Malayalam Breaking News
വീണ്ടുമൊരു ക്രിക്കറ്റ് സിനിമ…. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന ഇന്ത്യന്‍ കളിക്കാരനെ കാത്ത് ആരാധകര്‍
വീണ്ടുമൊരു ക്രിക്കറ്റ് സിനിമ…. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന ഇന്ത്യന്‍ കളിക്കാരനെ കാത്ത് ആരാധകര്‍
വീണ്ടുമൊരു ക്രിക്കറ്റ് സിനിമ…. ദുല്‍ഖര്‍ അവതരിപ്പിക്കുന്ന ഇന്ത്യന്‍ കളിക്കാരനെ കാത്ത് ആരാധകര്‍
അബ്രിഡ് ഷൈന്‍ നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ മലായളത്തിലെ ആദ്യ ക്രിക്കറ്റി ചിത്രമായിരുന്നു 1983. എന്നാലിതാ വീണ്ടുമൊരു ക്രിക്കറ്റ് ചിത്രമെത്തുകയാണ്. ഇത്തവണനായകനായെത്തുന്നത്് ദുല്‍ഖര്‍ സല്‍മാനാണ്. പക്ഷേ മലയാളത്തിലല്ല ചിത്രം ഇറങ്ങുന്നത്. ബോളിവുഡ് ചിത്രമായ സോയ ഫാക്ടര്‍ എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരില്‍ ഒരാളായെത്തുന്നത്. നേരത്തെ നീരജ് പാണ്ഡെ ഒരുക്കിയ എം.എസ്.ധോണിയുടെ ബയോപിക് ചിത്രവും പുറത്തിറയിരുന്നു.
കര്വാന് ശേഷമുള്ള ദുല്‍ഖറുടെ പുതിയ ചിത്രം കൂടിയാണ് സോയ ഫാക്ടര്‍. ഇന്ത്യന്‍ ക്രിക്കറ്റ് നായകന് വിരാട് കോലിയുടെ വേഷമാണ് ദുല്‍ഖര്‍ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ചിത്രത്തിലൂടെ ദുല്‍ഖര്‍ വീണ്ടും ബോളിവുഡില്‍ സജീവമാവുകയാണ്. അനുജ ചൗഹാന്റെ ജനപ്രിയ നോവലായ ദി സോയ ഫാക്ടറില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്.
1983ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കലത്ത് ജനിച്ച സോയ സിങ് എന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് നോവലിന്റെ കഥ വികസിക്കുന്നത്. സോയയുടെ ഭാഗ്യം കൊണ്ടാണ് ടീം കപ്പ് നേടിയത് എന്നായിരുന്നു വിശ്വാസം. അതുകൊണ്ടു തന്നെ 2010ലെ ലോകകപ്പിനും സോയ ഫാക്ടര്‍ വിനിയോഗിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആലോചിക്കുന്നതാണ് നോവലിന്റെ കഥ.
സോനം കപൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സോനം നേരത്തെ തന്നെ അനുജ ചൗഹാന്റെ ദി സോയ ഫാക്ടറിന്റെയും ബിട്ടോറയുടെയും അവകാശം സ്വന്തമാക്കിയിരുന്നു. ദി സോയ ഫാക്ടര്‍ ചലച്ചിത്രമാകുന്ന കാര്യം അനുജ ചൗഹാന് ട്വിറ്ററിലൂടെ പുറത്ത് വിട്ടിരുന്നു.
Dulquer Salmaan as Virat Kohli
