Malayalam
ദുല്‍ഖര്‍ സല്‍മാനോ ഫഹദ് ഫാസിലോ ആരെ തിരഞ്ഞെടുക്കും? ഖാലിദ് റഹ്മാന് പറയുന്നു !
ദുല്‍ഖര്‍ സല്‍മാനോ ഫഹദ് ഫാസിലോ ആരെ തിരഞ്ഞെടുക്കും? ഖാലിദ് റഹ്മാന് പറയുന്നു !
By
ഏവർക്കും സുപരിചിതനാണ് നവാഗത സംവിധായകൻ ഖാലിദ് റഹ്മാനെ .ആദ്യ സിനിമ തന്നെ വളരെഏറെ ജനപ്രീതി ലഭിച്ച സിനിമയാണ് ശേഷവും നല്ലൊരു സിനിമയുമായാണ് എത്തിയിട്ടുള്ളത്.നവാഗത സംവിധായകനായി തുടക്കം കുറിച്ച ഖാലിദ് റഹ്മാന്റെ രണ്ടാമത്തെ സിനിമയായ ഉണ്ടയ്ക്ക് വ്യത്യസ്തമായ പ്രതികരണമാണ് ലഭിച്ചത്. മമ്മൂട്ടിക്കൊപ്പമാണ് രണ്ടാമത്തെ സിനിമയെന്ന് അദ്ദേഹം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകരും ആവേശത്തിലായിരുന്നു. യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് സിനിമയൊരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പത്രവാര്‍ത്തയില്‍ നിന്നും സിനിമ ജനിച്ചതിനെക്കുറിച്ചുള്ള തുറന്നുപറച്ചിലുമായും അദ്ദേഹം എത്തിയിരുന്നു. തന്റെ പ്രിയപ്പെട്ട അനുരാഗ കരിക്കിന്വെള്ളമാണെന്നും അദ്ദേഹം പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവദിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്. അതിന് പിന്നില്‍ ഒരുപാട് കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഉണ്ടയില്‍ താന്‍ തൃപ്തനല്ലെന്നും സംവിധായകന് പറഞ്ഞിരുന്നു. സിനിമയുടെ ക്ലൈമാക്സിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ചെയ്തല്ലേ പറ്റൂ, ഓര്മ്മിപ്പികരുത് പ്ലീസ് എന്നായിരുന്നു സംവിധായകന്റെ പ്രതികരണം. നിര്‍മ്മാതാവ് സന്തോഷവാനാണോ എന്ന് ചോദിച്ചപ്പോള്‍ അതിന് സാധ്യതയില്ലെന്നായിരുന്നു ഖാലിദ് റഹ്മാന്റെ പ്രതികരണം. മമ്മൂട്ടിക്കൊപ്പം ഇനി സിനിമ ചെയ്യുമോയെന്ന് ചോദിച്ചപ്പോള്‍ ഒരുപാട് സിനിമകള്‍ ചെയ്യുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ദുല്‍ഖര്‍ സല്മാന്, ഫഹദ് ഫാസില്‍ ഇവരില്‍ ആരെ തിരഞ്ഞെടുക്കുമെന്ന് ചോദിച്ചപ്പോള്‍ ഫഹദ് ഫാസില്‍ എന്ന മറുപടിയായിരുന്നു ഖാലിദ് റഹ്മാന് നല്‍കിയത്. ഹര്‍ഷാദും ഖാലിദ് റഹ്മാനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ജേക്കബ് ഗ്രിഗറി, അര്ജുന് അശോകന്, ദിലീഷ് പോത്തന്, ഷാജോണ്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. അതിഥിയായി സംവിധായകന് രഞ്ജിത്തും സിനിമയില്‍ അഭിനയിച്ചിരുന്നു. മമ്മൂട്ടിയുടെ കരിയറിലെ തന്നെ മികച്ച പ്രകടനവും വേറിട്ട കഥാപാത്രവുമായിരുന്നു ചിത്രത്തിലേത്.
dulquer salmaan or fahad fazil
