Connect with us

സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കില്ല… അത് പൊതു വേദിയിലായാലും അടച്ചിട്ട മുറിയിലായാലും… വേദിയില്‍ വെച്ച് മോഹന്‍ലാലിനെ പരസ്യമായി അപമാനിച്ച് യുവ സംവിധായകന്‍

Malayalam Breaking News

സംസ്ഥാന പുരസ്‌കാര വിതരണം തുടക്കത്തില്‍ തന്നെ വിവാദങ്ങളില്‍ വലിച്ചിഴക്കപ്പെട്ടിരുന്നു. പുരസ്‌കാര വിതരണം കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും വിവാദങ്ങള്‍ ശക്തമാകുകയാണ്. ചടങ്ങിനിടെ മോഹന്‍ലാലിനെതിരെയുള്ള നടന്‍ അലന്‍സിയറിന്റെ പ്രതിഷേധം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. മുഖ്യാതിഥിയായെത്തിയ മോഹന്‍ലാലിന് നേരെ പ്രതീകാത്മക തോക്ക് ചൂണ്ടി പ്രതിഷേധിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍.

വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ വിശദീരകണവുമായി അലന്‍സിയര്‍ രംഗത്തെത്തിയിരുന്നു. താന്‍ കാണിച്ച ആംഗ്യത്തെ ദുര്‍വ്യാഖ്യാനം ചെയ്തുവെന്നും താന്‍ പ്രതിഷേധിച്ചിട്ടില്ലെന്നും മോഹന്‍ലാലിനൊപ്പമാണെന്നുമാണ് അലന്‍സിയര്‍ പ്രതികരിച്ചത്.

എന്നാല്‍ ചടങ്ങില്‍ യഥാര്‍ഥത്തില്‍ പ്രതിഷേധം ഉയര്‍ത്തിയത് മറ്റൊരാളാണ്. മികച്ച കുട്ടികളുടെ ചിത്രം ഒരുക്കിയ സംവിധായകന്‍ ടി. ദീപേഷാണ് സത്യത്തില്‍ മോഹന്‍ലാലിനെതിരെ പ്രതിഷേധം ഉയര്‍ത്തിയത്. പുരസ്‌കാരം സ്വീകരിക്കാനെത്തിയ ദീപേഷ് മോഹന്‍ലാലിന്റെ സാന്നിധ്യം കണ്ടില്ലെന്ന് നടിച്ച് പുരസ്‌കാരം ഏറ്റു വാങ്ങി മടങ്ങി പോകുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഇത് മോഹന്‍ലാലിനെ അപമാനിക്കുന്നത് തുല്യമാണ്.

ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥി ആകുന്നതിനെ എതിര്‍ത്തവരുടെ കൂട്ടത്തില്‍ ദീപേഷും ഉണ്ടായിരുന്നു. ചലച്ചിത്രസാംസ്‌കാരിക പ്രവര്‍ത്തകര്‍ ഒപ്പിട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ ഹര്‍ജിയില്‍ ദീപേഷിന്റെയും പേരുണ്ട്.

ഇതേകുറിച്ച് ദീപേഷ് ഫെയ്‌സ്ബുക്കിലും കുറിച്ചുണ്ട്. ‘സ്ത്രീവിരുദ്ധ നിലപാടെടുക്കുന്നവരെ കെട്ടിപ്പിടിക്കാന്‍ ഞാനില്ല. അത് ഏത് പടച്ചതമ്പുരാനായാലും. സായിപ്പിനെക്കാണുമ്പോള്‍ കവാത്ത് മറക്കില്ല. അത് പൊതുവേദിയിലായാലും അടച്ചിട്ടമുറിയിലായാലും. ഒറ്റ നിലപാട് മാത്രം’ ഇപ്രകാരമായിരുന്നു ദീപേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

New Director Deepesh against Mohanlal

More in Malayalam Breaking News

Trending

Recent

To Top