Actor
കരൾ ട്രാൻസ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി, നിങ്ങൾക്ക് മനസാൽ അനുഗ്രഹിക്കാൻ കഴിയുമെങ്കിൽ അനുഗ്രഹിക്കൂ; വീണ്ടും വിവാഹിതനായി ബാല
കരൾ ട്രാൻസ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി, നിങ്ങൾക്ക് മനസാൽ അനുഗ്രഹിക്കാൻ കഴിയുമെങ്കിൽ അനുഗ്രഹിക്കൂ; വീണ്ടും വിവാഹിതനായി ബാല
പ്രേക്ഷകർക്കേറെ സുപരിചിതനായ നടൻ ബാല വീണ്ടും വിവാഹിതനായി. നടന്റെ അമ്മാവന്റെ മകളായ കോകില ആണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹ ചടങ്ങിൽ പങ്കെടുത്തു. രാവിലെ 8.30ഓടെ എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. കഴിഞ്ഞ ദിവസം താരം വീണ്ടും വിവാഹിനാകുമെന്ന തരത്തിലുള്ള സൂചനകൾ നൽകിയിരുന്നു, ഇതിന് പിന്നാലെയാണ് അപ്രതീക്ഷിത വിവാഹം.
കരൾ ട്രാൻസ്പ്ലാന്റേഷന് ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോൾ ഐ ആം കോൺഫിഡന്റ്. മുമ്പ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു, ഇപ്പോൾ നല്ല രീതിയിൽ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു. എന്റെ ആരോഗ്യനിലമാറി. നല്ല നിലയിൽ മുൻപോട്ട് പോകാൻ സാധിക്കുന്നു. നിങ്ങൾക്ക് മനസാൽ അനുഗ്രഹിക്കാൻ കഴിയുമെങ്കിൽ അനുഗ്രഹിക്കൂ എന്നാണ് വിവാഹത്തിന് ശേഷം ബാല മാധ്യമങ്ങളോട് പ്രതികരിച്ചത്.
കോകിലയെ നേരത്തെയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ബാലയുടെ വീഡിയോയിൽ കോകില എത്തിയിട്ടുണ്ടായിരുന്നു. കോകില ഉണ്ടാക്കി തന്ന ഭക്ഷണത്തിന്റെ വിശേഷങ്ങൾ പങ്കിട്ടായിരുന്നു ബാല അന്ന് എത്തിയിരുന്നത്. പിന്നാലെ കോകിലയെ ചേർത്ത് നിർത്തിയുള്ള ഫോട്ടോയ്ക്ക് ബാല കുറിച്ച വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്റെ ത്യാഗങ്ങൾ ഭീരുത്വമല്ല. എന്റെ കൃതജ്ഞതയായി പരിഗണിക്കുക. 16 വർഷത്തിനുശേഷം ഞാൻ സമാധാനത്തിലും ദൈവസ്‌നേഹത്തിലും ജീവിക്കുന്നു. അതിന്റെ അർത്ഥം ഞാൻ എന്റെ ഭൂതകാലത്തെ മറക്കുന്നുവെന്നല്ല എന്നായിരുന്നു ബാലയുടെ കുറിപ്പ്. നടന്റെ പോസ്റ്റ് വൈറലായതോടെ കോകിലയുമായി വിവാഹനിശ്ചയം കഴിഞ്ഞോയെന്ന് അന്ന് ആരാധകർ ചോദിച്ചിരുന്നു. എന്നാൽ നടൻ മറുപടി ഒന്നും പറഞ്ഞിരുന്നില്ല.
തന്റെ 250 കോടിയുടെ സ്വത്തുക്കൾ അന്യാധീനപ്പെട്ട് പോകരുതെന്നുണ്ടെന്നും ഇനിയും ഭാര്യയും കുഞ്ഞുങ്ങളും വേണമെന്നുമായിരുന്നു നടൻ പറഞ്ഞത്. മുൻ ഭാര്യ അമൃത സുരേഷുമായുണ്ടായ വിവാദങ്ങൾക്കും അറസ്റ്റിനും പിന്നാലെയായിരുന്നു വാർത്താസമ്മേളനത്തിൽ നടന്റെ പ്രഖ്യാപനം. ‘എനിക്ക് മനസമാധാനം വേണം. ഒരു കുടുംബവും കുട്ടികളും വേണം. സിനിമയിൽ അഭിനയിക്കണം. എൻറെ കുടുംബജീവിതത്തിൽ ആരും വരരുത്. എനിക്ക് കുഞ്ഞ് ജനിച്ചാൽ കാണാൻ പോലും ആരും വരരുത്’, എന്നായിരുന്നു ബാല പറഞ്ഞിരുന്നത്.
കന്നഡ സ്വദേശിയായ പെൺകുട്ടിയെ ആണ് ബാല ആദ്യം വിവാഹം കഴിച്ചതെന്ന് നേരത്തേ നടന്റെ മുൻ ഭാര്യയായ അമൃത സുരേഷ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം അദ്ദേഹവുമായുള്ള വിവാഹശേഷമാണ് താൻ അറിഞ്ഞതെന്നായിരുന്നു അമൃത പറഞ്ഞത്.
2010 ലായിരുന്നു അമൃതയെ ബാല വിവാഹം കഴിക്കുന്നത്. ഐഡിയ സ്റ്റാർ സിങ്ങർ എന്ന റിയാലിറ്റി ഷോയ്ക്കിടെയാണ് ഇരുവരും പരിചയപ്പെട്ടത്. ഇത് പിന്നീട് പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നു. എന്നാൽ 2015 ൽ ഇരുവരും അകന്നു. 2019 ൽ നിയപരമായി വേർപിരിയുകയും ചെയ്തു. ഈ ബന്ധത്തിൽ ബാലയ്ക്ക് ഒരു മകളുണ്ട്. അമൃത സുരേഷിന് ശേഷം ഡോക്ടറും തൃശൂർ സ്വദേശിയുമായ എലിസബത്തിനെയാണ് ബാല വിവാഹം കഴിച്ചത്. എന്നാൽ ഇരുവരും നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല. ഈ വിവാഹ ബന്ധവും അധികനാൾ നീണ്ടു നിന്നില്ല. നാളുകളായി എലിസബത്തും ബാലയും വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. തങ്ങളുടെ വിവാഹ ജീവിതത്തിന് എന്ത് സംഭവിച്ചുവെന്നതിനെ പറ്റി തുറന്ന് പറയാൻ തയ്യാറായിട്ടില്ല.
എലിസബത്ത് ഇപ്പോൾ എന്റെ കൂടെ ഇല്ലെന്ന് മാത്രമെ പറയാൻ സാധിക്കൂ. എലിസബത്ത് തങ്കമാണ്. പ്യൂർ ക്യാരക്ടറാണ്. ഇപ്പോൾ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല… വിധി. അവളുടെ ക്യാരക്ടറുള്ള മറ്റൊരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. അവൾ സ്വർണ്ണമാണ്. ഇതിന്റെ മുകളിൽ ഒന്നും ചോദിക്കരുത്. ‘ഞാൻ മരിച്ചാലും ഒരു കുറ്റവും അവളെ കുറിച്ച് ഞാൻ പറയില്ല. ഞാൻ കഷ്ടപ്പെട്ടപ്പോൾ എന്റെ ഒപ്പമുണ്ടായിരുന്നവളാണ്. എലിസബത്ത് എപ്പോഴും ഹാപ്പിയായി ഇരിക്കണം…’, എന്നാണ് ബാല പറഞ്ഞത്.