Malayalam
ഞാനും വേഫെറര്‍ ടീമും ചേര്‍ന്ന് നല്കുന്ന ചെറിയൊരു സമ്മാനം; അഹാനയ്ക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്മാന്
ഞാനും വേഫെറര്‍ ടീമും ചേര്‍ന്ന് നല്കുന്ന ചെറിയൊരു സമ്മാനം; അഹാനയ്ക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍ സല്മാന്
മലയാളികള്‍ക്കേറെ സുപരിചിതരാണ് അഹാന കൃഷ്ണയും ഷൈന്‍ ടോം ചാക്കോയും. ഇരുവരെയും പ്രധാന കഥാപാത്രങ്ങളാക്കി പ്രശോഭ് വിജയന് സംവിധാനം ചെയ്യുന്ന ചിത്രമാണ് അടി. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അഹാനയുടെയും ഷൈനിന്റെയും കഥാപാത്രങ്ങളാണ് പോസ്റ്ററില്‍. അഹാനയുടെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് അണിയറക്കാര്‍ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.
വേഫെറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അഹാനയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ദുല്‍ഖറും തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. പിറന്നാള്‍ ആശംസകള്‍ അഹാന. ഞാനും വേഫെറര്‍ ടീമും ചേര്‍ന്ന് നല്കുന്ന ഒരു ചെറിയ സമ്മാനമാണിത്.
അടിയിലെ ഗീതികയെ ഗംഭീരവും ജീവസ്സുറ്റതുമാക്കിയിട്ടുണ്ട് അഹാന. എല്ലാവരും അത് കാണുന്നതിനായുള്ള വലിയ കാത്തിരിപ്പിലാണ് ഞാന്‍. മനോഹരമായ ഒരു വര്‍ഷമാകട്ടെ മുന്നിലുള്ളത്, പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ദുല്‍ഖറിന്റെ ആശംസയ്ക്ക് അഹാന നന്ദിയും അറിയിച്ചിട്ടുണ്ട്.
ഒരുപാട് നന്ദി ദുല്‍ഖര്‍. ഇത് എനിക്ക് ഏറെ മൂല്യമുള്ളതാണ്. എന്നെ ഇത് ഒരുപാട് സന്തോഷിപ്പിക്കുന്നു. നമ്മുടെ സിനിമ, ലോകം കാണുന്നതിനായുള്ള വലിയ കാത്തിരിപ്പിലാണ് ഇപ്പോള്‍, എന്നും അഹാന കുറിച്ചു.
വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകന്, കുറുപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫെറര്‍ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. അഹാനയ്ക്കും ഷൈനിനുമൊപ്പം ധ്രുവന്, ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസന് എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ലില്ലി, അന്വേഷണം എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഇഷ്കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയുടേതാണ് തിരക്കഥ.
