Connect with us

ബുള്ളെറ്റില്ല ,ബാക്ക്പാക്ക് തൂക്കുന്നില്ല,നാടുവിട്ടു പോക്കില്ല ,ഒരു പക്കാ നാട്ടുമ്പുറത്തുകാരൻ – തന്റെ പുതിയ കാഥാപാത്രത്തെ പറ്റി ദുൽഖർ സൽമാൻ

Malayalam

ബുള്ളെറ്റില്ല ,ബാക്ക്പാക്ക് തൂക്കുന്നില്ല,നാടുവിട്ടു പോക്കില്ല ,ഒരു പക്കാ നാട്ടുമ്പുറത്തുകാരൻ – തന്റെ പുതിയ കാഥാപാത്രത്തെ പറ്റി ദുൽഖർ സൽമാൻ

ബുള്ളെറ്റില്ല ,ബാക്ക്പാക്ക് തൂക്കുന്നില്ല,നാടുവിട്ടു പോക്കില്ല ,ഒരു പക്കാ നാട്ടുമ്പുറത്തുകാരൻ – തന്റെ പുതിയ കാഥാപാത്രത്തെ പറ്റി ദുൽഖർ സൽമാൻ

ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന മലയാളം സിനിമ ആണ് ‘ ഒരു യമണ്ടൻ പ്രേമകഥ.ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആണ് ദുല്‍ഖര്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. മുൻപും ഏറെ ഹിറ്റുകൾ സമ്മാനിച്ച വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്ന് എഴുതിയതാണ് തിരക്കഥ . കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍- ബിബിന്‍ ജോര്‍ജ് എന്നിവര്‍

ദുൽഖർ ആരാധകർക്ക് മാത്രമല്ല എല്ലാ പ്രേക്ഷകർക്കും ഒരു പോലെ ആസ്വദിച്ചു നെഞ്ചും വിരിച്ചു തീയറ്ററുകളിൽ നിന്ന് പടം കണ്ടു മടങ്ങാം എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്

മലയാളത്തില്‍ രണ്ടുവര്‍ഷം ​ഇടവേള വന്നത് മനപ്പൂര്‍വമല്ലെന്നും ഇതര ഭാഷാ ചിത്രങ്ങളുടെ തിരക്കുകള്‍ക്കിടയിലും മലയാള സിനിമയായിരുന്നു മനസ്സ് നിറയെ എന്നും ദുല്‍ഖര്‍ പറയുന്നു.
രണ്ടു വര്‍ഷത്തെ ഇടവേളക്കു ശേഷം മലയാളത്തില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചു ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത് ഇങ്ങനെയാണ് -നാടുവിട്ടു പോകുന്നില്ല, ബാക്ക്പാക്ക് തൂക്കുന്നില്ല, ബുള്ളറ്റില്‍ കറങ്ങുന്നില്ല, വീട്ടുകാരുമായി പിണങ്ങുന്നില്ല… നാടിനെയൂം നാട്ടു പച്ചയേയും സ്നേഹിക്കുന്ന, ജോണ്‍സന്‍ മാഷിന്റെ പാട്ടുകള്‍ ഇഷ്ടപ്പെടുന്ന, ഒരുപാട് നൊസ്റ്റാള്‍ജിയകള്‍ സൂക്ഷിക്കുന്ന, മുണ്ടുടുത്ത് നടക്കുന്ന പക്ക നാടന്‍ കഥാപാത്രം

ദുൽഖർ സൽമാന്റെ സ്റ്റൈലിഷ് ലുക്കും പഞ്ച് ഡയലോഗും എല്ലാം ഉൾപ്പെടുന്ന ചിത്രങ്ങൾ എപ്പോഴും ആകാംശയോടെയാണ് ആരാധകർ കാത്തിരിക്കുന്നത് .ഒരു വർഷത്തിന് ശേഷം ദുൽഖർ വീണ്ടും മലയാള സിനിമയിൽ തിരിച്ചെത്തുകയാണ് ;അതും ഇതുവരെ ചെയ്യാത്ത ഒരു വ്യത്യസ്ത റോളിൽ ..നാദിര്‍ഷയാണ് ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത്.

മാസ്സും കോമെടിയും പഞ്ച് ഡയലോഗുകളും എല്ലാം സമം നിൽക്കുന്ന ഒരു മുഴുനീള കോമഡി എന്റെർറ്റൈനെർ തന്നെ ആകും ചിത്രം എന്നാണ് റിപോർട്ടുകൾ.

dulquer salmaan about his variety character in oru yamandan premakadha

More in Malayalam

Trending

Recent

To Top