Connect with us

സൂര്യയും കാർത്തിയും ചേർന്ന് 25 ലക്ഷം നൽകും,കമലാഹസനും 25 ലക്ഷം പ്രഖ്യാപിച്ചു ! ഫേസ്‌ബുക്ക് പോസ്റ്റിൽ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ചോദിച്ച് മലയാള സിനിമാ താരങ്ങളുടെ ഫെയ്സ് ബുക്ക് പോസ്റ്റിന് നേരെ മലയാളികൾ നൽകിയ മറുപടി വായിക്കാം

Malayalam Breaking News

സൂര്യയും കാർത്തിയും ചേർന്ന് 25 ലക്ഷം നൽകും,കമലാഹസനും 25 ലക്ഷം പ്രഖ്യാപിച്ചു ! ഫേസ്‌ബുക്ക് പോസ്റ്റിൽ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ചോദിച്ച് മലയാള സിനിമാ താരങ്ങളുടെ ഫെയ്സ് ബുക്ക് പോസ്റ്റിന് നേരെ മലയാളികൾ നൽകിയ മറുപടി വായിക്കാം

സൂര്യയും കാർത്തിയും ചേർന്ന് 25 ലക്ഷം നൽകും,കമലാഹസനും 25 ലക്ഷം പ്രഖ്യാപിച്ചു ! ഫേസ്‌ബുക്ക് പോസ്റ്റിൽ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ചോദിച്ച് മലയാള സിനിമാ താരങ്ങളുടെ ഫെയ്സ് ബുക്ക് പോസ്റ്റിന് നേരെ മലയാളികൾ നൽകിയ മറുപടി വായിക്കാം

സൂര്യയും കാർത്തിയും ചേർന്ന് 25 ലക്ഷം നൽകും,കമലാഹസനും 25 ലക്ഷം പ്രഖ്യാപിച്ചു ! ഫേസ്‌ബുക്ക് പോസ്റ്റിൽ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ചോദിച്ച് മലയാള സിനിമാ താരങ്ങളുടെ ഫെയ്സ് ബുക്ക് പോസ്റ്റിന് നേരെ പൊങ്കാല

പ്രളയ ബാധിത കേരളത്തിന് സംഭാവനയുമായി നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കമൽ സംഭാവന നൽകി. തമിഴ് താരങ്ങളായ സൂര്യയും കാർത്തിയും ചേർന്ന് 25 ലക്ഷം രൂപ കൈമാറും . വിജയ് ടിവിയും 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.. തമിഴ് സിനിമാ താരങ്ങളിൽ നിന്ന് സഹായം പ്രവഹിക്കുകയാണ്. എന്നാൽ മലയാള സിനിമാ താരങ്ങൾ ഇതൊന്നും കണ്ടും കേട്ടതുമായി ആർക്കും അറിയില്ല. പ്രളയത്തിൽ പെട്ട കേരളത്തെ സഹായിക്കാൻ നാട്ടുകാരോട് അഭ്യർത്ഥിക്കുകയാണ് താരങ്ങൾ. അതിനാൽ ഇവരെ കടന്നാക്രമിച്ചു സോഷ്യൽ മീഡിയയ ..

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിനു യൂണിമണി, യുഎഇ എക്‌സ്‌ചേഞ്ച് ചെയർമാൻ ഡോ.ബി.ആർ.ഷെട്ടി രണ്ടു കോടി രൂപ നൽകും. യൂണിമണി ജീവനക്കാർ വിവിധ മേഖലകളിൽ വൊളന്റിയർമാരായി സഹായത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. അടിയന്തര സഹായമായി ഒരു കോടി രൂപ കൈമാറുമെന്നു പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസാമിയും അറിയിച്ചു. തമിഴ് താരസഹോദരങ്ങളായ സൂര്യയും കാർത്തിയും ചേർന്ന് 25 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചതോടെയാണ് പുറം നാട്ടിൽ നിന്ന് സഹായങ്ങളുടെ ഒഴുക്കെത്തിയത്. ഇതിനിടെയാണ് മഴക്കെടുതി നേരിടാൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താരങ്ങളുടെ ഫേസ്‌ബുക് കുറിപ്പ് എത്തിയത്. ഇതിന് താഴെയാണ് പൊങ്കാലയെത്തുന്നത്.

