Connect with us

ഐഎഫ്എഫ്‌കെ ചിത്രങ്ങള്‍ ജൂറി കാണാതെ തിരസ്‌ക്കരിച്ചു; മറുപടി നല്‍കാതെ ചലച്ചിത്ര അക്കാദമി

Malayalam

ഐഎഫ്എഫ്‌കെ ചിത്രങ്ങള്‍ ജൂറി കാണാതെ തിരസ്‌ക്കരിച്ചു; മറുപടി നല്‍കാതെ ചലച്ചിത്ര അക്കാദമി

ഐഎഫ്എഫ്‌കെ ചിത്രങ്ങള്‍ ജൂറി കാണാതെ തിരസ്‌ക്കരിച്ചു; മറുപടി നല്‍കാതെ ചലച്ചിത്ര അക്കാദമി

ഐഎഫ്എഫ്‌കെ പ്രദര്‍ശനത്തിനുള്ള ചിത്രങ്ങള്‍ ജൂറി കാണാതെ തിരസ്‌ക്കരിച്ചു എന്ന പരാതിയില്‍ മറുപടി നല്‍കാതെ ചലച്ചിത്ര അക്കാദമി. മുഖ്യമന്ത്രിക്കും സാംസ്‌കാരിക വകുപ്പിനും പരാതി നല്‍കിയിരുന്നെങ്കിലും ഇതുവരെയും നടപടി സ്വീകരിച്ചില്ല. ഇതിനു പുറമെ ചിത്രം ഡൗണ്‍ലോഡ് ചെയ്താണ് കണ്ടതെന്ന് അക്കാദമിയുടെ പ്രസ്താവനയില്‍ ഗുരുതര പിഴവുണ്ടെന്നും തെളിയുകയാണ്.

വിമിയോ പ്ലാറ്റ്‌ഫോമില്‍ ഡൗണ്‍ലോഡ് അനുവദിക്കാത്ത ചിത്രം അക്കാദമി ഡൗണ്‍ലോഡ് ചെയ്തു കണ്ടു എന്നാണ് പറയുന്നത്. നിര്‍മ്മാതാവിന്റെ അനുമതിയില്ലാതെ ചിത്രം ഡൗണ്‍ലോഡ് ചെയ്‌തെങ്കില്‍ അക്കാദമി തന്നെ പൈറേറ്റഡ് പ്രവര്‍ത്തനം നടത്തുന്നതിന് തുല്യമാണ്. അക്കാ?മിയുടെ നടപടിക്കെതിരെ പരാതി നല്‍കിയത് എറാന്‍ എന്ന സിനിമയുടെ സംവിധായകന്‍ ഷിജു ബാലഗോപാലാണ്.

ചലച്ചിത്ര അക്കാദമി ഉത്തരം പറയേണ്ട അഞ്ച് ചോദ്യങ്ങള്‍ ഇവയാണ്:

  1. നിര്‍മാതാവിന്റെ അനുമതി ഇല്ലാതെ അക്കാദമി ചിത്രം ഡൗണ്‍ലോഡ് ചെയ്തതെങ്ങനെ?
  2. വിമിയോ സെക്യൂരിറ്റിയെ അക്കാദമി ഹാക്ക് ചെയ്‌തോ ?
  3. ഡൗണ്‌ലോഡബിള്‍ ലിങ്കുകള്‍ പോലും പൈറേറ്റ് ചെയ്യേണ്ട ആവശ്യം എന്താണ്?
  4. ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാം എന്ന് വിശദീകരിച്ച അക്കാദമി പിന്നാക്കം പോകുന്നത് എന്തുകൊണ്ട്?
  5. തേര്‍ഡ് പാര്‍ട്ടി ഡൗണ്‍ലോഡ് അണ്‍നോണ്‍ എന്ന് അനലറ്റിക്‌സില്‍ കാണാം. എന്തുകൊണ്ട് അക്കാദമി ഡൗണ്‍ലോഡ് ചെയ്തത് മാത്രം കാണിക്കുന്നില്ല ?

More in Malayalam

Trending

Recent

To Top