Connect with us

മീനത്തിൽ താലികെട്ടിലെ വീപ്പക്കുറ്റി ഇപ്പോൾ ഇവിടെയുണ്ട്!! ബേബി അമ്പിളി ഇപ്പോൾ ആരാണെന്നറിയുമോ?

Actress

മീനത്തിൽ താലികെട്ടിലെ വീപ്പക്കുറ്റി ഇപ്പോൾ ഇവിടെയുണ്ട്!! ബേബി അമ്പിളി ഇപ്പോൾ ആരാണെന്നറിയുമോ?

മീനത്തിൽ താലികെട്ടിലെ വീപ്പക്കുറ്റി ഇപ്പോൾ ഇവിടെയുണ്ട്!! ബേബി അമ്പിളി ഇപ്പോൾ ആരാണെന്നറിയുമോ?

ഒരുകാലത്ത് സൂപ്പർ സ്റ്റാർ ചിത്രങ്ങളിൽ നിറഞ്ഞു നിന്ന ബാലതാരമാണ് ബേബി അമ്പിളി. പഠനത്തിന് വേണ്ടി സിനിമയിൽ നിന്നും ഇടവേളയെടുത്ത താരം ഇപ്പോൾ കുടുംബിനിയായും അഡ്വക്കേറ്റ് ആയും തിളങ്ങുകയാണ് ജീവിതത്തി. വാത്സല്യം, മീനത്തിൽ താലിക്കെട്ട്, ഗോഡ്ഫാദർ എന്നി ചിത്രങ്ങളിലൂടെ തിളങ്ങിയ ബേബി അമ്പിളിയെ മലയാളികൾ മറക്കാൻ സാധ്യതയില്ല. ഓമനത്വമുള്ള മുഖമാണ് അമ്പിളിയെ മലയാളികൾ ഓർത്തിരിക്കാൻ കാരണം. ബേബി ശാലിനിയും ബേബി ശാമിലിയും തിളങ്ങി നിന്ന സമയമാണ് ബേബി അമ്പിളിയും സിനിമ ലോകത്ത് എത്തുന്നത്. വർത്തമാനകാലം, വ്യൂഹം എന്നീ സിനിമകളിലൂടെയായിരുന്നു ആദ്യ അഭിനയം. വ്യൂഹം, വര്‍ത്തമാവകാലം എന്നീ ചിത്രങ്ങളിലാണ് ആദ്യം അഭിനയിച്ചത്. പിന്നീട് സര്‍ഗ്ഗം, വര്‍ത്തമാനകാലം, ഗോഡ് ഫാദര്‍, സൗഹൃദം, അദ്വൈതം, കല്യാണ പിറ്റേന്ന്, വാത്സല്യം, എന്റെ ശ്രീക്കുട്ടിയ്ക്ക്, ഘോഷയാത്ര, വാരഫലം തുടങ്ങി ഒരുപിടി നല്ലചിത്രങ്ങളില്‍ ബാലതാരമായി എത്തി.

വാത്സല്യത്തിലെ ആ കുഞ്ഞ് ചേച്ചിയേയും മീനത്തില്‍ താലികെട്ടിലെ വീപ്പക്കുറ്റിയേയുമാണ് പ്രേക്ഷകരുടെ മനസില്‍ ആദ്യം ഓടിയെത്തുന്ന രണ്ട് കഥാപാത്രങ്ങള്‍. രണ്ടാം ഭാവമാണ് ബേബി അമ്പിളി അവസാനമായി അഭിനയിച്ച ചിത്രം. സുരേഷ് ഗോപിയുടെ അനിയത്തിയായിരുന്നു രണ്ടാം ഭാവത്തില്‍. ദീലീപിന്ഫെ സഹോദരിയായി അഭിനയിച്ച മീനത്തില്‍ താലിക്കെട്ട് എന്ന ചിത്രത്തില്‍ മുഴുനീള കഥാപാത്രമായിരുന്നു. പത്താം ക്‌ളാസിൽ പഠിക്കുമ്പോഴായിരുന്നു രണ്ടാം ഭാവത്തിലെ അഭിനയം. തുടർന്നായിരുന്നു പഠനത്തിന് വേണ്ടി സിനിമയുമായി അമ്പിളി പിരിഞ്ഞു.ലൊക്കേഷനിൽ ഇപ്പോഴും കൂടെ വന്നിരുന്ന അച്ഛൻ ദേവദാസിന്റെ വേർപാടും ഇതിനൊരു നിമിത്തമായി. എന്നാൽ അമ്പിളി ഇപ്പോൾ ബേബി അമ്പിളിയല്ല. അഡ്വക്കേറ്റ് അമ്പിളിയാണ്. കോഴിക്കോട് ലോ കോളേജില്‍ നിന്നാണ് അമ്പിളി നിയമ പഠനം പൂര്‍ത്തിയാക്കിയത്. സിനിമയ്ക്കാത്തതും പുറത്തും വക്കീൽ പരിവേഷമുള്ള മമ്മൂട്ടിയാണ് താരത്തിന്റെ റോൾ മോഡൽ. പഠനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ വിജേഷുമായി വിവാഹിതയായി. വിവാഹത്തോടെ പഠനം നിർത്താൻ തീരുമാനിച്ച അമ്പിളിയെ പഠനം നിർത്താൻ വിജേഷ് സമ്മതിച്ചില്ല. പഠനത്തിന് പ്രാധാന്യം നൽകിയ അമ്പിളി 2013 ലാണ് അഭിഭാഷകയായി എൻട്രോൾ ചെയ്തത്. ഇപ്പോഴും സിനിമയിലേക്ക് ഓഫാറുകൾ വരുന്നുണ്ട്. എന്നാൽ നല്ലൊരു കുടുംബിനിയായി വക്കിലായി തിളങ്ങുകയാണ് അമ്പിളി ഇപ്പോൾ. ദിയ എന്നും ധരയെന്നും രണ്ട് മക്കളാണ് അമ്പിളിയ്ക്ക്.

baby-ambili-

More in Actress

Trending

Recent

To Top