Malayalam
വീണ്ടും മധുരരാജയ്ക്കു പിന്നാലെ ആരാധകരെ ആവേശത്തിലാഴ്ത്തി സണ്ണി ലിയോണ്‍! വൈറലായി വീഡിയോ!
വീണ്ടും മധുരരാജയ്ക്കു പിന്നാലെ ആരാധകരെ ആവേശത്തിലാഴ്ത്തി സണ്ണി ലിയോണ്‍! വൈറലായി വീഡിയോ!
കേരളത്തിലും ബോളിവുഡിലും മാത്രമല്ല ഇന്ത്യക്കു അകത്തും പുറത്തും ഒരുപാട് ആരാധകർ ഉള്ള താരമാണ് സണ്ണി ലിയോൺ .ബോളിവുഡ് മൂവീസിലൂടെയാണ് അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലും തമിഴിലും എല്ലാം സജീവമാകുകയാണ് താരം .
അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ മധുരരാജയില്‍ ഒരു ഐറ്റം സോംഗുമായി സണ്ണി ലിയോണ്‍ എത്തിയിരുന്നു. ആരാധകര്‍ ഒന്നടങ്കം തിയ്യേറ്ററുകളില്‍ ആഘോഷിച്ചുകൊണ്ടായിരുന്നു സണ്ണിയുടെ നൃത്തരംഗം കണ്ടിരുന്നത്. പിന്നാലെ ആരാധകര്‍ നല്‍കുന്ന സ്‌നേഹത്തിന് നന്ദിയറിയിച്ച് സണ്ണി എത്തിയതും ശ്രദ്ധേയമായി മാറിയിരുന്നു. ഇപ്പോഴിതാ നടിയുടെതായി പുറത്തിറങ്ങിയ പുതിയൊരു ഡാന്‍സ് വീഡിയോ വൈറലായിരിക്കുകയാണ്.
ഇക്കഴിഞ്ഞ വനിതാ ഫിലിം അവാര്‍ഡ്‌സില്‍ സണ്ണി കളിച്ചൊരു ഡാന്‍സിന്റെ വീഡിയോ ആയിരുന്നു തരംഗമായി മാറിയിരുന്നത്. മലയാളത്തിലെ ശ്രദ്ധേയ താരങ്ങളും മറ്റു ഇന്‍ഡസ്ട്രിയില്‍ നിന്നുളളവരും അണിനിരന്ന ചടങ്ങ് ശ്രദ്ധേയമായി മാറിയിരുന്നു. പരിപാടിയുടെ പ്രെമോ വീഡിയോയ്ക്ക് പിന്നാലെയാണ് ഫുള്‍ വീഡിയോയും അണിയറക്കാര്‍ പുറത്തുവിട്ടിരുന്നത്. മമ്മൂട്ടിയുടെ മധുരരാജയില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് സണ്ണിയുടെ പുതിയ വീഡിയോയും വന്നിരിക്കുന്നത്
മലയാളവും തമിഴും ഹിന്ദിയുമുള്‍പ്പെടെ ഒരു മെഡ്ലി പാട്ടിന് ചുവടുകള്‍ വെച്ചുകൊണ്ടായിരുന്നു ബോളിവുഡ് ഹോട്ട് സുന്ദരി എത്തിയിരുന്നത്. ഏട്ട് മിനിറ്റിലധികമുളള വീഡിയോയാണ് സണ്ണി ലിയോണിന്റെതായി യൂടൂബില്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഫഹദ് ഫാസിലിന്റെ മണ്‍സൂണ്‍ മാംഗോസ് എന്ന ചിത്രത്തിലെ പാട്ടിനും സണ്ണി ചുവടുകള്‍ വെച്ചിരുന്നു.
അതേസമയം മധുരരാജയ്ക്ക് പിന്നാലെ സണ്ണിയുടെ പുതിയ മലയാള ചിത്രവും അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. രംഗീല എന്ന് പേരിട്ട ചിത്രത്തിന്റെ ഷൂട്ടിഗ് ഗോവയിലായിരുന്നു ആരംഭിച്ചിരുന്നത്. മണിരത്നം, സച്ചിന്‍, എന്നീ സിനിമകള്‍ ഒരുക്കിയ സംവിധായകന്‍ സന്തോഷ് നായരാണ് രംഗീല സംവിധാനം ചെയ്യുന്നത്. ബ്ലാക്ക് വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോനാണ് രംഗീല നിര്‍മ്മിക്കുന്നത്.
ചിത്രത്തില്‍ സാന്ദ്ര ലോപ്പസ് എന്ന ബോളിവുഡ് നടിയായുളള കഥാപാത്രത്തെയാണ് സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്നത്. സണ്ണിയ്ക്കൊപ്പം മലയാളത്തില്‍ നിന്നും വമ്ബന്‍ താരനിരയാണ് രംഗീലയില്‍ അണിനിരക്കുന്നത്. സലിം കുമാര്‍, ധ്രുവന്‍, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, ജോണി ആന്റണി, വിജയരാഘവന്‍, രമേഷ് പിഷാരടി, തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. സണ്ണി ലിയോണിന്റെ പുതിയ മലയാള ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
വീഡിയോ കാണാം –
sunny leone another item dance