Connect with us

ലോകകപ്പില്‍ 500 കടക്കുന്ന ആദ്യ ടീമിനെ കുറിച്ച് വിരാട് കോഹ്‌ലി പറയുന്നു..

Cricket

ലോകകപ്പില്‍ 500 കടക്കുന്ന ആദ്യ ടീമിനെ കുറിച്ച് വിരാട് കോഹ്‌ലി പറയുന്നു..

ലോകകപ്പില്‍ 500 കടക്കുന്ന ആദ്യ ടീമിനെ കുറിച്ച് വിരാട് കോഹ്‌ലി പറയുന്നു..

2019 ലെ ഏകദിന ലോകകപ്പിന് തുടക്കമാകാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ പരിശീലന മത്സരങ്ങള്‍ നടക്കുകയാണ്. താരതമ്യേന ചെറിയ മൈതാനങ്ങള്‍ മത്സരങ്ങളുടെ വേദിയായതുകൊണ്ട് തന്നെ ഈ ലോകകപ്പില്‍ 500 മുകളില്‍ ടോട്ടലുകള്‍ ഉണ്ടാകുമെന്ന് പത്ത് ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ പ്രവചിച്ചിരുന്നു. 1996 ലെ ലോകപ്പില്‍ കെനിയക്കെതിരെ ശ്രീലങ്ക 398 സ്‌കോര്‍ നേടിയിരുന്നു. എന്നാല്‍ 2005 ല്‍ ഈ റെക്കോര്‍ഡ് പഴങ്കഥയായി. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഓസ്‌ട്രേലിയ നേടിയ 434 റണ്‍സിനെ അതേ മത്സരത്തില്‍ തന്നെ സൗത്ത് ആഫ്രിക്ക മറികടന്നിരുന്നു.

ഏകദിനത്തില്‍ അഞ്ഞൂറ് റണ്‍സ് ആദ്യമായി കടക്കുന്നത് കാണാനാകുമെന്ന് പത്ത് ക്യാപ്റ്റന്മാരും സമ്മതിച്ചപ്പോള്‍ ഇംഗ്ലണ്ടാവും അത് മറികടക്കുകയെന്ന ആദ്യ ടീമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് വിരാട് കോഹ്‌ലി. തന്റെ അഭിപ്രായത്തില്‍ 500 റണ്‍സ് മറികടക്കുക എന്നത് സാധ്യമാകണമെങ്കില്‍ അത് ഇംഗ്ലണ്ടിനെ ആശ്രയിച്ചിരിക്കുമെന്നാണ് കോഹ്‌ലി പറഞ്ഞത്.

വേറെ ആരെക്കാളും ആ റെക്കോര്‍ഡ് നേടുവാന്‍ പ്രാപ്തരും ആഗ്രഹിക്കുന്നവരും ഇംഗ്ലണ്ടാണെന്ന് വിരാട് കോഹ്‌ലി പറഞ്ഞു. ടൂര്‍ണ്ണമെന്റിന്റെ അവസാന ഘട്ടങ്ങളില്‍ വലിയ സ്‌കോറുകള്‍ അധികം പിറക്കില്ലെന്നും കോഹ്‌ലി പറഞ്ഞു. ലോകകപ്പില്‍ 370-380 റണ്‍സ് ചേസ് ചെയ്യുന്നത് പോലെ തന്നെ ശ്രമകരമാണ് 260-270 റണ്‍സ് നേടുകയെന്നതെന്നാണ് തന്റെ അഭിപ്രായമെന്നും വിരാട് കോഹ്‌ലി പറഞ്ഞു.

England is the first team to score 500 runs in ODI Cricket

More in Cricket

Trending

Recent

To Top