കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു വിജയന് കാരന്തൂരിന് സഹായം അഭ്യര്‍ത്ഥിച്ച് താരങ്ങളടക്കം രംഗത്തെത്തിയിരുന്നത്. നടന് ജോയ് മാത്യുവും ഇത്തരത്തിലൊരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് താഴെ എത്തിയ വിമര്‍ശന കമന്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ജോയ് മാത്യു.
‘അമ്മയിലെ കോവാലന്മാര് ഒരു മാസം കൂളിങ് ഗ്ലാസ് വാങ്ങാന്‍ ചെലവാക്കുന്ന കാശ് മതി കൂടപ്പിറപ്പിന് ജീവിതം തിരിച്ചുപിടിക്കാന്‍. ങ്ങളെ ഉദ്ധേശിച്ചല്ലട്ടോ’ എന്നാണ് കമന്റ്. ഇതിനാണ് നടന്റെ പ്രതികരണം.
‘വിജയന് കാരന്തൂര്‍ അമ്മയിലെ അംഗമല്ല. അതില്‍ അംഗത്വമെടുക്കാനും ലക്ഷം രൂപ വേണം. അംഗമല്ലാത്ത ഒരു സിനിമാ പ്രവര്‍ത്തകനെ സഹായിക്കുന്നതിന് സംഘടനയ്ക്ക് പരിമിതിയുണ്ട്. എന്നിരുന്നാലും സംഘടനയും താങ്കള്‍ അസൂയയോടെ പറഞ്ഞ കൂളിംഗ് ഗ്ലാസ് ധാരികളും അവരാല്‍ കഴിയുന്നത് ചെയ്യുന്നുണ്ട്.
‘അതിനാല്‍ സഹായിക്കാന്‍ കഴിയില്ലെങ്കിലും നരഭോജിയുടെ പരിഹാസം ചൊരിയാതിരിക്കൂ. മാത്രവുമല്ല വിജയന് കാരന്തൂര്‍ സിപിഎംകാരനുമാണ്, പാര്‍ട്ടി വിചാരിച്ചാല്‍ എളുപ്പം പരിഹരിക്കാവുന്നതേയുള്ളൂ. ഇനി കൂടുതല്‍ പറയണോ?’ എന്നാണ് ജോയ് മാത്യു കുറിച്ചിരിക്കുന്നത്.
മലയാള താര സംഘടനയായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാനുളള നടപടികൾക്ക് ഇന്ന് മുതൽ തുടക്കമാകും. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ...
എല്ലാവരെയും ഉൾപ്പെടുത്തി സിനിമ നയം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും ഫിലിം പോളിസി കോൺക്ലേവിലൂടെ മലയാള സിനിമയുടെ നിർണായക ഘട്ടത്തിന് സാക്ഷ്യം വഹിക്കുമെന്നും മന്ത്രി...
മലയാള സിനിമയിൽ പലപ്പോഴും സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകൾ നടത്താറുള്ള വ്യക്തിയാണ് പല്ലിശ്ശേരി. അദ്ദേഹത്തിന്റെ ചില്ലറയൊന്നുമല്ല സിനിമാ താരങ്ങളെയും സഹപ്രവർത്തകരെയും ഞെട്ടിക്കുന്നതും വെട്ടിലാക്കുന്നതും. പലപ്പോഴും...