Actor
ഞാൻ പണത്തിന് വേണ്ടി സിനിമ ചെയ്യില്ല, റീമേക്ക് ചെയ്യാൻ താത്പര്യമില്ല, എന്റെ പ്രേക്ഷകരുടെ മനസിൽ ഞാൻ എപ്പോഴും എന്റെ അച്ഛന്റെ മകനാണ്; ദുൽഖർ സൽമാൻ
ഞാൻ പണത്തിന് വേണ്ടി സിനിമ ചെയ്യില്ല, റീമേക്ക് ചെയ്യാൻ താത്പര്യമില്ല, എന്റെ പ്രേക്ഷകരുടെ മനസിൽ ഞാൻ എപ്പോഴും എന്റെ അച്ഛന്റെ മകനാണ്; ദുൽഖർ സൽമാൻ
നിരവധി ആരാധകരുള്ള, മലയാളികളുടെ സ്വന്തം താരമാണ് ദുൽഖർ സൽമാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോൾ മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിലേയ്ക്കും ചുവടുറപ്പിച്ച ദുൽഖറിന് കൈനിറയെ ചിത്രങ്ങളുമുണ്ട്. എന്നാൽ ഇപ്പോഴിതാ താൻ ഒരിക്കലും പണത്തിന് വേണ്ടി സിനിമ ചെയ്യില്ലെന്ന് പറയുകയാണ് നടൻ.
എനിക്ക് നിങ്ങൾ ഒരുപാട് പണം തന്നത് കൊണ്ട് ഞാനൊരു സിനിമ ചെയ്യില്ല. നല്ല സിനിമകളുടെ ഭാഗമാകണം എന്നാണ് എന്റെ ആഗ്രഹം. വലിയ പ്രതിഫലത്തിന് ഒരു ഒടിടി എന്നെ ഹിന്ദിയിൽ ഒരു ഷോ ചെയ്യാനായി സമീപിച്ചിരുന്നു. അതൊരു റീമേക്കായിരുന്നു. വലിയ പ്രതിഫലമാണ് അതിനായി എനിക്ക് അവർ ഓഫർ ചെയ്തത്.
പക്ഷേ ഞാൻ അവരോട് നോ പറഞ്ഞു. ഞാൻ പരസ്യങ്ങളും നിക്ഷേപങ്ങളും ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ ഞാൻ പണത്തിന് വേണ്ടി സിനിമ ചെയ്യില്ല. സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയ കാലം മുതൽ പിന്തുടരുന്ന ഒരു റൂൾ ആണത്. എന്റെ പ്രേക്ഷകരുടെ മനസിൽ എപ്പോഴും ഞാൻ എന്റെ അച്ഛന്റെ മകനാണ് എന്നും ദുൽഖർ സൽമാൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
അതേസമയം, വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ലക്കി ഭാസ്കർ ആണ് ദുൽഖറിന്റേതായി പുറത്തെത്താനുള്ള ചിത്രം. മീനാക്ഷി ചൗധരി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യർ കടന്നുപോവുന്ന പ്രതിസന്ധികളാണ് സിനിമയുടെ ഇതിവൃത്തം.
സെൽവമണി സെൽവരാജ് ഒരുക്കുന്ന ‘കാന്ത’ എന്ന ചിത്രത്തിലാണ് ദുൽഖർ ഇപ്പോൾ അഭിനയിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ വമ്പൻ ബഹുഭാഷാ ചിത്രം നിർമ്മിക്കുന്നത്.