്ലിക്കേഷനുമായി സര്‍ക്കാര്‍
സിനിമ ടിക്കറ്റ് ബുക്കിങ്ങിനായി പുതിയ ആപ്ലിക്കേഷൻ വികസിപ്പിച്ച് കേരള സർക്കാർ. ‘എന്റെ ഷോ’ എന്ന പേരിലാണ് ആപ്ലിക്കേഷൻ വികസിപ്പിച്ചത്. ജനുവരി ഒന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. എന്റെ ഷോ യുടെ പ്രവർത്തനം ഫിലിം ചേംബർ മുൻപാകെ അവതരിപ്പിച്ചു .ചലച്ചിത്ര ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ കെ. എസ്. എഫ്. ഡി. സി പ്രതിനിധികളുമാണ് ആപ്പിന്റെ പ്രവർത്തനം വിശദീകരിച്ചത്
.ബുക്ക് മൈ ഷോയിലൂടെ സിനിമ ടിക്കറ്റെടുക്കുമ്പോള്‍ ഒരു ടിക്കറ്റില്‍ നിന്നും 35 രൂപ വരെ ബുക്കിങ് ചാര്‍ജായി ആപ്പ് ഈടാക്കുന്നു. ഇത് സാധാരണ പ്രേക്ഷകര്‍ക്ക് വലിയ സാമ്പത്തിക ഭാരം ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ബുക്കിങ്ങിന് മറ്റ് മാര്‍ഗങ്ങളില്ലാത്തതും പ്രേക്ഷകരെ വലച്ചു. മാത്രമല്ല എടുത്ത ടിക്കറ്റ് കാന്‍സല്‍ ചെയ്താലും വലിയ സാമ്പത്തിക നഷ്ടവും ഉണ്ടാകും . നിലവില്‍ പ്രേക്ഷകര്‍ അഭിമുഖീകരിക്കുന്ന ഇത്തരം പ്രശ്നങ്ങള്‍ ‘എന്റെ ഷോ’ യിലൂടെ പരിഹരിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍ .
സർക്കാർ ക്ഷേമനിധിയിലേക്കുള്ള സെസുകളും നികുതികളും കൃത്യമായി ഇതുവഴി നൽകാനും കഴിയുമെന്ന് ഫിലിം ചേംബർ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷുമായി നേരത്തെ ഇക്കാര്യം ചർച്ച ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി
