Connect with us

‘എതിരാളികളെ പെണ്ണ് കേസിലും ഗര്‍ഭക്കേസിലും കുടുക്കി നാറ്റിക്കുക ! ഇതിനപ്പുറം ഒന്നുമില്ല’, ഞാന്‍ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെ; ജോയ് മാത്യു

Malayalam

‘എതിരാളികളെ പെണ്ണ് കേസിലും ഗര്‍ഭക്കേസിലും കുടുക്കി നാറ്റിക്കുക ! ഇതിനപ്പുറം ഒന്നുമില്ല’, ഞാന്‍ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെ; ജോയ് മാത്യു

‘എതിരാളികളെ പെണ്ണ് കേസിലും ഗര്‍ഭക്കേസിലും കുടുക്കി നാറ്റിക്കുക ! ഇതിനപ്പുറം ഒന്നുമില്ല’, ഞാന്‍ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെ; ജോയ് മാത്യു

മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയെന്ന സംഭവത്തില്‍ പ്രതികരണവുമായി നടനും തിരക്കഥാകൃത്തുമായ ജോയ് മാത്യു.
സുരേഷ് ഗോപിയെ വ്യക്തിപരമായി അറിയുന്നവര്‍ക്ക് അദ്ദേഹം എത്തരക്കാരനാണെന്ന് അറിയാമെന്ന് ജോയ് മാത്യു പറഞ്ഞു. താന്‍ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ജോയ് മാത്യു പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

‘സന്ദേശം ‘സിനിമ ഇറങ്ങി ഇന്നേക്ക് 32 വര്‍ഷം പൂര്‍ത്തിയാവുന്നു. ശങ്കരാടി സഖാവ് കുമാരപിള്ളയായി പറഞ്ഞതില്‍ നിന്നും ഒരിഞ്ച് മുന്നോട്ട് പോകാന്‍ മലയാളികളുടെ രാഷ്ട്രീയ പാര്‍ട്ടി അടിമത്തം ഇപ്പോഴും തയ്യാറായിട്ടില്ല. ‘എതിരാളികളെ പെണ്ണ് കേസിലും ഗര്‍ഭക്കേസിലും കുടുക്കി നാറ്റിക്കുക ! ഇതിനപ്പുറം ഒന്നുമില്ല’.

സുരേഷ് ഗോപിയുടെ രാഷ്ട്രീയം വ്യത്യസ്തമായിരിക്കാം. അത് അദ്ദേഹത്തിന്റെ തീരുമാനം. പക്ഷെ വ്യക്തിപരമായി അറിയുന്നവര്‍ക്കറിയാം അദ്ദേഹം എത്തരക്കാരനാണെന്ന്. അതുകൊണ്ട് തന്നെ ഞാന്‍ സുരേഷ് ഗോപി എന്ന മനുഷ്യന്റെ കൂടെയാണ്.

(ഈ പോസ്റ്റിനു താഴെവന്ന് എന്നെ തെറിവിളിക്കുന്ന ലൈം ഗിക ദാരിദ്ര്യാനുഭവ പാര്‍ട്ടിക്കാരെ പരിചയപ്പെടാന്‍ ഈ പോസ്റ്റ് നിങ്ങളെ സഹായിക്കുവാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ഇന്നുമുതല്‍ പ്രമോദ് രാമന്മാരുടെ അടിമകളെ അകറ്റിനിര്‍ത്താന്‍ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു )

കോഴിക്കോടുവെച്ചാണ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെ തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയത്. ഇത് വ്യാപകമായ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. സംഭവത്തില്‍ നടന്‍ സുരേഷ് ഗോപിക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. 354 എ വകുപ്പ് പ്രകാരം നടക്കാവ് പോലീസാണ് കേസെടുത്തത്.

സംഭവത്തില്‍ സുരേഷ് ഗോപി മാപ്പുപറഞ്ഞിരുന്നു. തന്റെ പെരുമാറ്റം ഏതെങ്കിലും രീതിയില്‍ മോശമായി തോന്നുകയോ മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

More in Malayalam

Trending

Recent

To Top