Connect with us

ഇതൊക്കെ ആണ് ഒരു അഭിനയിത്രി എന്ന നിലയിൽ എന്റെ ആഗ്രഹങ്ങൾ

Malayalam

ഇതൊക്കെ ആണ് ഒരു അഭിനയിത്രി എന്ന നിലയിൽ എന്റെ ആഗ്രഹങ്ങൾ

ഇതൊക്കെ ആണ് ഒരു അഭിനയിത്രി എന്ന നിലയിൽ എന്റെ ആഗ്രഹങ്ങൾ

തന്റെ സിനിമ ജീവിതത്തെ കുറിച്ച് വാചാലയാകുകയാണ് മലയാളത്തിൽ ഏറെ ആരാധകർ ഉള്ള നടി പാർവതി .ഒട്ടേറെ മികച്ച കഥാപാത്രങ്ങളെയാണ് മലയാളത്തിൽ അവതരിപ്പിച്ചിട്ടുള്ളത് .ഇനിയും ശക്തമായ കുറെ കഥാപാത്രങ്ങൾ ചെയാനാണ് ആഗ്രഹം എന്നാണ് പാർവതി ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ പറയുന്നത് .

‘ഞാന്‍ ഇപ്പോള്‍ റണ്‍വേയിലാണ്. ലെഫ്റ്റും റൈറ്റും പിടിച്ച്‌ മുന്നോട്ടേക്ക് പോയിക്കൊണ്ടിരിക്കുന്നു. എനിക്ക് ടേക്ക്‌ഓഫ് ആകേണ്ട. റണ്‍വേയില്‍ തന്നെ സഞ്ചരിച്ചാല്‍ മതി’ എന്നാണ് സിനിമയില്‍ പാര്‍വതി എത്ര ഉയരത്തില്‍ എത്തിയെന്നാണ് സ്വയം വിലയിരുത്തുന്നത് എന്ന ചോദ്യത്തിന് നല്‍കിയ മറുപടി. ‘എനിക്കിപ്പോള്‍ ടേക്ക് ഓഫ് ആകേണ്ട. റണ്‍വേയില്‍ കൂടെ സഞ്ചരിച്ചാല്‍ മതി. പക്ഷേ ആ ടേക്ക്‌ഓഫിന്റെ മധുരം ലഭിക്കണമെന്നേയുള്ളൂ. ഉയര്‍ന്നുപോകും എന്ന പ്രോമിസ് കിട്ടിയാല്‍ മതി. അങ്ങനെ പോകാനുള്ള പ്രോമിസ് കിട്ടണമെങ്കില്‍ ഇനിയും കുറെ നല്ല കഥാപാത്രങ്ങള്‍ ചെയ്യണം. അതിലും വലിയ ആഗ്രഹങ്ങളൊന്നും ഒരു അഭിനേത്രിയെന്ന നിലയില്‍ തനിക്കില്ല’ എന്നാണ് പാര്‍വതി പറയുന്നത്.

നവാഗതനായ മനു ജഗത്ത് ബോബി-സഞ്ജയ്യുടെ തിരക്കഥയില്‍ ഒരുക്കുന്ന ‘ഉയരെ’ ആണ് പാര്‍വതിയുടെ തീയ്യേറ്ററിലെത്താനുള്ള ചിത്രം. ആസിഡ് ആക്രമണത്തെ അതിജീവിച്ച പെണ്‍കുട്ടിയായാണ് പാര്‍വതി ചിത്രത്തിലെത്തുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലറിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത് .

parvathy about her ambitions in movie

More in Malayalam

Trending