Connect with us

മലയാള സിനിമയിലെ മികച്ച നടിയാണ് പാർവതി ; എന്നാൽ വിജയ് സൂപ്പർ നടനൊന്നുമല്ല – സിദ്ദിഖ്

Malayalam Breaking News

മലയാള സിനിമയിലെ മികച്ച നടിയാണ് പാർവതി ; എന്നാൽ വിജയ് സൂപ്പർ നടനൊന്നുമല്ല – സിദ്ദിഖ്

മലയാള സിനിമയിലെ മികച്ച നടിയാണ് പാർവതി ; എന്നാൽ വിജയ് സൂപ്പർ നടനൊന്നുമല്ല – സിദ്ദിഖ്

പാർവതിയുടെ അഭിനയ പാടവം വാനോളം ഉയർത്തുകയാണ് മലയാള സിനിമ .ഒപ്പം അഭിനയിച്ചവർക്കൊക്കെ വളരെ നല്ല അഭിപ്രായമാണ് പാർവതിയെ കുറിച്ച് . ഉയരെയിൽ പാർവതിയുടെ അച്ഛനായി അഭിനയിച്ച സിദ്ദിഖിനും മികച്ച അഭിപ്രായമാണ് പാർവതിയെ കുറിച്ച് .

“പാര്‍വതിയുടെ അഭിനയം ഞെട്ടിച്ചുകളഞ്ഞു. പാര്‍വതിയുടെ പ്രായംവെച്ച്‌ നോക്കുമ്ബോള്‍ ആ ഡെഡിക്കേഷന്‍ എത്രയോ വലുതാണ്. ‘ഈ പ്രായത്തില്‍ ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ ഇറങ്ങിയിട്ടില്ല. സംശയമില്ല, മലയാളസിനിമ കണ്ട ഏറ്റവുംനല്ല നടിമാരില്‍ ഒരാളാണ് പാര്‍വതി’ എന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

‘സൂപ്പര്‍സ്റ്റാറുകളെ ആശ്രയിച്ചാണ് സിനിമ നിലനില്‍ക്കുന്നത്. ‘മധുരരാജ’ എന്ന സിനിമ ഉണ്ടാകണമെങ്കില്‍ മമ്മൂക്കയും ‘ലൂസിഫര്‍’ എന്ന സിനിമ വരണമെങ്കില്‍ മോഹന്‍ലാലും വേണം.ഈ സൂപ്പര്‍താരങ്ങളെ ആശ്രയിച്ചാണ് ഇന്‍ഡസ്ട്രി നില്‍ക്കുന്നത്. അത്തരം താരങ്ങളുടെ സിനിമ ആശ്രയിച്ചാണ് ഞങ്ങളെപ്പോലുള്ള നടീനടന്മാര്‍ നിലനില്‍ക്കുന്നത്. നമ്മുടെ സൂപ്പര്‍താരങ്ങള്‍ സൂപ്പര്‍നടന്മാരാണെന്നതാണ് മലയാളസിനിമയുടെ സൗഭാഗ്യം.

എന്നാല്‍ അന്യഭാഷകളില്‍ അത്തരം മഹിമകളില്ല. വിജയ് സൂപ്പര്‍സ്റ്റാറാണെങ്കിലും സൂപ്പര്‍നടനാണെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍, കമല്‍ഹാസന്‍ സൂപ്പര്‍നടനും സൂപ്പര്‍സ്റ്റാറുമാണ്. മലയാളത്തിലെ സഹനടന്മാരുടെ നിരയില്‍ ഒരുപാട് കഴിവുറ്റ നടന്മാരുണ്ട്. അവര്‍ക്കിടയില്‍ മത്സരിച്ചു ജയിക്കുക എന്ന പ്രയത്നമാണ് ഞങ്ങള്‍ക്കുള്ളത്.

സിനിമയില്‍ വലിയ അംഗീകാരങ്ങള്‍ നേടിയ നടനല്ല ഞാന്‍. അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ഗുണം കണ്ടുകൊണ്ട് കിട്ടുന്ന അടുത്ത ചിത്രങ്ങളിലെ അവസരങ്ങളാണ് എനിക്കുകിട്ടിയ വലിയ അംഗീകാരങ്ങള്‍. ഇത്രയൊന്നും പ്രതീക്ഷിച്ചുവന്നയാളല്ല ഞാന്‍. ഇന്നുകിട്ടുന്നതെല്ലാം ബോണസാണ്’. സിദ്ധിഖ് പറഞ്ഞു. 

siddique about parvathy and vijay

More in Malayalam Breaking News

Trending

Recent

To Top