എറണാകുളം പുത്തൻവേലിക്കര തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാംപിൽ മമ്മൂട്ടി നേരിട്ടെത്തി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നൽകുന്നതിനുള്ള അക്കൗണ്ട് നമ്പർ ഉൾപ്പെടെയാണു താരങ്ങൾ ഫേസ്‌ബുക് കുറിപ്പ് ഇട്ടത്. ദുരന്തത്തെ ഒന്നായി നേരിടാമെന്നു മോഹൻലാൽ ഫേസ്‌ബുക്കിൽ കുറിച്ചു. വിവിധയിടങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും കണ്ണൂരിലെ ടെറിട്ടോറിയൽ ആർമിയുടെ പ്രവർത്തനങ്ങളുടെ ചിത്രങ്ങളും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്.

എന്നാൽ സഹായ ധനങ്ങളൊന്നും മമ്മൂട്ടിയും മോഹൻലാലും പ്രഖ്യാപിച്ചില്ല. ഇതാണ് സോഷ്യൽ മീഡിയയിലെ വിമർശനങ്ങൾക്ക് കാരണം. കാശ് ചെലവാക്കാൻ എല്ലാവർക്കും മടിയാണെന്നും വാചക അടി വീരന്മാരാണ് ഇവിടെയുള്ളതെന്നുമാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ.

ആർത്തലച്ചു വരുന്ന ജലത്തിനു മുന്നിൽ നമുക്കു കൈകോർത്തു പിടിക്കാമെന്നാണു മഞ്ജു വാരിയർ ഫെയ്‌സ് ബുക്കിൽ കുറിച്ചത്. ‘ഡൂ ഫോർ കേരള’ എന്ന ഹാഷ് ടാഗോടെയാണു പൃഥ്വിരാജിന്റെ അഭ്യർത്ഥന. കേരളത്തിനായുള്ള പ്രാർത്ഥനയാണ് അമല പോളിന്റെ ഫേസ്‌ബുക് വോളിൽ. ജയറാം, നിവിൻ പോളി, ശോഭന, റിമ കല്ലിംഗൽ, അജു വർഗീസ്, ആഷിക് അബു, ആശ ശരത്, നവ്യ നായർ തുടങ്ങിയ താരങ്ങൾ അഭ്യർത്ഥനയുമായെത്തി. താരസംഘടനയായ അമ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു 10 ലക്ഷം രൂപ നൽകിയിരുന്നു. അതിലേക്ക് എല്ലാം ചുരുക്കുകയാണ് താരങ്ങൾ. സ്വന്തം നിലയ്ക്ക് ആരും ഒന്നും കൊടുക്കുന്നില്ല. ഇത് ശരിയല്ലെന്നാണ് സോഷ്യൽ മീഡിയ ഉയർത്തിക്കാട്ടുന്നത്.

‘അൻപൊടു കൊച്ചി’

മഴക്കെടുതി അനുഭവിക്കുന്ന ജില്ലകളിലേക്ക് ‘അൻപൊടു കൊച്ചി’യും എറണാകുളം ജില്ലാ ഭരണകൂടവും സമാഹരിക്കുന്ന അവശ്യ വസ്തുക്കളുടെ ശേഖരണം കടവന്ത്ര റീജിയനൽ സ്പോർട്സ് സെന്ററിൽ തുടരുന്നു. ജില്ലാ കലക്ടർ മുഹമ്മദ് വൈ.സഫിറുള്ള, സ്‌പെഷൽ ഓഫിസർ എം.ജി.രാജമാണിക്യം എന്നിവരുടെ നേതൃത്വത്തിലാണ് ‘അൻപൊടു കൊച്ചി’ അവശ്യവസ്തുക്കൾ ശേഖരിക്കുന്നത്. ഇതിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്.

 

അവശ്യസാധനങ്ങൾ എത്തിക്കുന്നതിനു വ്യക്തികൾക്കും സംഘടനകൾക്കും സഹകരിക്കാം. അരി, പഞ്ചസാര, തേയില, പയർ, കടല, പരിപ്പ്, ഉപ്പ്, വെള്ളം 20 ലിറ്റർ ബോട്ടിൽ, ഡെറ്റോൾ, ആന്റി സെപ്റ്റിക് ലോഷൻ, സോപ്പ്, പേസ്റ്റ്, ബ്ലീച്ചിങ് പൗഡർ, സാനിറ്ററി നാപ്കിൻസ്, ബേബി ഡയപ്പേഴ്‌സ്, അടൽറ്റ് ഡയപ്പേർസ്, ഒആർഎസ്, അലക്കുസോപ്പ്, സ്‌കൂൾ ബാഗ്, നോട്ട് ബുക്ക്, പെൻസിൽ ബോക്‌സ്, പേന, ബെഡ്ഷീറ്റ്, പായ, ലുങ്കി, തോർത്ത്, നൈറ്റി, ബ്ലാങ്കറ്റ് എന്നിവയാണ് അവശ്യ സാധനങ്ങൾ.

 

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top