Connect with us

വാടക ഗര്‍ഭ ധാരണം; നയന്‍താരയുടെയും വിഘ്‌നേഷിന്റെയും മൊഴിയെടുക്കും, അന്വേഷണ സംഘം ഇരുവരെയും നേരില്‍ കാണും

Malayalam

വാടക ഗര്‍ഭ ധാരണം; നയന്‍താരയുടെയും വിഘ്‌നേഷിന്റെയും മൊഴിയെടുക്കും, അന്വേഷണ സംഘം ഇരുവരെയും നേരില്‍ കാണും

വാടക ഗര്‍ഭ ധാരണം; നയന്‍താരയുടെയും വിഘ്‌നേഷിന്റെയും മൊഴിയെടുക്കും, അന്വേഷണ സംഘം ഇരുവരെയും നേരില്‍ കാണും

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്ക്കും സംവിധായകനായ ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും ഇരട്ട കുട്ടികള്‍ പിറന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നത്. ഇരുവര്‍ക്കും വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുട്ടികള്‍ പിറന്നതിന് പിന്നാലെ തമിഴ്‌നാട് ഡറക്ടറേറ്റ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

നിലവില്‍ സറോഗസിയുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ ലംഘിച്ചാണോ കുഞ്ഞുങ്ങള്‍ പിറന്നതെന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. വിവാഹത്തിന് ശേഷം അഞ്ച് വര്‍ഷത്തിന് ശേഷം കുട്ടികള്‍ ഉണ്ടാകാതിരുന്നാലാണ് വാടക ഗര്‍ഭധാരണം നടത്തുവാന്‍ നിയമം അനുവധിക്കുന്നത്. കര്‍ശന നിയമ വ്യവസ്ഥകളാണ് ഇതിനായിട്ടുള്ളത്. ഇക്കൊല്ലം ജനുവരിയിലാണ് ഇത് സംബന്ധിച്ച നിയമം ഭേദഗതി ചെയ്തത്.

ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ഇരുവരില്‍ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തുമെന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിനായി അന്വേഷണ സംഘം ഇരുവരെയും നേരില്‍ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കഴിഞ്ഞ ജൂണ്‍ 9നായിരുന്നു ഇരുവരുടെയും വിവാഹം. ഏഴ് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.

വിവാദം സംബന്ധിച്ച് ഇതുവരെയും ഇരുവരും പ്രതീക്ഷിച്ചിട്ടില്ല. കഴിഞ്ഞ ദിവസം വിഘ്‌നേഷ് പങ്കുവെച്ച പോസ്റ്റും കഴിഞ്ഞ ദിവസം ശ്രദ്ധിക്കപ്പെട്ടിരുന്നു. എല്ലാം കൃത്യമായ സമയത്ത് നിങ്ങള്‍ അറിയും. ക്ഷമയോടെ കാത്തിരിക്കുക എന്നാണ് വിഘ്‌നേഷ് കുറിച്ചത്. ഇത് വിവാദങ്ങളുമായി ബന്ധപ്പെട്ടാണ് വിഘ്‌നേഷ് കുറിച്ചതെന്നാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ പറയുന്നത്.

More in Malayalam

Trending